ആപ്പിള്‍ പോലെ ഇലന്ത

ഇലന്തപ്പഴങ്ങള്‍ ജീവകം സിയും ധാരാളം ധാതുലവണങ്ങളുംകൊണ്ട് സമ്പുഷ്ടമായതിനാല്‍ 'അമരത്വത്തിന്റെ പഴം' എന്ന പേരില്‍ അറിയപ്പെടുന്നു. ഇലന്തപ്പഴങ്ങള്‍ ജീവകം സിയും ധാരാളം ധാതുലവണങ്ങളുംകൊണ്ട് സമ്പുഷ്ടമായതിനാല്‍ 'അമരത്വത്തിന്റെ പഴം' എന്ന പേരില്‍ അറിയപ്പെടുന്നു.
കേരളത്തിലെ കാലാവസ്ഥയില്‍ കൃഷിചെയ്യാന്‍ യോജിച്ച പഴവര്‍ഗമാണ് ഇലന്ത. ആപ്പിളുപോലെയുള്ള ചെറുകായും ആപ്പിളിന് സമാനമായ രുചിയുമാണ് ഇലന്തപ്പഴങ്ങള്‍ക്കുള്ളത്. മള്‍െബറിച്ചെടിപോലെ ധാരാളം ശാഖകളുമായാണ് ഇലന്തയുടെ വളര്‍ച്ച.
പത്തുമീറ്ററോളം ഉയരംവെക്കുന്ന ഇവയ്ക്ക് ചെറിയ ഇലകളാണുണ്ടാവുക. വര്‍ഷം മുഴുവന്‍ കായ്ക്കുന്ന പ്രകൃതം. ചെറു ശിഖരങ്ങളിലാണ് കായ്കള്‍ ധാരാളമായി ഉണ്ടാവുക.
ഇളംമഞ്ഞ നിറമാകുന്നതോടെ ഇവ ശേഖരിച്ച് മാധുര്യത്തോടെ കഴിക്കാം. ഏതുതരം മണ്ണിലും അതിജീവിച്ച് വളരുന്ന പ്രകൃതമാണ് ഇലന്തയ്ക്ക്. പരിചരണവും കുറച്ചുമതി. വളര്‍ച്ചയ്ക്ക് സൂര്യപ്രകാശം അനിവാര്യമാണ്. നന്നായി ശിഖരങ്ങളോടെ പടര്‍ന്നുപന്തലിച്ച് വളരുന്ന ഇത് നടാന്‍ തുറസ്സായ പ്രദേശങ്ങളാണ് അനുയോജ്യം.
ഇലന്തപ്പഴങ്ങള്‍ ജീവകം സിയും ധാരാളം ധാതുലവണങ്ങളുംകൊണ്ട് സമ്പുഷ്ടമായതിനാല്‍ 'അമരത്വത്തിന്റെ പഴം' എന്ന പേരില്‍ അറിയപ്പെടുന്നു. ഇലന്തപ്പഴങ്ങള്‍ തുടര്‍ച്ചയായി കഴിച്ചാല്‍ വാര്‍ധക്യംപോലും അകറ്റാമത്രെ. തായ്‌ലന്‍ഡില്‍നിന്നുവന്ന വലിയ പഴങ്ങള്‍ ഉണ്ടാകുന്ന ഇലന്തച്ചെടികള്‍ക്ക് നാട്ടില്‍ പ്രചാരമേറുകയാണ്.
https://www.facebook.com/Malayalivartha