സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്... പവന് 80 രൂപ വര്‍ദ്ധിച്ചു
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന്റെ വില 80 രൂപകൂടി 35,400 രൂപയിലെത്തി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 4425 രൂപയുമായി. 35,320 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.
പത്തുദിവസത്തിനിടെ 750 രൂപയുടെ വര്‍ധനവാണുണ്ടായത്. ഡോളര്‍ കരുത്താര്‍ജിച്ചതോടെ ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില നേരിയതോതില്‍ കുറഞ്ഞു. ട്രോയ് ഔണ്‍സിന് 1,779.12 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടന്നത്.
ഡല്‍റ്റ വകഭേദത്തിന്റെ വ്യാപനം വിലയില്‍ കാര്യമായ ഇടിവുണ്ടാകുന്നതിന് തടസ്സമായി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 10 ഗ്രാം സ്വര്‍ണത്തിന്റെ വില 47,208 രൂപയാണ്.
"
https://www.facebook.com/Malayalivartha