Widgets Magazine
01
Sep / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുട്ടിനും അവഗണിച്ചു.. മോദിയും പുട്ടിനും ഒരുമിച്ചു സംസാരിച്ചു നടന്നുപോയപ്പോൾ അടുത്തുനിന്ന ഷരീഫ് നോക്കിനിൽക്കുകയായിരുന്നു..


ലോകത്തിന്റെ കണ്ണുകൾ മുഴുവൻ ചൈനയിലേക്ക്.. ഉച്ചകോടിയുടെ ഫോട്ടോസെഷന് തൊട്ടുമുൻപ് അസാധാരണമായ ചർച്ച..റഷ്യൻ പ്രസിഡന്റ് പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻ‌ പിംഗ് എന്നിവരോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി..


പാലക്കാട്ട് പ്രതിഷേധങ്ങള്‍ തുടരുവേ മറ്റൊരു നീക്കവുമായി കോണ്‍ഗ്രസും രംഗത്ത്..മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ എംഎം ഹസ്സന്‍ പിന്തുണച്ച് രംഗത്തെത്തി..ഷാഫി പറമ്പിലിനെ തടഞ്ഞാല്‍ കയ്യും കെട്ടി നോക്കിനില്‍ക്കില്ല..


എല്ലാം എല്ലാം അയ്യപ്പന്‍... ആഗോള അയ്യപ്പ സംഗമം ചരിത്ര സംഭവമാക്കാന്‍ ദേവസ്വം ബോര്‍ഡ്, ബിജെപിയുടെ എതിര്‍പ്പ് വകവയ്ക്കാതെ എന്‍എസ്എസും എസ്എന്‍ഡിപിയും; ശബരിമലയില്‍ സെപ്റ്റംബറില്‍ ആഗോള അയ്യപ്പ സംഗമം, 3000 പേരെ പങ്കെടുപ്പിക്കും


എല്ലാം എല്ലാം അയ്യപ്പന്‍... ആഗോള അയ്യപ്പ സംഗമം ചരിത്ര സംഭവമാക്കാന്‍ ദേവസ്വം ബോര്‍ഡ്, ബിജെപിയുടെ എതിര്‍പ്പ് വകവയ്ക്കാതെ എന്‍എസ്എസും എസ്എന്‍ഡിപിയും; ശബരിമലയില്‍ സെപ്റ്റംബറില്‍ ആഗോള അയ്യപ്പ സംഗമം, 3000 പേരെ പങ്കെടുപ്പിക്കും

ഐക്യരാഷ്ട്ര സംഘടന രൂപം നല്‍കിയ ഇന്റര്‍നാഷണല്‍ പെപ്പര്‍ കമ്മ്യൂണിറ്റിയുടെ രാജ്യാന്തര സമ്മേളനത്തിന് ഇന്ത്യ ആതിഥ്യം വഹിക്കും

20 NOVEMBER 2015 03:29 PM IST
മലയാളി വാര്‍ത്ത.

ഐക്യരാഷ്ട്ര സംഘടന രൂപം നല്‍കിയ ഇന്റര്‍ നാഷണല്‍ പെപ്പര്‍ കമ്മ്യൂണിറ്റിയുടെ(ഐപിസി) വാര്‍ഷിക സമ്മേളനത്തിന് ഇന്ത്യ ആതിഥ്യം വഹിക്കും. സംഘടനയുടെ 43-ാം സമ്മേളനം ഈ മാസം 22 മുതല്‍ 25 വരെ മൈസൂരുവില്‍ നടക്കുമെന്ന് ഐപിസി-യുടെ അന്താരാഷ്ട്ര ചെയര്‍മാന്‍ കൂടിയായ സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാര്‍ ഡോ എ ജയതിലക് അറിയിച്ചു. കുരുമുളകുമായി ബന്ധപ്പെട്ട സമ്പദ് വ്യവസ്ഥയെ പരിപോഷിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് സമതിയുടെ ലക്ഷ്യം.

972-ല്‍ ഐപിസിയ്ക്ക് രൂപം നല്‍കിയത് ഏഷ്യാ പസഫിക് രാജ്യങ്ങള്‍ക്കായുളള ഐക്യരാഷ്ട്ര സംഘടനയുടെ സാമ്പത്തിക സാമൂഹിക കമ്മീഷനാണ്. ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയാണ് സംഘടനയുടെ ആസ്ഥാനം. കുരുമുളക് അനുബന്ധമായി നടക്കുന്ന പ്രവര്‍ത്തനങ്ങളെ അന്താരാഷ്ട്ര തലത്തില്‍ ഏകോപിപ്പിക്കുകയാണ് സംഘടനയുടെ പ്രധാന ഉദ്ദേശ്യം. ഐപിസിയുടെ സ്ഥിരാംഗങ്ങളില്‍ നിന്നാണ് അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത്. വിയറ്റ്‌നാമിലെ കൃഷി വകുപ്പ് ഡയറക്ടര്‍ജനറല്‍ ട്രാന്‍ കിംലോങന്റെ പിന്‍ഗാമിയായാണ് ഡോ ജയതിലക് ഈ സ്ഥാനത്തെത്തുന്നത്. നിലവില്‍ സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാനായ ഡോ ജയതിലക് റബര്‍ ബോര്‍ഡിന്റെ ചെയര്‍മാന്റെ അധിക ചുമതലയും വഹിക്കുന്നു. കയറ്റുമതിയിലെ മികവിന്റെ അംഗീകാരമായി രാഷ്ട്രപതി നല്‍കുന്ന നിര്യാത് ബന്ധു പുരസ്‌കാരം ഡോ ജയതിലകിന്റെ സാരഥ്യത്തില്‍ സ്‌പൈസസ് ബോര്‍ഡിന് രണ്ടു തവണയാണ് ലഭിച്ചത്.

കുരുമുളക് പോലെ സുപ്രധാനമായ മേഖലയിലെ അന്താരാഷ്ട്ര യോഗത്തിന് ആതിഥ്യം വഹിക്കാന്‍ സാധിച്ചത് രാജ്യത്തിന് ലഭിച്ച അംഗീകരമാണെന്ന് ഡോ ജയതിലക് പറഞ്ഞു. നാലു ദിവസത്തെ സമ്മേളനത്തില്‍ 300 പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. സമ്മേളനത്തില്‍ കുരുമുളക് കൃഷി, സംസ്‌കരണം, വിപണനം, ഗുണമേന്മ ഗവേഷണം തുടങ്ങിയ നിരവധി മേഖലകളില്‍ വിശദമായ ചര്‍ച്ച നടക്കുമെന്ന് അദ്ദേഹം അറിയിച്ചു.

കുരുമുളക് കൃഷിയുമായി ബന്ധപ്പെട്ട നൂതന രീതികള്‍ സംസ്‌കരണവും വിപണനവുമായി ബന്ധപ്പെട്ട പുതിയ ആശയങ്ങള്‍ എന്നിവ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കു വയ്ക്കും. അടുത്ത സാമ്പത്തിക വര്‍ഷം അന്താരാഷ്ട്ര വിപണിയില്‍ കുരുമുളക് സംഭരണത്തിന്റെ തോത് ഈ സമ്മേളനത്തില്‍ നിശ്ചയിക്കും. കുരുമുളകുമായി ബന്ധപ്പെട്ട വിവിധ മേഖലകളിലെ സാങ്കേതികസാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും പ്രത്യേകമായ ചര്‍ച്ച സംഘടിപ്പിച്ചിട്ടുണ്ട്.

ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളാണ് ഐപിസിയിലെ സ്ഥാപക അംഗരാജ്യങ്ങള്‍. നിലവില്‍ ഈ മൂന്നു രാജ്യങ്ങള്‍ക്ക് പുറമേ ബ്രസീല്‍, ശ്രീലങ്ക, വിയറ്റ്‌നാം എന്നീ രാജ്യങ്ങളും സ്ഥിരാംഗങ്ങളാണ്. പപ്പുവ ന്യൂഗിനിയ സമിതിയില്‍ അസോസിയേറ്റ് അംഗമാണ്. ചൈന, കമ്പോഡിയ, മഡഗാസ്‌കര്‍ എന്നീ രാജ്യങ്ങളും സമിതിയിലേക്ക് ഉടനെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാര്‍ ആശുപത്രികളുടെ സ്ഥാനത്ത് മറ്റ് ചിലരെ പ്രതിഷ്ഠിക്കാന്‍ ശ്രമമെന്ന് മന്ത്രി വീണാ ജോര്‍ജ്  (1 hour ago)

പുതിയ സൗകര്യങ്ങള്‍ രോഗീ പരിചരണത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരും  (1 hour ago)

കാരുണ്യത്തിന്റെയും മനുഷ്യ സ്‌നേഹത്തിന്റെയും മാതൃകകളായ രണ്ടു വ്യക്തികളെ ആദരിച്ച് കളക്ടറേറ്റിലെ ജീവനക്കാര്‍  (1 hour ago)

കെട്ടിട പെര്‍മിറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ആക്രമം നടത്തിയത്  (2 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ പ്രത്യേക സംഘത്തെ നിയോഗിച്ചു  (3 hours ago)

കുടുംബത്തില്‍ നിന്ന് പുറത്താക്കപ്പെട്ടിട്ട് പതിനാല് വര്‍ഷത്തോളമായെന്ന് ദിയ സന  (3 hours ago)

നടന്‍ സൗബിന്‍ ഷാഹിറിന് വിദേശയാത്ര വിലക്കി കോടതി  (3 hours ago)

85 ലക്ഷം മുക്കി; തിരുവനന്തപുരം കോർപ്പറേഷന് ഉള്ളിൽ സംഭവിക്കുന്നത്  (5 hours ago)

മോദിയും ഷെഹ്ബാസ് ഷെരീഫും  (5 hours ago)

ഡോ. പി.സരിനെ പരിഹസിച്ചവർക്ക് മറുപടിയുമായി ഡോ. സൗമ്യ സരിൻ.  (6 hours ago)

മോദി-ഷി ജിൻപിംഗ്-പുടിൻ ചർച്ച,  (6 hours ago)

Rahul-Mamkootathil പരാതികളെല്ലാം മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍  (6 hours ago)

ജിം ട്രെയ്നറായ ആൺസുഹൃത്തിന്റെ വീട്ടിൽ യുവതി ആത്മഹത്യ ചെയ്തു  (6 hours ago)

നിരവധി പേര്‍ക്ക് പരുക്ക്  (8 hours ago)

കല്ലമ്പലത്ത് അമ്മയും മകനും മരിച്ച നിലയിൽ  (8 hours ago)

Malayali Vartha Recommends