ശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മില്‍മയുടെ ഡെയറികള്‍ സന്ദര്‍ശിക്കാന്‍ സൗകര്യം

നവംബര്‍ 26,27 തീയതികളില്‍ രാവിലെ പത്ത് മുതല്‍ വൈകീട്ട് നാല് വരെയാണ് ഡെയറി സന്ദര്‍ശത്തിനുള്ള സൗകര്യം എര്‍പ്പെടുത്തിയിട്ടുള്ളത്.
മില്‍മ എറണാകുളം മേഖലാ യൂണിയന്റെ എറണാകുളം തൃപ്പൂണിത്തുറ, തൃശ്ശൂര്‍ രാമവര്‍മ്മപുരം, കോട്ടയം വടവാതൂര്‍, ഇടുക്കി കട്ടപ്പന തുടങ്ങിയ ഡെയറി പ്ലാന്‍റുകള്‍ സന്ദര്‍ശിക്കുന്നതിനാണ് പൊതുജനങ്ങള്‍ക്ക് സൗകര്യം ഒരുക്കിയിട്ടുള്ളതെന്ന് ചെയര്‍മാന്‍ സി എൻ വത്സലന്‍പിള്ള അറിയിച്ചു.
ഡെയറി സന്ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് ക്ഷീരസഹകരണ രംഗത്തെക്കുറിച്ചും, ക്ഷീരോല്‍പ്പാദനം,സംസ്കരണം, വിപണനം എന്നീ മേഖലയെ കുറിച്ചും അവബോധം നല്‍കും. പ്ലാന്‍റുകളുടെ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തുന്നതിനോടൊപ്പം ഡെയറികളിലെ മില്‍മ പാര്‍ലറുകളില്‍ നിന്നും ഈ മാസം 29 വരെ ഡിസ്ക്കൗണ്ട് നിരക്കില്‍ മില്‍മ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും. വിദ്യാര്‍ഥികളടക്കമുള്ളവര്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ചെയര്‍മാന്‍ അറിയിച്ചു.
പ്ലാന്‍റുകള്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തൃപ്പൂണിത്തുറ ഡെയറി (9447078010), തൃശ്ശൂര്‍ ഡെയറി (9447543276), കോട്ടയം ഡെയറി (9495445911), കട്ടപ്പന ഡെയറി (9447396859) എന്നീവിടങ്ങളിലെ മാനേജര്‍മാരെ മുന്‍കൂറായി ബന്ധപ്പെട്ട് വിശദവിവരങ്ങള്‍ അറിയിക്കേണ്ടതാണ്.
https://www.facebook.com/Malayalivartha

























