Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

അന്താരാഷ്ട്ര ജൈവവൈവിധ്യ സഖ്യവുമായി കൈകോർത്ത് ഹാർട്ട്‌ഫുൾനെസ് ഇൻസ്റ്റിറ്റ്യൂട്ട്

02 APRIL 2026 05:16 PM IST
മലയാളി വാര്‍ത്ത

ആഗോളതലത്തിൽ ജൈവവൈവിധ്യ സംരക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഹാർട്ട്‌ഫുൾനെസ് ഇൻസ്റ്റിറ്റ്യൂട്ട് അന്താരാഷ്ട്ര ജൈവവൈവിധ്യ സഖ്യത്തിൽ (ഗ്ലോബൽ ബയോഡൈവേഴ്‌സിറ്റി അലയൻസ് - ജിബിഎ) അംഗമായി. അന്താരാഷ്ട്ര തലത്തിൽ ജൈവവൈവിധ്യം നിലനിർത്തുന്നതിനും പരിസ്ഥിതി നാശം തടയുന്നതിനുമുള്ള കൂട്ടായ പരിശ്രമങ്ങൾക്ക് കരുത്തുപകരുകയാണ് ഈ പങ്കാളിത്തത്തിലൂടെ ഇൻസ്റ്റിറ്റ്യൂട്ട് ലക്ഷ്യമിടുന്നത്. ജോർജ് ടൗൺ ഡിക്ലറേഷൻ, കുൺമിങ്ങ് മോൺട്രിയൽ ആഗോള ജൈവവൈവിധ്യ ചട്ടക്കൂട് എന്നിവയുടെ തത്വങ്ങളെ മുൻനിർത്തി, പ്രകൃതിയുടെ വീണ്ടെടുപ്പിനായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര വേദികളിൽ ഹാർട്ട്‌ഫുൾനെസ് ഇനി സജീവമാകും.

ലോകത്തെ 160 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന അയ്യായിരത്തോളം കേന്ദ്രങ്ങളുടെ ശൃംഖല വഴി ജൈവവൈവിധ്യ സംരക്ഷണത്തെക്കുറിച്ച് ആഗോളതലത്തിൽ അവബോധം സൃഷ്ടിക്കാൻ ഹാർട്ട്‌ഫുൾനെസ് ഇൻസ്റ്റിറ്റ്യൂട്ട് മുൻകൈ എടുക്കും. നിലവിൽ ഇന്ത്യയിലെ പരിസ്ഥിതി പുനരുദ്ധാരണ മേഖലയിലെ വിവരങ്ങളുടെ കുറവ് പരിഹരിക്കാനും ജിബിഎയുമായുള്ള ഈ സഹകരണം വഴി സാധിക്കുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ വ്യക്തമാക്കി. ഈ അംഗത്വത്തിലൂടെ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർ, പരിസ്ഥിതി പ്രവർത്തകർ, വിവിധ സംഘടനകൾ എന്നിവരുമായി സാങ്കേതിക വിവരങ്ങളും വിഭവങ്ങളും പങ്കുവെക്കാൻ സാധിക്കുമെന്ന് ഹാർട്ട്‌ഫുൾനെസ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ വിശ്വാസ് സുബ്രഹ്മണ്യം പറഞ്ഞു. 2030-ഓടെ ഭൂമിയുടെയും സമുദ്രങ്ങളുടെയും 30 ശതമാനം സംരക്ഷിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജി20 രാജ്യങ്ങളുടെ ജൈവവൈവിധ്യ സംരക്ഷണ തീരുമാനങ്ങൾക്ക് പിന്തുണ നൽകുന്നതിനൊപ്പം, വനനശീകരണവും കാലാവസ്ഥാ വ്യതിയാനവും ചെറുത്ത് വരുംതലമുറയ്ക്കായി പ്രകൃതിയെ സംരക്ഷിക്കാനുള്ള വിപുലമായ പ്രവർത്തനങ്ങൾക്കാണ് സഖ്യം നേതൃത്വം നൽകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ 2027ലെ പൊങ്കാല മഹോത്സവം ഫെബ്രുവരി 22ന്...  (3 minutes ago)

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി സൗജന്യമാക്കി ആധാർ അതോറിറ്റി  (20 minutes ago)

നിയമസഭ അടിച്ചു തകർത്ത് 2. 21 ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയ കേസ്... വിചാരണ നവംബർ 3 ന് തുടങ്ങും, 3 സാക്ഷികൾ ഹാജരാകാനുത്തരവ്  (31 minutes ago)

സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ   യെല്ലോ അലർട്ട്  (50 minutes ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണം....വനിതകളുടെ 4× 400 മീറ്റർ റിലേയിലാണ് ഇന്ത്യയുടെ സ്വർണ നേട്ടം  (1 hour ago)

ആ പ്രവചനം അച്ചട്ടായി..! കൺമുന്നിൽ പിളർന്ന് വീടുകൾ വടക്ക് വരളുന്നു, തെക്ക് കൊടും മഴ..! അലറിവിളിച്ച് ഓടി ജനം"  (7 hours ago)

പുതിയ വീടിന്റെ നിർമാണം കാണാതെ വിഷ്ണു.. നെഞ്ചുപൊട്ടി പ്രവാസി..! പാസ്‌പോർട്ടിൽ ദേ ഈ മാറ്റങ്ങൾ അറിഞ്ഞോ..!  (8 hours ago)

FIR ഇടടോ..!കോടതിയിൽ വമ്പൻ നീക്കം..! ED രണ്ടുംകല്പിച്ച്..!പിണറായിയെ ഞെട്ടിച്ച് സതീശൻ..!  (8 hours ago)

സംഘര്‍ഷം തടയാനെത്തിയ വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു  (8 hours ago)

നിങ്ങളുടെ റിപ്പോർട്ടർ തന്ന സാധനമാ... അരുണിന്റെ നെഞ്ചത്തോട്ട് വെച്ചോ നടുറോഡിൽ ആടിപ്പൊടിച്ച് ടോം ജോസഫ്... ഞെട്ടി അരുൺ  (8 hours ago)

ഫോര്‍ട്ട് കൊച്ചിയിലെ കോഡര്‍ ഹൗസില്‍ തീ പിടിത്തം  (8 hours ago)

മുജ്തബ മൂന്നാം ജന്മം തീർക്കാൻ അമേരിക്കൻ പട്ടാളം പുരോഹിതന്റെ വെളിപ്പെടുത്തൽ ഞെട്ടി ഇസ്രായേൽ,ഇനി സംഭവിക്കുന്നത്  (8 hours ago)

വേൽമുരുകൻ സാർ 'കിഴിച്ചിട്ടേ'... പോലീസ് ചേസിങ്... 200 KG പുകയില വളഞ്ഞിട്ട് പൂട്ടി..! വമ്പൻ നീക്കങ്ങൾ നടുറോഡിൽ"  (8 hours ago)

കെട്ടിടം തകര്‍ന്നുവീണ് പാലക്കാട് സ്വദേശിക്ക് ദാരുണാന്ത്യം  (8 hours ago)

"അടിക്കണോ നിനക്ക്... ഞാൻ ആരെന്നറിയോ സാറേ..! അടിച്ച് പൂക്കുറ്റിയായി അശ്വന്ത്;ജാമ്യം സ്റ്റേഷന് മുന്നിൽ കാട്ടിക്കൂട്ടിയത്  (8 hours ago)

Malayali Vartha Recommends