Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...

17 OCTOBER 2026 06:00 PM IST
മലയാളി വാര്‍ത്ത

ദുബായ് വേൾഡ് ട്രേഡ് സെന്ററിലെ ബിസിനസ് ഹബ്ബായ സെൻട്രലിന്റെ നേതൃത്വത്തിൽ ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ സംഘടിപ്പിച്ചു. കേരളത്തിലെ ഐ ടി കമ്പനികൾക്ക് യു.എ.ഇയിലെ ബിസിനസ് അവസരങ്ങൾ മനസ്സിലാക്കുന്നതിനും ആഗോള നിക്ഷേപകരുമായി ബന്ധപ്പെടുന്നതിനുമുള്ള അവസരമാണ് പരിപാടിയിലൂടെ ലഭിച്ചത്. യു.എ.ഇ മാർക്കറ്റ് എൻട്രി, നിക്ഷേപങ്ങൾ, കസ്റ്റമർ അക്വിസിഷൻ, സഹകരണം, ദുബായിലെ ആഗോള സാങ്കേതിക ആവാസവ്യവസ്ഥയിലൂടെ ലഭ്യമാകുന്ന അവസരങ്ങൾ തുടങ്ങിയവയെ കുറിച്ചുള്ള ചർച്ചകളിൽ ടെക്നോളജി കമ്പനി സംരംഭകരും നിക്ഷേപകരും പങ്കെടുത്തു. ലോകത്തിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ്-നിക്ഷേപക കണക്ടർ ഇവന്റായ എക്സ്പാൻഡ് നോർത്ത് സ്റ്റാർ 2026 ഡിസംബർ 8 മുതൽ 10 വരെ ദുബായ് എക്സ്പോ സിറ്റിയിൽ ജൈടെക്സ് ഗ്ലോബലിനോടനുബന്ധിച്ചാണ് നടക്കുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ദുബായിൽ നടക്കുന്ന ജൈടെക്സ് ഗ്ലോബൽ എക്സ്പോയിൽ സംസ്ഥാന ഐടി വകുപ്പും സർക്കാർ ഐടി പാർക്കുകളിലെ കമ്പനികളും സ്ഥിരം സാന്നിധ്യമാണ്. കോഴിക്കോട്, തിരുവനന്തപുരം, കന്യാകുമാരി, കോയമ്പത്തൂർ, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങൾ ഉൾപ്പെടുന്ന ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാറിന്റെ ആദ്യ ഘട്ടത്തിന്റെ ഭാഗമാണ് കൊച്ചി റോഡ്ഷോ.

ദുബായ് യാത്രയ്ക്ക് മുൻപ് സ്ഥാപകർക്ക് അനുയോജ്യമായ വാണിജ്യ അവസരങ്ങൾ തിരിച്ചറിയാൻ പരിപാടി സഹായകരമാണ്. സെൻട്രൽ ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടർ റഫീസ് റഹ്മത്തുല്ല, എക്സ്പാൻഡ് നോർത്ത് സ്റ്റാർ സീനിയർ സെയിൽസ് മാനേജർ ജൂലിയൻ ആൻഡേഴ്സൺ എന്നിവർ പരിപാടിയിൽ സംസാരിച്ചു. കൊച്ചിയിലെ ഇൻഫോപാർക്ക്, കോഴിക്കോട് ഗവ. സൈബർപാർക്ക് എന്നിവയുടെ സി.ഇ.ഒ സുശാന്ത് കുറുന്തിൽ, സെൻട്രൽ ബിസിനസ് ഹെഡ് ദു അ ദേഖൈദി, ഹെഡ് ഓഫ് ഓപ്പറേഷൻസ് ആൻഡ് പ്രോജക്ട്സ് അബീർ അൽ അലവി, പാർട്ണർഷിപ്പ് മാനേജർ ആയിഷ സുഹ എന്നിവരും പരിപാടിയിൽ സന്നിഹിതരായിരുന്നു.

ഇൻഫോപാർക്ക്, സൈബർപാർക്ക്, ടെക്നോപാർക്ക്, ഹൈലൈറ്റ് ബിസിനസ് പാർക്ക്, കാഫിറ്റ്, ജിടെക്, തിരുവനന്തപുരം, ബെംഗളൂരു, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലെ വേൾഡ് ട്രേഡ് സെന്ററുകൾ തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചു വരുന്നത്.

ഇന്ത്യയിലെ തിരഞ്ഞെടുത്ത 100 സ്ഥാപകർക്ക് എക്സ്പാൻഡ് നോർത്ത് സ്റ്റാർ, ജൈടെക്സ് ഗ്ലോബൽ 2026 എന്നിവ കേന്ദ്രീകരിച്ചുള്ള പ്രത്യേക ദുബായ് അനുഭവം നൽകാൻ പദ്ധതിയുണ്ടെന്ന് റഫീസ് റഹ്മത്തുള്ള പറഞ്ഞു. കേരളത്തിലെ മികച്ച പ്രതിഭാശേഷിയും വളർന്നുവരുന്ന സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയും അന്താരാഷ്ട്ര തലത്തിൽ ശക്തമായ അടിത്തറയാണ് നൽകുന്നതെന്ന് അബീർ അൽ അലവി പറഞ്ഞു. കമ്പനികളുടെ ബിസിനസ് മോഡലുകളും യു.എ.ഇയിലെ ലക്ഷ്യങ്ങളും മനസ്സിലാക്കി മാർക്കറ്റ് എൻട്രി യാത്ര സുഗമമാക്കാനും ആവശ്യമായ റിസോഴ്സുകളുമായി ബന്ധിപ്പിക്കാനും സെൻട്രൽ ഒപ്പമുണ്ടെന്ന് ദു അ ദേഖൈദി വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (26 minutes ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (40 minutes ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (45 minutes ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (50 minutes ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (55 minutes ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (59 minutes ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (1 hour ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (1 hour ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (1 hour ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (1 hour ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (1 hour ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (1 hour ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (1 hour ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (2 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം: മുഖ്യപ്രതി സുഹൈല്‍ സജീവിന്റെയും കൂട്ടുപ്രതികളുടെയും ജാമ്യപേക്ഷ തള്ളി  (2 hours ago)

Malayali Vartha Recommends