Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..


വെളുത്ത കുഞ്ഞുങ്ങളെ പ്രസവിക്കാൻ നേപ്പാളി പെൺകുട്ടികളെ ഇന്ത്യയിലേക്ക് കടത്തുന്നതായി റിപ്പോർട്ട്; ഇടനിലക്കാർ ഈടാക്കുന്നത് ഒരു കോടി രൂപ വരെ...


സെൻട്രൽ ജയിലിലെ ആശുപത്രി ബ്ലോക്കിൽ പ്രത്യേക സൗകര്യങ്ങളോടെ ടോമിൻ തച്ചങ്കരി: ഞാൻ ഒരുക്കിയ കട്ടിലും മെത്തയും...! തച്ചങ്കരിയെ കുത്തി ശ്രീലേഖ...

സംസ്ഥാനത്ത് അരളിപ്പൂവിന്റെ വില്‍പ്പന 70 ശതമാനം ഇടിഞ്ഞു... അരളിപ്പൂവിന് പകരക്കാരനെത്തി...

12 MAY 2024 10:55 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് അരളിപ്പൂവിന്റെ വില്‍പ്പന 70 ശതമാനം ഇടിഞ്ഞു. അരളിക്ക് പകരക്കാരനായി പനിനീര്‍ റോസ് വിപണി കീഴടക്കി തുടങ്ങി. മുമ്പ് അരളി വിറ്റിരുന്നപോലെ കച്ചവടക്കാര്‍ 200 ഗ്രാമിന്റെ പാക്കറ്റുകളിലാക്കി ഇപ്പോള്‍ വില്‍ക്കുന്നത് പനിനീര്‍ റോസയാണ്. ഇതോടെ പനിനീര്‍ റോസിന്റെ വിലയില്‍ വര്‍ദ്ധനവുണ്ടായിരിക്കുകയാണ്.

അരളിയുടെ വിലക്കുമൂലം പനിനീര്‍ റോസിന്റെ മാത്രമല്ല, തെച്ചിയുടെയും വില വര്‍ദ്ധിക്കുന്നുണ്ട്. തുളസിക്ക് വില കൂടിയില്ലെങ്കിലും ആവശ്യം കൂടി. അരളിക്ക് തമിഴ്‌നാട്ടിലെ വിപണിയില്‍ 150 മുതല്‍ 200 രൂപ വരെ ഇപ്പോഴും വിലയുണ്ട്. ഇതു കേരളത്തിലെത്തുമ്പോള്‍ 250 രൂപ വരെയാകും. തമിഴ്‌നാട്ടില്‍ അരളിയുടെ ആവശ്യം കുറഞ്ഞില്ലെന്നതാണ് ഇതിന് കാരണം. കൂടാതെ കനത്ത വേനല്‍ കാരണം ഉത്പാദനത്തില്‍ കുറവുണ്ടാകുകയും ചെയ്തു.


സാധാരണ ദിവസങ്ങളില്‍ 50 കിലോവരെ അരളിപ്പൂ വിറ്റിരുന്ന കച്ചവടക്കാരന്‍ ഇപ്പോള്‍ പത്തും പതിനഞ്ചും കിലോ മാത്രമാണ് വില്‍ക്കുന്നത്. സാധാരണ ദിവസങ്ങളില്‍ തൃശ്ശൂര്‍ ജില്ലയില്‍ 500 കിലോവരെ അരളിപ്പൂ ചെലവായിരുന്നു. ഇതാണ് 70 ശതമാനം ഇടിഞ്ഞത്. പത്തനംതിട്ടയിലാകട്ടെ അരളിപ്പൂവില്‍പ്പന 90 ശതമാനം കുറഞ്ഞുവെന്നാണ് വില്‍പ്പനക്കാര്‍ പറയുന്നത്. കൊല്ലത്തെ വില്‍പ്പന അമ്പതുശതമാനമായി.

70 രൂപ മുതല്‍ 120 രൂപവരെയുണ്ടായിരുന്ന പനിനീര്‍ റോസിന് 150 രൂപമുതല്‍ 200 രൂപവരെയായി വില. സീസണ്‍ അവസാനിച്ചതോടെ വില താഴേണ്ട സമയമായിട്ടും കുറവു വന്നിട്ടില്ല. സീസണ്‍ കഴിയുമ്പോള്‍ തെച്ചിപ്പൂവിന്റെ വില 60 രൂപയായി താഴാറുണ്ട്. ഇതും 150 മുതല്‍ 200 രൂപ വരെയായി ഉയര്‍ന്നു. പനിനീര്‍റോസിന്റെയും തെച്ചിയുടെയും ഉത്പാദനം കുറവാണെന്നതിനാലാണ് വിലയില്‍ വര്‍ദ്ധനവുണ്ടായിരിക്കുന്നത്.


അരളിപ്പൂവിലക്കുമൂലം തമിഴ്നാട്ടിലെ കര്‍ഷകര്‍ ഇതുപേക്ഷിച്ച് പകരം പനിനീര്‍റോസും തെച്ചിയും കൃഷിചെയ്യാനാണ് നീക്കം നടത്തുന്നത്. പക്ഷേ, ഈ പൂക്കള്‍ വിപണിയിലെത്താന്‍ കൃഷി ആരംഭിച്ച് ഒന്നരവര്‍ഷത്തോളം കാത്തിരിക്കേണ്ടിവരും. അതുവരെ പൂവിപണിയിലെ വിലക്കയറ്റം തുടരുമെന്നാണ് കര്‍ഷകരുടെ അഭിപ്രായം . 

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലി;  (1 minute ago)

ചാമ്പ്യൻസ് ബോട്ട് ലീഗ് ആറാം സീസൺ ഇന്ന്; കരുവാറ്റയിൽ ആവേശത്തുടക്കം...  (4 minutes ago)

KB GANESH KUMAR മുൻ ഭാര്യയുമായുള്ള ചിത്രങ്ങൾ വൈറൽ  (7 minutes ago)

ആരോഗ്യ ബിസിനസ് പ്രദർശനം HOSPEX 2026 സെപ്റ്റംബർ 24 മുതൽ...  (14 minutes ago)

ദേശീയ അംഗീകാര തിളക്കത്തിൽ ടെക്നോപാർക്ക്: ഗുണനിലവാര പരിശോധനയ്ക്കുള്ള ഐഎസ്ഒ (ISO) സർട്ടിഫിക്കേഷൻ ഇനി ടെക്നോപാർക്ക് എൻജിനീയറിങ് ലബോറട്ടറിക്കും സ്വന്തം...  (19 minutes ago)

അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...  (27 minutes ago)

ടെക്നോപാര്‍ക്കിന്‍റെ എന്‍ജിനീയറിങ് ലബോറട്ടറിക്ക് രാജ്യത്താദ്യമായി എന്‍എബിഎല്‍ അംഗീകാരം...  (32 minutes ago)

K Muraleedharan സത്യങ്ങൾ തുപ്പി മുരളീധരൻ  (40 minutes ago)

വെളുത്ത കുഞ്ഞുങ്ങളെ പ്രസവിക്കാൻ നേപ്പാളി പെൺകുട്ടികളെ ഇന്ത്യയിലേക്ക് കടത്തുന്നതായി റിപ്പോർട്ട്; ഇടനിലക്കാർ ഈടാക്കുന്നത് ഒരു കോടി രൂപ വരെ...  (47 minutes ago)

സെൻട്രൽ ജയിലിലെ ആശുപത്രി ബ്ലോക്കിൽ പ്രത്യേക സൗകര്യങ്ങളോടെ ടോമിൻ തച്ചങ്കരി: ഞാൻ ഒരുക്കിയ കട്ടിലും മെത്തയും...! തച്ചങ്കരിയെ കുത്തി ശ്രീലേഖ...  (51 minutes ago)

വൈദ്യുതി പ്രതിസന്ധിയില്‍ യുഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ സമയമായിട്ടില്ലെന്ന് സുരേഷ് ഗോപി  (56 minutes ago)

ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ഇതെന്തൊരു വിരോധാഭാസമാണ്; ആന്റോ അഗസ്റ്റിൻ മദ്യക്കേസിൽ കുടുങ്ങിയപ്പോൾ കൈരളി ചാനൽ കാണിച്ച 'കടുംകൈ' തുറന്നുകാട്ടി സോഷ്യൽ മീഡിയ കുറിപ്പ്...  (1 hour ago)

വടകരയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു  (1 hour ago)

‘മരം മുതൽ മദ്യം വരെ തട്ടിപ്പ്!’ ആന്റോ അഗസ്റ്റിനെതിരെ മുൻ സഹപ്രവർത്തകർ; റിപ്പോർട്ടർ ടിവിയിൽ കനൽ പുകയുന്നു...  (1 hour ago)

Malayali Vartha Recommends