ദീർഘകാലം റിയാദിൽ പ്രവാസിയായിരുന്ന തൃശൂർ സ്വദേശി നാട്ടിൽ നിര്യാതനായി

റിയാദിലെ ആദ്യ കാല പ്രവാസിയും ഓട്ടോ മെക്കാനിക്കൽ വർക്ക്ഷോപ്പ് ഉടമയുമായിരുന്ന തൃശൂർ പെരിഞ്ഞനം സ്വദേശി പി എസ് ശ്രീനിവാസൻ (67) നാട്ടിൽ നിര്യാതനായി.
ദീർഘകാലം റിയാദിൽ പ്രവാസം നയിച്ച ശേഷം ഏതാനും വർഷം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. റിയാദിൽ സാമൂഹിക സാംസ്കാരിക രംഗത്ത് സജീവമായിരുന്നു. മക്കൾ കലാകാരന്മാരായിരുന്നു.
ഫ്രൻസ് ക്രിയേഷൻസ് എന്ന കൂട്ടായ്മക്ക് കീഴില വിവിധ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ടായിരുന്നു. ഭാര്യ: ബിന്ദു, മക്കൾ: ശ്രീ ഹാസ് ശ്രീനി (എൻജിനിയർ, സീമെൻസ് സൗദി), ശ്രീഹരി ശ്രീനി (സ്റ്റെല്ലൻറിസ് ദുബൈ), ഗായത്രി (ചൈൽഡ് സൈക്യാട്രിസ്റ്റ്, കാനഡ).
"
https://www.facebook.com/Malayalivartha
























