Widgets Magazine
14
Sep / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും ചര്‍ച്ചയാകും... രാഹുല്‍ മാങ്കൂട്ടത്തില്‍ വരുമോ ഇല്ലയോ എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം, വന്നാല്‍ ഇരിപ്പിടം പ്രത്യേക ബ്ലോക്കില്‍; വിവാദങ്ങള്‍ കത്തിനില്‍ക്കെ നിയമസഭാ സമ്മേളനം നാളെ മുതല്‍


സങ്കടക്കാഴ്ചയായി... കൊല്ലത്ത് കിണറ്റില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം...


ശ്രീകൃഷ്ണജയന്തി ഇന്ന്... ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ ശോഭായാത്രകള്‍ നടക്കും, ക്ഷേത്രങ്ങളില്‍ അഷ്ടമിരോഹിണി ആഘോഷിക്കും


പാര്‍ട്ടിയില്‍ നിന്ന് രാഹുലിനെ പുറത്താക്കിയ വിവരം സ്പീക്കറെ അറിയിച്ചത് വി.ഡി സതീശന്റെ നിര്‍ബന്ധം കാരണം; രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലേക്ക് എത്തുമോ..? വി ഡി സതീശനെയും, രമേശ് ചെന്നിത്തലയും ലക്ഷ്യം വെച്ച് സമൂഹമാധ്യമങ്ങളില്‍ നടന്ന ക്യാമ്പയിന്‍ രാഹുലിന് പാര്‍ട്ടിക്കുള്ളില്‍ തിരിച്ചടിയായി...


വ്യോമസേനയ്‌ക്കായി കൂടുതൽ ഇന്ത്യൻ നിർമിത റാഫേൽ യുദ്ധവിമാനങ്ങൾ..ഇന്ത്യ ഒപ്പുവയ്‌ക്കുന്ന ഏറ്റവും വലിയ പ്രതിരോധ കരാറായിരിക്കും..രണ്ട് ലക്ഷം കോടി രൂപയാണ് കരാറിന്റെ ആകെ മൂല്യം..

പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടാല്‍ ചെയ്യേണ്ടത്

01 JULY 2016 06:58 AM IST
മലയാളി വാര്‍ത്ത.

പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടുന്നതു സൃഷ്ടിക്കുന്നത് വല്ലാത്തൊരു പ്രതിസന്ധിയാണ്. ഭയവും അന്ധാളിപ്പും മാറ്റിവച്ച് ഉചിതമായ നിലപാടെടുക്കുകയാണ് ഇത്തരം അവസരങ്ങളില്‍ ചെയ്യേണ്ടത്. ഇന്ത്യയിലാണെങ്കില്‍ ഉടന്‍ തന്നെ തൊട്ടടുത്ത പൊലീസ് സ്‌റ്റേഷനില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടതായി കാണിച്ചു പരാതി നല്‍കുക. ഇവിടെ നിന്ന് എഫ്‌ഐആറിന്റെ പകര്‍പ്പ് ലഭിക്കുന്നതോടെ പാസ്‌പോര്‍ട്ട് കളഞ്ഞുപോയതിന് നിയമസാധുത ലഭിക്കും. ഇതിനു ശേഷം വേണം പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കാന്‍.
വിദേശത്തുവച്ചാണ് പാസ്‌പോര്‍ട്ട് നഷ്ടപ്പെടുന്നതെങ്കില്‍ വേണ്ടപ്പെട്ട രേഖകളുമായി ആ രാജ്യത്തെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിലെത്തി പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കാന്‍ താമസിക്കരുത്. പിന്നീട് തൊട്ടടുത്ത എംബസിയില്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിക്കണം. രണ്ടാഴ്ചയ്ക്കകം എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഇതുപയോഗിച്ച് അടിയന്തര യാത്രകള്‍ ചെയ്യാം. കളഞ്ഞുപോയ പാസ്‌പോര്‍ട്ടിലെ എല്ലാ വിവരങ്ങളും എംബസിയില്‍ നല്‍കണം. എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഒരു നിശ്ചിത തുകയും എംബസിയില്‍ അടയ്‌ക്കേണ്ടതാണ്.
മറ്റൊരു രാജ്യത്തുവച്ചാണു പാസ്‌പോര്‍ട്ട് നഷ്ടപ്പെടുന്നതെങ്കില്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനൊപ്പം ആ രാജ്യത്തു നിന്നുള്ള എക്‌സിറ്റ് വീസയ്ക്കുള്ള അപേക്ഷയും നല്‍കണം.
പാസ്‌പോര്‍ട്ട് നമ്പര്‍, പാസ്‌പോര്‍ട്ട് അനുവദിച്ച തീയതി തുടങ്ങി പഴയ പാസ്‌പോര്‍ട്ടിെല മുഴുവന്‍ വിവരങ്ങളും പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ ആവശ്യമാണ്. അതുകൊണ്ട് പാസ്‌പോര്‍ട്ട് ലഭിക്കുമ്പോള്‍ തന്നെ ഒരു പകര്‍പ്പ് എടുത്തു വയ്‌ക്കേണ്ടതാണ്.
ചിലപ്പോള്‍ അടിയന്തരമായി യാത്രയ്ക്ക് ഒരുങ്ങുമ്പോഴാകും പാസ്‌പോര്‍ട്ട് നഷ്ടമായ വിവരം അറിയുക. ഇത്തരം സാഹചര്യങ്ങളില്‍ പരിഭ്രമിച്ചിട്ടു കാര്യമില്ല. യാത്രാസമയം പുനഃക്രമീകരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതിനായി വിമാനക്കമ്പനിയുമായി ബന്ധപ്പെടുക. തുടര്‍ന്ന് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന സമയത്തോട് അനുബന്ധിച്ച് യാത്രസമയം പുനഃക്രമീകരിക്കുക.
സോഷ്യല്‍മീഡിയയെ കൃത്യമായി ഉപയോഗിക്കേണ്ടതും ഇത്തരം സാഹചര്യങ്ങളിലാണ്. പേരും മേല്‍വിലാസവും കാണിച്ച് സോഷ്യല്‍മിഡീയയില്‍ പോസ്റ്റ് ചെയ്യുക. നിങ്ങളുെട പോസ്റ്റ് കൂടുതല്‍ ആളുകളിലേക്ക് എത്തിയാല്‍ ആര്‍ക്കെങ്കിലും പാസ്‌പോര്‍ട്ട് കളഞ്ഞുകിട്ടിയാല്‍ അതു തിരികെ ലഭിക്കാനുള്ള സാധ്യത വര്‍ധിക്കും.

പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ നല്‍കേണ്ടവ

1. നിലവിലെ മേല്‍വിലാസം തെളിയിക്കുന്ന രേഖ 2. ജനനത്തീയതി തെളിയിക്കുന്ന രേഖ 3. പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ 4. പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടത് എങ്ങനെയെന്നും എവിടെവച്ചെന്നും കാണിക്കുന്ന സത്യവാങ്മൂലം 5. പൊലീസിനു നല്‍കിയ പരാതിയുടെ യഥാര്‍ഥകോപ്പി
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവ് ഷോക്കേറ്റ് മരിച്ചു  (4 minutes ago)

ദോഹയില്‍ കരയാക്രമണം പ്ലാനിട്ട നെതന്യാഹു ; മൊസാദ് കളത്തില്‍ ഇറങ്ങി, സ്‌നൈപ്പര്‍മാര്‍ ഖലീല്‍ അല്‍ ഹയ്യയെ തീര്‍ക്കും  (8 minutes ago)

വിഐപി, സ്പെഷ്യല്‍ ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണം  (29 minutes ago)

കോട്ടയം ഈരാറ്റുപേട്ടയില്‍ ബൈക്ക് കെട്ടിടത്തിലേക്ക് ഇടിച്ചുണ്ടായ...  (45 minutes ago)

ഇന്ത്യയുടെ ജാസ്മിന്‍ ലംബോറിയ 57 കിലോ വനിതകളുടെ വിഭാഗത്തില്‍ കിരീടം  (58 minutes ago)

ഡോണ്‍വ ഡെത്ത്വെല്‍സണ്‍ ലപാങ് അന്തരിച്ചു  (1 hour ago)

പര്യടനം ഡിസംബര്‍ 20 വരെ നീളും..  (1 hour ago)

പരിശീലനത്തിനിടെ മരണപ്പെട്ട ഓഫീസര്‍ കെഡേറ്റ് എസ്.ബാലുവിന് ...  (1 hour ago)

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആസ്‌ട്രേലിയയോട് അവരുടെ മണ്ണിലേറ്റ 0-3 തോല്‍വിക്ക് പകരം ചോദിക്കാനുള്ള അവസരം  (2 hours ago)

വീണ്ടും ചര്‍ച്ചയാകും... രാഹുല്‍ മാങ്കൂട്ടത്തില്‍ വരുമോ ഇല്ലയോ എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം, വന്നാല്‍ ഇരിപ്പിടം പ്രത്യേക ബ്ലോക്കില്‍; വിവാദങ്ങള്‍ കത്തിനില്‍ക്കെ നിയമസഭാ സമ്മേളനം നാളെ മുതല്‍  (2 hours ago)

ആറ് കോടിയിലധികം റിട്ടേണുകള്‍ ഇതുവരെ ലഭിച്ചതായി  (2 hours ago)

പരിഹാര ക്രിയ ചെയ്യാനായി എത്തിയപ്പോഴാണ് അപകടം  (2 hours ago)

ഏഷ്യാ കപ്പില്‍ ഇന്ത്യ- പാകിസ്താന്‍ മത്സരം ഇന്ന്  (2 hours ago)

വാരഫലമിങ്ങനെ...  (2 hours ago)

ബംഗ്ലാദേശിനെതിരെ ശ്രീലങ്കക്ക് അനായാസ ജയം...  (3 hours ago)

Malayali Vartha Recommends