Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍


ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും.... ജനുവരി 9 നാകും പുതിയ ചീഫ് ജസ്റ്റിസായി സെന്‍ ചുമതലയേല്‍ക്കുക


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ

സൂര്യകാന്തി കൃഷി ചെയ്യാം

21 MARCH 2017 03:10 PM IST
മലയാളി വാര്‍ത്ത

സൂര്യകാന്തിപ്പാടം നമുക്കും ഒരുക്കാം . എങ്ങനെയാണ് സൂര്യകാന്തി കൃഷി ചെയ്യുന്നതെന്നു നോക്കാം ആദ്യം നിലമൊരുക്കണം അതിനായി
നന്നായി ഉഴുത് മറിച്ച് കട്ടപൊടിച്ച് പരുവപ്പെടുത്തി ജൈവവളം ചേര്‍ത്ത് വെള്ളം ഒഴിഞ്ഞുപോവത്തക്ക വിധത്തില്‍ നീളം അഞ്ചു മീറ്റര്‍ഃ ഒരു മീറ്റര്‍ വീതി ബെഡ് രൂപത്തില്‍ നിലമൊരുക്കുക
വിത്തിടല്‍
ഒരടി അകലത്തില്‍ ചെടികള്‍ തമ്മിലും വരി അകലത്തിലും കുഴിയെടുത്ത് വിത്തിടുക.
ജലസേചനം
ഈര്‍പ്പമില്ലാത്ത മണ്ണില്‍ തയ്യാറാക്കിയ ചാലില്‍ വെള്ളം കടത്തിവിട്ട് നനക്കുക. വെള്ളം കെട്ടി നില്‍ക്കാതെ സൂക്ഷിക്കുക
വളപ്രയോഗം
വിത്തിട്ട് നാലുദിവസം മുളച്ചുപൊന്തുന്ന ചെടിക്ക് 20 ദിവസം നനക്കുക. 20ാം ദിവസം ഗോമൂത്രം അല്ലെങ്കില്‍ എന്‍.പി.കെ 10 ലിറ്ററിന് 20 മില്ലി കണക്കിന് ലായനി തളിച്ചുകൊടുക്കുക
പൂവിടല്‍
50- 55 ദിവസത്തിനുള്ളില്‍ ചെടികള്‍ പൂവിട്ടുതുടങ്ങും . ഈ സമയങ്ങളില്‍ ജൈവകീടനാശിനികളോ രാസ കീടനാശിനികളോ തളിക്കാന്‍ പാടില്ല. കാരണം തേനീച്ച , ഉറുമ്പ, വണ്ടുകള്‍ എന്നിവ പൂക്കളില്‍ വരാതിരിക്കുകയും പരാഗണം നടക്കാശത പോവുകയും ചെയ്യും. പരാഗണം നടന്നില്ലെങ്കില്‍ വിളവിനെ പ്രതികൂലമായി ബാധിക്കും.
സൂര്യകാന്തിപ്പൂക്കള്‍ സൂര്യനൊപ്പം കറങ്ങുന്നത് ചെടിയില്‍ അടങ്ങിയ ഒരു ഹോര്‍മോണിന്റെ പ്രവര്‍ത്തനം മൂലമാണ്.
പൂക്കള്‍ വിരിഞ്ഞ് 75 ാം ദിവസം ഇതളുകള്‍ കൊഴിഞ്ഞ് തുടങ്ങുമ്പോള്‍ കൊയ്‌തെടുത്ത് (പൂക്കള്‍ മാത്രം) വെയിലില്‍ ഉണക്കി ഒരു കമ്പ് കൊണ്ട് തല്ലി വിത്തിനെ വേര്‍തിരിക്കുക.
കൃഷിക്ക് ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങള്‍ കേരളത്തില്‍ അനുയോജ്യമാണ്.
90 ദിവസം മുതല്‍ 150 ദിവസം വരെ പ്രായമുള്ള ഇനങ്ങള്‍ സൂര്യകാന്തിയിലുണ്ട്.
എള്ള് ആട്ടിയെടുക്കുന്ന ചക്കില്‍ സൂര്യകാന്തി അരി ആട്ടിയെടുത്ത് സണ്‍ഫളവര്‍ ഓയില്‍ ഉപയോഗിക്കാം.
സൂര്യകാന്തി എണ്ണ ആട്ടിയെടുക്കുമ്പോള്‍ കിട്ടുന്ന പിണ്ണാക്ക് ഒന്നാന്തരം കാലിത്തീറ്റയാണ്.
വിത്ത് വിശ്വാസമുള്ള കര്‍ഷകരില്‍ നിന്ന് മാത്രം ശേഖരിക്കുക. സൂര്യകാന്തി വിത്തിട്ട് മുളക്കാതെ വരുമ്പോള്‍ മാത്രമാണ് പല കര്‍ഷകരും കബളിക്കപ്പെട്ടു എന്നറിയുന്നത്. കൃഷിയുടെ ആരംഭത്തില്‍ തന്നെ മുടക്കുമുതല്‍ ഒന്നായി ചെലവഴിക്കേണ്ടിവരുന്നതാണെന്ന് പ്രത്യേകം ഓര്‍മ്മിക്കുക.


കറുത്ത മണല്‍ കലര്‍ന്ന മണ്ണാണ് സൂര്യകാന്തികൃഷിക്ക് അനുയോജ്യം. ഒന്നര അടി താഴ്ചയില്‍ വേരുകള്‍ താഴ്ന്ന് പോകും. അതിനാല്‍ തുടര്‍ന്ന് കൃഷിചെയ്യുമ്പോള്‍ കൂടുതല്‍ ജൈവവളം മണ്ണില്‍ ചേര്‍ക്കണം.
രോഗ കീടബാധ, ഇലപ്പുള്ളി രോഗം സൂര്യകാന്തിയെ ബാധിക്കുമെങ്കിലും കാര്യമായ രോഗബാധ ഏല്‍ക്കാറില്ല.
കൂടുതല്‍ ഈര്‍പ്പമുള്ള മണ്ണില്‍ സൂര്യകാന്തികൃഷി ചെയ്യാതിരിക്കുന്നതാണ് നല്ലത്.
തണല്‍ ബാധിക്കുന്ന ഇടങ്ങളിലും വെള്ളം കെട്ടി നില്‍ക്കുന്ന പാടശേഖരങ്ങളും കൃഷിക്ക് അനുയോജ്യമല്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊങ്കാലയ്ക്ക് ദിവസങ്ങൾ ബാക്കിനിൽക്കെ,തട്ടിക്കൂട്ട് പണി നടത്തി ബില്ലുകൾ മാറാൻ ...  (6 minutes ago)

കോവൂർ സ്വദേശിയുടെ മൃതദേഹം ഖബറടക്കി  (26 minutes ago)

ആദ്യ സ്ളീപ്പർ ട്രെയിൻ ഗുവാഹത്തി-കൊൽക്കത്ത റൂട്ടിൽ ഓടിത്തുടങ്ങും.  (35 minutes ago)

നവംബർ 2 നാണ് പ്രതി പിടിയിലായത്  (45 minutes ago)

. ചികിത്സാ പിഴവാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം  (1 hour ago)

മൃതദേഹം ചാക്കിൽ കെട്ടി വിഴിഞ്ഞം കടലിൽ കെട്ടിത്താഴ്ത്തിയ കേസിൽ പ്രതികളെ വെറുതെ വിട്ടു  (1 hour ago)

സൂംബ ടീമിനോടൊപ്പം നൃത്തം ചെയ്ത് മന്ത്രി വീണാ ജോര്‍ജ്  (1 hour ago)

സിദ്ധാർത്ഥ് പ്രഭുവിന്റെ വാഹനമിടിച്ച് പരിക്കേറ്റയാൾ മരിച്ചു....  (1 hour ago)

ജനുവരി 9 നാകും പുതിയ ചീഫ് ജസ്റ്റിസായി സെന്‍ ചുമതലയേല്‍ക്കുക  (1 hour ago)

ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്തുണ്ടായ 2 റോഡപകടങ്ങളില്‍ 4 യുവാക്കള്‍ക്കു ദാരുണാന്ത്യം  (11 hours ago)

പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍; സൂംബ ടീമിനോടൊപ്പം നൃത്തം ചെയ്ത് മന്ത്രി വീണാ ജോര്‍ജ്  (11 hours ago)

മധ്യപ്രദേശില്‍ മലിനജലം കുടിച്ച് മരിച്ചവരില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞും  (12 hours ago)

ഡിജെ പാര്‍ട്ടിക്കിടെ പൊലീസും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം  (12 hours ago)

അടൂര്‍ പ്രകാശിന്റെ ആരോപണം വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (12 hours ago)

രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ റൂട്ട് പ്രഖ്യാപിച്ചു  (12 hours ago)

Malayali Vartha Recommends