Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

ഇന്ത്യന്‍ കര്‍ഷകര്‍ അരിയും ഗോതമ്പും കൃഷിചെയ്യാന്‍ ഇഷ്‌ടപ്പെടുന്നതെന്തുകൊണ്ട്‌ ?

19 JULY 2013 06:47 AM IST
മലയാളി വാര്‍ത്ത.

ഇന്ത്യയില്‍, കൃഷിഭൂമിയുടെ വിസ്‌തീര്‍ണ്ണത്തിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ 70% ത്തോളം ഭാഗത്തും അരിയും ഗോതമ്പുമാണ്‌ കൃഷിചെയ്യുന്നത്‌. എന്നാല്‍ വിളവില്‍ നിന്നു ലഭിക്കുന്ന വരുമാനത്തെ അടിസ്ഥാനപ്പെടുത്തി നോക്കിയാല്‍ 25% മാത്രമാണ്‌ ഇവയില്‍ നിന്നു ലഭിക്കുന്നത്‌. സര്‍ക്കാര്‍ രേഖകള്‍ പ്രകാരം ഇന്ത്യയിലെ ഗ്രാമങ്ങളിലും പട്ടണങ്ങളിലും അരിയുടെയും ഗോതമ്പിന്റേയും ഉപഭോഗം 1-2% വരെ ഓരോ വര്‍ഷവും കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നാണ്‌ മനസ്സിലാക്കുന്നത്‌. അതേ സമയം ഫലങ്ങള്‍ക്കും പച്ചക്കറിക്കുമുള്ള ആവശ്യം 2-3%വരെ വര്‍ദ്ധിച്ചുവരുകയാണത്രേ. എന്നിട്ടും ഗോതമ്പ്‌, അരി എന്നിവയ്‌ക്കുള്ള കൃഷിയിടങ്ങളുടെ വിസ്‌തീര്‍ണ്ണത്തില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഒരു കുറവും വന്നിട്ടില്ല. എന്താണ്‌ ഇതിന്റെ കാരണമെന്നു അന്വേഷിച്ചപ്പോള്‍ കണ്ടെത്തിയ വിവരങ്ങള്‍ ഇപ്രകാരമാണ്‌.

അരിയ്‌ക്കും ഗോതമ്പിനുമൊക്കെയാണ്‌ സര്‍ക്കാര്‍ താങ്ങുവില പ്രഖ്യാപിച്ചിട്ടുള്ളത്‌. ഫലങ്ങല്‍, പച്ചക്കറികള്‍ എന്നിവയ്‌ക്ക്‌ ബാധകമല്ല എന്നുള്ളത്‌ കര്‍ഷകരെ പിന്തിരിപ്പിക്കുന്ന ഒരു വസ്‌തുതയാണ്‌. ധാന്യവര്‍ഗ്ഗങ്ങള്‍, ഫലങ്ങള്‍, പച്ചക്കറികള്‍ എന്നിവയെ കാലാവസ്ഥ വ്യതിയാനങ്ങള്‍ സാരമായി ബാധിയ്‌ക്കുമെന്നതും കര്‍ഷകരെ ആശങ്കപ്പെടുത്തുന്നുണ്ട്‌. പഴം, മലക്കറികള്‍ എന്നിവയ്‌ക്ക്‌ ധാരാളം ശ്രദ്ധയും പരിചരണവും വേണ്ടപ്പോള്‍ , അരിയ്‌ക്കും ഗോതമ്പിനും അതിന്റെ ആവശ്യമില്ല എന്നത്‌ ഇതിന്റെ കൃഷിയിലേക്ക്‌ കര്‍ഷകരെ ആകര്‍ഷിക്കുന്ന ഒരു കാര്യമാണ്‌. തന്നെയുമല്ല കൂടുതല്‍ സമയത്തേയ്‌ക്ക്‌ ഒരു വിളവിന്റെ പരിചരണത്തിനുമാത്രമായി കര്‍ഷകരെ ഉപയോഗപ്പെടുത്തുമ്പോള്‍, മറ്റു വരുമാന മാര്‍ഗ്ഗങ്ങള്‍ക്കായി അവരെ പ്രയോജനപ്പെടുത്താന്‍ കഴിയാതെ വരുന്നതും കര്‍ഷകരെ നിരുത്സാഹപ്പെടുത്തുന്നുണ്ട്‌.

ഇന്ത്യയില്‍ ആകെയുള്ളത്‌ 5400 കോള്‍ഡ്‌ സ്റ്റോറേജുകളാണ്‌. രാജ്യവ്യാപകമായി ആവശ്യമുള്ളതിന്റെ അടുത്തെങ്ങുമെത്തുന്നില്ല ആ സംഖ്യ . തന്മൂലം അപ്പോഴുള്ള വിപണി വിലയ്‌ക്കുതന്നെ ഫലം, പച്ചക്കറികള്‍ വില്‍ക്കുകയല്ലാതെ, വില മെച്ചപ്പെടുന്നതു വരെ സൂക്ഷിച്ചു വയ്‌ക്കാന്‍ കര്‍ഷകര്‍ക്കു മാര്‍ഗ്ഗങ്ങളില്ലാത്തതിനാല്‍, ദീര്‍ഘനാളത്തേയ്‌ക്കു കരുതിവയ്‌ക്കേണ്ടിവന്നാലും ഇത്തരം സൗകര്യങ്ങളുടെ ആവശ്യമില്ലാത്ത ഗോതമ്പ്‌, അരി തുടങ്ങിയവയുടെ കൃഷി തുടരുവാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു. അതുപോലെ തന്നെ വിലയില്‍ വന്‍ ഏറ്റക്കുറച്ചിലുകള്‍ അടിയ്‌ക്കടി അനുഭവപ്പെടുന്നതും ഫലം - പച്ചക്കറികള്‍ക്കാണ്‌. മറ്റൊരു കൗതുകകരമായ വസ്‌തുത, കര്‍ഷകര്‍ ധാന്യങ്ങള്‍ ശേഖരിച്ചു സൂക്ഷിക്കുന്നത്‌ ഒരു സ്ഥിരനിക്ഷേപം എന്ന രീതിയിലാണത്രേ. ധനത്തിന്‌ ആവശ്യം വരുമ്പോള്‍ എടുത്ത്‌ വില്‍ക്കാമല്ലോ? വളരെ രസകരമായ മറ്റൊരു കാര്യം കര്‍ഷകര്‍ വെളിപ്പെടുത്തുന്നത്‌ ഇങ്ങനെയാണ്‌. മാര്‍ക്കറ്റിലേക്ക്‌ ഒരു ലോറി നിറയെ ധാന്യങ്ങളുമായി ചെല്ലുന്ന, കൃഷിയിടത്തിന്റെ ഉടമയായ കര്‍ഷകന്‌ , കിട്ടുന്ന ആദരവ്‌, പച്ചക്കറികളുടെ ഒപ്പം മാര്‍ക്കറ്റിലെത്തുന്ന കര്‍ഷകന്‌ ലഭിക്കില്ലത്രേ. എന്താണ്‌ കൃഷി ചെയ്യേണ്ടത്‌ എന്നുള്ള തീരുമാനത്തെ സ്വാധീനിക്കുന്ന അനേകം ഘടകങ്ങളില്‍ ഇതും ഉള്‍പ്പെടും !

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (4 minutes ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (17 minutes ago)

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (34 minutes ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (54 minutes ago)

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അഡ്വാനി ആശുപത്രിയിൽ...ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ  (1 hour ago)

അണ്ടർ 23 ഓപ്പൺ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഡി ഷീബയ്‌ക്ക്‌ സ്വർണം....  (1 hour ago)

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (1 hour ago)

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....  (1 hour ago)

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും  (2 hours ago)

ഗഗൻയാൻ ദൗത്യത്തിൽ ഒരു നിർണായ പരീക്ഷണത്തിൽ കൂടി വിജയിച്ച് ഐ.എസ്.ആർ.ഒ...ഗഗൻയാനിലെ യാത്രാ പേടകം സർവീസ് പേടകത്തിൽ നിന്ന് വേർപ്പെടുത്തുന്ന പരീക്ഷണം വിജയകരം  (2 hours ago)

പണമിടപാടുകളിലും രാത്രിയാത്രകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (2 hours ago)

ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും  (2 hours ago)

ചക്രവാതച്ചുഴി... സംസ്ഥാനത്ത് അടുത്ത നാലു ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

തുലാമാസ പൂജകൾക്കായി ശബരിമല ഇന്ന് തുറക്കും...  (3 hours ago)

സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...  (3 hours ago)

Malayali Vartha Recommends