സംസ്ഥാനത്ത് സ്വർണം വീണ്ടും വില കുറഞ്ഞു; ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്
സ്വർണ പ്രേമികൾക്ക് വീണ്ടും സന്തോഷവാർത്ത. സംസ്ഥാനത്ത് സ്വർണം വീണ്ടും വില കുറഞ്ഞു.ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇന്നത്തെ നിരക്ക് ഗ്രാമിന് 4435 രൂപയും പവന് 35,480 രൂപയുമാണ് .
ഗ്രാമിന് 20 രൂപ വർദ്ധിച്ചിട്ടുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം. 4,445 രൂപയിലും പവന് 160 രൂപ വർദ്ധിച്ച് 35,560 രൂപയിലുമാണ് . ഓഗസ്റ്റ് മാസം സ്വർണ വിലയിൽ ഏറ്റകുറച്ചിലുകൾ ഉണ്ടായി എന്നത് ശ്രദ്ധേയമായ കാര്യമാണ്.
സ്വർണത്തിന് ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് ഓഗസ്റ്റ് 1,2 തീയതികളിൽ ആയിരുന്നു. 36000 രൂപയായിരുന്നു അന്ന്. ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഓഗസ്റ്റ് 9,10, 11 തീയതികളിൽ ആയിരുന്നു.
രാജ്യാന്തര വിപണിയിൽ സ്വർണ വില 1813 ഡോളറിലെ പ്രതിരോധത്തിൽ അകപ്പെട്ടെങ്കിലും നാളെ പുറത്തു വരാനിരിക്കുന്ന അമേരിക്കൻ ഡാറ്റ സ്വർണത്തിനും അനുകൂലമായിരിക്കും എന്ന വിശ്വാസത്തിലാണ്.
ബോണ്ട് മുന്നേറിയതും സ്വർണവിലയെ ഇന്നലെ സ്വാധീനിച്ചതായി വിദഗ്ദർ വ്യക്തമാക്കിയിരിക്കുകയാണ്. എന്തായാലും ഈ മാസം സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ട് എന്നതും ശ്രദ്ധേയം.
https://www.facebook.com/Malayalivartha