Widgets Magazine
16
Jun / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അലെയ്‌ ക്രോപ്പിംഗ്‌

19 AUGUST 2013 07:00 AM IST
മലയാളി വാര്‍ത്ത.

വൃക്ഷങ്ങളുടെ നിരകള്‍ക്കിടയില്‍ വിളകള്‍ കൃഷി ചെയ്യുന്ന രീതിയേയാണ്‌ അലെയ്‌ ക്രോപ്പിംഗ്‌ എന്നു പറയുന്നത്‌. ഇപ്രകാരം ചെയ്യുന്നതിനാല്‍ വിളവ്‌ വര്‍ദ്ധിക്കുന്നതായ്‌ കണ്ടതിനാലാണ്‌ ഈ രീതിയ്‌ക്ക്‌ പ്രചാരം കിട്ടിയത്‌. ഒരേ കൃഷിയിടം തന്നെ വീണ്ടും വീണ്ടും കൃഷിയ്‌ക്ക്‌ ഉപയുക്തമാക്കുവാന്‍ അലെയ്‌ ക്രോപ്പിംഗ്‌ മുഖേന സാധിക്കുന്നുണ്ട്‌. അലെയ്‌ ക്രോപ്പിംഗ്‌ രീതിയ്‌ക്കായി സാധാരണ ഉപയോഗിക്കുന്നത്‌ ഇന്‍ഗാ വൃക്ഷങ്ങളെയാണ്‌. അമ്ലഗുണം അധികമുള്ള ട്രോപ്പിക്കല്‍ മഴക്കാടുകളിലെ മണ്ണിലും, മുന്‍പ്‌ മഴക്കാടുണ്ടായിരുന്ന മണ്ണിലും ഇന്‍ഗ്രാ വൃക്ഷങ്ങള്‍ നല്ലതുപോലെ വളരും.

ഇത്‌ ഒരു ലെഗുമിനസ്‌ വൃക്ഷമാണ്‌. അന്തരീക്ഷത്തിലെ നൈട്രജനെ, സസ്യങ്ങള്‍ക്ക്‌ ഉപയോഗിക്കുവാന്‍ പാകമായ രീതിയില്‍ ആക്കി മാറ്റുന്നു. മഴവെള്ളത്തോടൊപ്പം മണ്ണിലെ ഫോസ്‌ഫറസ്‌ ഒഴുകിപ്പോകാതിരിക്കാന്‍ ഇതിന്‌ സഹായിയ്‌ക്കുവാന്‍ കഴിയും. ഈ വൃക്ഷത്തിന്റെ വേരുകളില്‍ ഒരു പ്രത്യേക തരം ഫംഗസ്‌ വസിക്കുന്നുണ്ട്‌. മൈക്രോറൈസേ എന്ന ഈ ഫംഗസുകള്‍ ഫോസ്‌ഫറസിനെ ആഗിരണം ചെയ്യുകയും റീസൈക്കിള്‍ ചെയ്യാന്‍ ഇടയാക്കുകയും ചെയ്യുന്നു. അതിവേഗ വളര്‍ച്ചയുള്ള വൃക്ഷമാണ്‌ ഇന്‍ഗാവൃക്ഷങ്ങള്‍. നല്ല കട്ടിയുള്ള ഇലകളാണിതിനുള്ളത്‌. വൃക്ഷത്തെ ചെത്തി ഒതുക്കലിനുശേഷം ചുവട്ടില്‍ അവശേഷിക്കുന്ന ഇലകള്‍ മണ്ണ്‌, വേര്‌ എന്നിവയെ സൂര്യപ്രകാശം, വലിയ മഴ ഇവകളില്‍ നിന്നു സംരക്ഷിച്ചു നിര്‍ത്തുന്നു.

നന്നായി ശാഖകള്‍ വികസിച്ചു വളരുമെന്നുള്ളതിനാല്‍ സൂര്യപ്രകാശം താഴേക്കെത്തുന്നത്‌ തടയുന്നതുകൊണ്ട്‌ വൃക്ഷത്തിനു ചുറ്റുമായി കാണപ്പെടുന്ന കളകളുടെ വളര്‍ച്ച തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഇന്‍ഗ അലെയ്‌ ക്രോപ്പിംഗില്‍ വൃക്ഷങ്ങള്‍ക്കിടയില്‍ 4 മീ അകലമിട്ടാണ്‌ നടുന്നത്‌. വൃക്ഷങ്ങള്‍ വളര്‍ച്ച എത്തുമ്പോള്‍ ചെത്തി ഒരുക്കുന്നു. വലിയ ഖണ്‌ഡങ്ങള്‍ വിറകിനായും ഉപയോഗിക്കാം. ചെറിയ തണ്ടുകളും ഇലകളും ചുവട്ടില്‍ കിടന്ന്‌ അഴുകുവാന്‍ ഇടയാക്കുന്നു. ഇത്‌ നല്ലൊരു കമ്പോസ്റ്റ്‌ ആയി ഉപയോഗപ്പെടും. സൂര്യപ്രകാശത്തിന്റെ അഭാവത്തിലും വളര്‍ച്ച മുരടിക്കാതെ അവശേഷിച്ചിട്ടുളള കളകള്‍ ഉണ്ടെങ്കില്‍ , ഈ കമ്പോസ്റ്റ്‌ അതിനെ മൂടിക്കളയും. ഈ കമ്പോസ്റ്റില്‍ കുഴികളുണ്ടാക്കി കര്‍ഷകര്‍ വിളകള്‍ നടുകയാണ്‌ പതിവ്‌. ഈ കമ്പോസ്റ്റ്‌ ഉപയോഗിച്ചാണ്‌ അവ വളരുന്നത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാലക്കുടിയിലെ തിരക്കേറിയ വ്യാപാര സമുച്ചയത്തിലാണ് തീപിടിച്ചത്..  (11 minutes ago)

ഇസ്രയേല്‍ പദ്ധതി ട്രംപ് തടഞ്ഞു... ഖമനയിയെ വധിക്കാനുള്ള ഇസ്രയേല്‍ പദ്ധതി ട്രംപ് തടഞ്ഞു; 'ഇസ്രയേല്‍ - ഇറാന്‍ സമാധാനം ഉടനുണ്ടാകും, തനിക്ക് ക്രെഡിറ്റ് ലഭിക്കാറില്ല'  (25 minutes ago)

ഭാര്യ തൂങ്ങി മരിച്ച നിലയില്‍...  (41 minutes ago)

കാക്കാഴം കടപ്പുറത്ത് ഒരു കണ്ടെയ്നര്‍ തീരത്തടിഞ്ഞു...  (1 hour ago)

ഹെലികോപ്റ്റര്‍സര്‍വീസുകള്‍ക്ക് കര്‍ശന നിരീക്ഷണമേര്‍പ്പെടുത്താനൊരുങ്ങി മുഖ്യമന്ത്രി  (1 hour ago)

യാത്രക്കാരിയുടെ കൈയില്‍നിന്നു തെറിച്ചുവീണ ഒരുവയസ്സുകാരന് ദ...  (1 hour ago)

കര്‍ഷകര്‍ ദുരിതത്തില്‍  (1 hour ago)

കോഴിക്കോട് സ്വദേശിയായ യുവാവ് ജിസാനിലെ ബെയ്ശില്‍  (1 hour ago)

കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി അപകടത്തില്‍ മരിച്ചു.  (1 hour ago)

സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (2 hours ago)

റെയില്‍ വേ ട്രാക്കിലെ ഇലക്ട്രിക് ലൈനില്‍ തട്ടി മരത്തിന് തീപിടിച്ചു...ട്രെയിന്‍ ഗതാഗതത്തിന് തടസ്സം  (2 hours ago)

റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ചു....  (2 hours ago)

മൂന്ന് വയസ്സുള്ള കുഞ്ഞ് മരിച്ചു.  (3 hours ago)

വിശിഷ്ടാതിഥിയായി മന്ത്രി വീണാ ജോര്‍ജിന് ക്ഷണം  (3 hours ago)

ഗ്യാസ്ട്രോ സര്‍ജറി വിഭാഗം 50-ാം വാര്‍ഷികാഘോഷം  (3 hours ago)

Malayali Vartha Recommends