Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഹെല്‍മറ്റില്‍ വൈപ്പറുമായി 'വൈപ്പി'

30 APRIL 2019 04:00 PM IST
മലയാളി വാര്‍ത്ത

മഴ തുടങ്ങുന്നതോടെ ഇരുചക്രവാഹന യാത്ര ദുഷ്‌കരമാണ്. എന്നാല്‍ ഈ പ്രശ്‌നത്തിനൊരു പരിഹാരമാവുകയാണ് 'വൈപ്പി'. കാറുകളില്‍ കണ്ടുവരുന്ന പൈപ്പറിന് സമാനമാണ് വൈപ്പി. ഹെല്‍മറ്റിലൂടെ ഒലിച്ചിറങ്ങുന്ന മഴവെള്ളവും മഞ്ഞ് തുള്ളികളും ബൈക്ക് യാത്രക്കാരനുണ്ടാകുന്ന ബുദ്ധിമുട്ട് വളരെ വലുതാണ്. 

ചെറിയൊരു വൈദ്യുത മോട്ടോറിന്റെ സഹായത്തോടെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഇത് ഏത് തരത്തിലുള്ള ഹെല്‍മറ്റുകളിലും ഘടിപ്പിക്കാവുന്നതാണ്. റൈഡറിന്റെ സൗകര്യമനുസരിച്ച് ഹെല്‍മറ്റിന്റെ മുകളിലായോ താഴെയായോ വൈപ്പി ഘടിപ്പിക്കാം. ബ്ലൂടൂത്ത് സൗകര്യമുള്ളതാണ് ഈ വൈപ്പര്‍. സാധാരണ വൈപ്പറുകളിലെ വേഗം ക്രമീകരിക്കാവുന്ന രീതിയില്‍ വൈപ്പിയിലെയും വേഗം ക്രമീകരിക്കാം. സെക്കന്‍ഡില്‍ 1,3,6 തവണകളില്‍ വൈപ്പി പ്രവര്‍ത്തിക്കുന്നതായി ക്രമീകരിക്കാവുന്നതാണ്. ഹാന്‍ഡ്ബാറില്‍ നിന്ന് വൈപ്പിയെ പ്രവര്‍ത്തിപ്പിക്കുന്നതിന് പ്രത്യേകം റിമോട്ട് ബ്ലൂടൂത്ത് ബട്ടണ്‍ നല്‍കും. നീണ്ട നേരം ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് വൈപ്പിയിലെ ബാറ്ററിയുടെ സജ്ജീകരണം. ഊരി മാറ്റാവുന്ന ബാറ്ററിയാണ് വൈപ്പിയിലുള്ളത്. തുടര്‍ച്ചയായി ഉപയോഗിക്കുകയാണെങ്കില്‍ 3 മണിക്കൂറും ഇടവിട്ട് ഉപയോഗിക്കുകയാണെങ്കില്‍ 12 മണിക്കൂര്‍ വരെയും പ്രവര്‍ത്തിക്കുന്നതാണ് ബാറ്ററി. 

ഇത് വെറും ഒരു സെക്കന്‍ഡ് നേരം കൊണ്ട് വളരെ ലളിതമായ രീതിയില്‍ ഹെല്‍മറ്റില്‍ ഘടിപ്പിക്കാനും ഇളക്കിമാറ്റാനും സാധിക്കും. മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയില്‍ ഇത് പരീക്ഷച്ചതിനാല്‍ വേഗം കൂടുമ്പോള്‍ ഹെല്‍മറ്റില്‍ നിന്ന് വിട്ടുപോവില്ലെന്ന് ഉറപ്പു വരുത്തിയിരിക്കുന്നു. വൈപ്പി ശരിയായ രീതിയില്‍ ഘടിപ്പിച്ചോയെന്ന് ഇതിലെ സേഫ്റ്റി സ്പ്രിംഗ് ഉറപ്പുവരുത്തും. വൈപ്പി സംവിധാനം പരീക്ഷണ അടിസ്ഥാനത്തില്‍ മാത്രമെ നിര്‍മ്മാണം ആരംഭിച്ചിട്ടുള്ളത്. വില്‍പ്പനയ്ക്കായുള്ള വൈപ്പിയുടെ ഉത്പാദനം ഉടന്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (2 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (2 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (2 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (3 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (3 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (3 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (3 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (5 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (5 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (7 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (8 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (8 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (8 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (9 hours ago)

Malayali Vartha Recommends