Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിച്ച് വയനാട് സ്വദേശിയായ യുവതിക്ക് ​ദാരുണാന്ത്യം


മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിലെ പോലീസ് അന്വേഷണത്തിനിടെ അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ അബ്കാരി ആക്ട് പ്രകാരം ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..

ചിങ്ങമാസത്തിൽ സ്വർണം വാങ്ങുന്നത് നല്ലതോ ?വില കുറയുന്ന അവസരം കണക്കിലെടുത്ത് സ്വർണം ഇപ്പോൾ വാങ്ങുന്നത് നല്ലതെന്ന് വ്യാപാരികൾ

17 AUGUST 2021 03:13 PM IST
മലയാളി വാര്‍ത്ത

ചിങ്ങമാസത്തിൽ സ്വർണം വാങ്ങാൻ പറ്റുമോ ? വിലക്കുറവിനായി കാത്തിരിക്കക്കുകയാണ് പലരും. സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്തയാണ് ചിങ്ങത്തിൽ സ്വർണ വിപണി സജീവമാകുമെന്ന കാര്യം . വിലയിൽ കാര്യമായ ഇടിവ് പ്രകടമായ ഈ സാഹചര്യത്തിൽ ആഭരണങ്ങൾ വാങ്ങാൻ മാത്രമല്ല സ്വർണത്തിൽ നിക്ഷേപിക്കാനും പറ്റിയ സമയം ആണ് എന്നതാണ് ശ്രദ്ധേയമായ കാര്യം.

സംസ്ഥാനത്തെ സ്വർണ്ണവില തീരുമാനിക്കുന്നത് രാജ്യാന്തര വിലയാണ്. വരും ദിവസങ്ങളിൽ സ്വർണ്ണ വിലയുടെ കാര്യത്തിൽ കണക്കെടുപ്പ് അസാധ്യമാണ്. വ്യാപാരികൾ പറയുന്നത് വില കുറയുന്ന അവസരം കണക്കിലെടുത്ത് സ്വർണം ഇപ്പോൾ വാങ്ങുന്നതാണ്നല്ലതെന്നാണ് . ഈ സമയത്ത് പണിക്കൂലിയിൽ ഇളവ് പോലെയുള്ള ഓണം ഓഫറുകളും, സ്വർണം മുൻകൂർ ബുക്ക്‌ ചെയ്യുവാനുള്ള സൗകര്യവും, ജ്വല്ലറികളൊരുക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് സ്വർണ വില കുത്തനെ ഇടിഞ്ഞിട്ടുണ്ട്.സ്വര്‍ണത്തിന് തിരിച്ചടിയാകുന്നത് ഡോളര്‍ കരുത്താര്‍ജിക്കുന്നതാണ്. മാത്രമല്ല അമേരിക്കയും ഇന്ത്യയുമുൾപ്പടെയുള്ള രാജ്യങ്ങളിൽ ഓഹരി വിപണി മുന്നേറ്റം തുടരുന്നതും തിരിച്ചടി സൃഷ്ടിക്കുന്നു .

ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലേക്ക് സ്വർണ്ണം എത്തിയതിന്റെ വാർഷികത്തിലാണ് ഇത് സംഭവിച്ചിരിക്കുന്നത് . കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 7, 8 ,9 തീയതികളിലായിരുന്നു ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയായ പവന് 42,000 രൂപയിലെത്തിയത്.

ഗ്രാമിന് 5250 രൂപയായിരുന്നു അന്ന്. ചിങ്ങം ഒന്നായ ഇന്ന് പവന് 35360 രൂപയാണ്. പവന് 6642 രൂപയുടെ കുറവാണ് ഒരു വർഷത്തിനുള്ളിൽ സംഭവിച്ചിരിക്കുന്നത് ഇന്ന് പവന് 160 രൂപ ഉയർന്നിരുന്നു.

രാജ്യാന്തര വിപണിയിലെ വില ഇടിവാണ് ആഭ്യന്തര വിപണിയിലെ സ്വർണത്തിലും ഇപ്പോൾ കാണുന്നത് . കഴിഞ്ഞ 15 ദിവസങ്ങളിലായി സ്വർണ വിലയിൽ 6% ഇടിവുണ്ടായി. വിലയിടിയുമ്പോൾ നിക്ഷേപമെന്ന നിലയിൽ സ്വർണ്ണത്തിൽ നല്ല വാങ്ങലുകളുണ്ടാകും.

ഓഹരി വിപണിയിൽ നിക്ഷേപം റിസ്ക് നിറഞ്ഞതാണ് നിക്ഷേപകർക്ക് സ്വർണ്ണ ഇടിഎഫ്, സോവറിൻ ഗോൾഡ് ബോണ്ടുകൾ തുടങ്ങിയവയിൽ നിക്ഷേപിക്കുന്ന പ്രവണതയുമേറുന്നുണ്ടെന്ന് വിദഗ്ധർ വ്യക്തമാക്കുന്നുണ്ട് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയിൽ ജനന-മരണ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട നിയമങ്ങൾ കൂടുതൽ കർശനമാക്കിക്കൊണ്ടുള്ള ഭേദഗതികൾഅടുത്ത മാസം മുതൽ  (1 hour ago)

കെഎസ്ആർടിസി ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറി അപകടം... ബസിൻറെ മുൻവശത്തെ ചില്ലു തകർന്ന നിലയിൽ  (1 hour ago)

കാസര്‍കോട് ജില്ലയുടെ ഇരുപത്തിയേഴാമത്തെ കലക്ടറായി ശ്രീധന്യ സുരേഷ് ചുമതലയേറ്റു... കേരളത്തിലെ പട്ടികവർഗത്തിൽ നിന്ന് ഐ.എ.എസ് നേടുന്ന ആദ്യത്തെയാൾ  (1 hour ago)

ജെ.ഇ.ഇ മെയിൻ ജനുവരി 22 മുതൽ, യു.ജി.സി നെറ്റ് ഡിസംബർ 14ന്  (1 hour ago)

  അധ്യാപകനും പ്രഭാഷകനും വിവർത്തകനും എഴുത്തുകാരനുമായ പ്രൊഫ. പി ജയേന്ദ്രൻ അന്തരിച്ചു  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 440 രൂപയുടെ കുറവ്  (2 hours ago)

ഇടുക്കി കാന്തല്ലൂർ ഗുഹനാഥപുരത്ത് നിർത്തിയിട്ടിരുന്ന രണ്ട് ജീപ്പുകൾ കാട്ടാന തകർത്ത നിലയിൽ, ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം  (3 hours ago)

കരിയറിലെ 48 -ാം കിരീടമുയർത്തി അർജന്റൈൻ ഇതിഹാസം ലയണൽ മെസ്സി. ഇന്‍റർമയാമി കാമ്പിയോൺസ് കപ്പ് ജേതാക്കളായി...  (3 hours ago)

ഇന്നത്തെ രാശിഫലം: സൂര്യ-ബുധ പ്രഭാവത്താൽ മഹാഭാഗ്യം ആർക്കൊക്കെ? (17 സെപ്റ്റംബർ 2026)  (3 hours ago)

ശ്രീചിത്തിര തിരുനാൾ ട്രസ്റ്റിൻ്റെ ഈ വർഷത്തെ ചിത്തിര തിരുനാൾ ദേശീയ പുരസ്കാരത്തിന് അർഹനായി ഡോ.എം.വി.പിള്ള  (4 hours ago)

കേരളത്തിലെ പ്രമുഖ വാസ്തുശിൽപിയും നിരവധി പ്രധാന മുസ്ലിം പള്ളികളുടെ ശിൽപിയുമായ ജി. ഗോപാലകൃഷ്ണൻ അന്തരിച്ചു....  (4 hours ago)

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ നൂറു ശതമാനം തീരുവ ചുമത്താൻ ട്രംപിന് അധികാരം നൽകുന്ന ബിൽ പാസായി...  (4 hours ago)

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് കുറവില്ല... രാത്രികാല നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി  (4 hours ago)

ഹൈദരാബാദിൽ ​വിനായക ചതുർഥി ആഘോഷത്തിനിടെയുണ്ടായ അപകടത്തിൽ ആറ് വിദ്യാർഥികൾ മുങ്ങി മരിച്ചു  (5 hours ago)

തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വി‌ജയ്‌യുടെ ലണ്ടനിലെ പരിപാടി റദ്ദാക്കി...  (5 hours ago)

Malayali Vartha Recommends