Widgets Magazine 

17
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവതാരകരുടെ കൂട്ടരാജിയിൽ മൗനം വെടിഞ്ഞ് 24 ന്യൂസ് മേധാവി; ചർച്ചയായി ആ സാമ്പത്തിക ആരോപണവും...


മണ്ണന്തല രഞ്ജിത് വധക്കേസിൽ 11 പ്രതികൾ കുറ്റക്കാർ; വിധിക്ക് പിന്നാലെ വഞ്ചിയൂർ കോടതിക്ക് മുന്നിൽ സംഘർഷം


‘ഡേർട്ടി ബോംബു’കളോ രാസായുധങ്ങളോ ഉപയോഗിച്ച് വാഷിങ്ടണിൽവെച്ച് ആക്രമണം..അമേരിക്കയുടെ ഹൃദയഭാഗത്ത് ഒരു സ്ഫോടനം..ഞെട്ടിക്കുന്ന റിപ്പോർട്ട്..


വിനോദസഞ്ചാരികളുമായി അമിതവേഗതയിൽ മരണപ്പാച്ചിൽ..ജീപ്പുകൾ പരിശോധിച്ചതിന് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സി.ഐ.ടി.യു. പ്രവർത്തകരുടെ വധഭീഷണി..


10 മാസം മുമ്പ് റെക്കോഡ് ഉയരത്തിലെത്തിയ സ്വർണവില തുടർച്ചയായി ഇടിഞ്ഞ് ഇന്ന് പവന് ഒരുലക്ഷത്തിന് താഴേക്ക് പതിച്ചു...നമ്മുടെ രാജ്യത്ത് നിന്ന് കുഴിച്ചെടുക്കാൻ കേന്ദ്രം തയ്യാറെടുക്കുന്നു..

ആഗോള വിപണിയിലേക്ക് വളരാന്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ ലക്ഷ്യമിടണമെന്ന് ഹഡില്‍ ഗ്ലോബലില്‍ വിദഗ്ധര്‍

17 NOVEMBER 2026 05:27 PM IST
മലയാളി വാര്‍ത്ത

More Stories...

ഹഡില്‍ ഗ്ലോബല്‍ 2026-ല്‍ കേരളത്തിലെ നാല് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജിടെക് നിക്ഷേപകരുടെ പിന്തുണ: ചെക്ക് മേറ്റ് പിച്ച് സെഷനില്‍ താല്‍പര്യപത്രങ്ങള്‍ കൈമാറി...

ഓഹരി വിപണിയിൽ നേട്ടം.... സെൻസെക്‌സ് 600ലധികം പോയിന്റ് മുന്നേറി, നിഫ്റ്റി 25,000 എന്ന നിലവാരത്തിന് മുകളിൽ വ്യാപാരം

സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയിലെ നേട്ടങ്ങളെ കേരളം ആഗോളതലത്തില്‍ വിപുലീകരിക്കും: മുഖ്യമന്ത്രി; ഏഷ്യയിലെ ഏറ്റവും വലിയ ബീച്ച്സൈഡ് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റ് 'ഹഡില്‍ ഗ്ലോബല്‍ 2026' ന് കോവളത്ത് തുടക്കം...

നൂതനത്വം, സംരംഭകത്വം- വിസ്മയക്കാഴ്ചകളുമായി ഹഡില്‍ ഗ്ലോബല്‍ പ്രദര്‍ശനങ്ങള്‍...

ചേസ് ദി ചേഞ്ച്- മെര്‍ജ് ഫ്യൂച്ചര്‍ ആഗോള ഉച്ചകോടി ജനുവരിയില്‍; 2030 ഓടെ ലക്ഷ്യമിടുന്നത് അരലക്ഷം തൊഴിലവസരവും 10,000 കോടി രൂപ വിറ്റുവരവും...

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിന് ഉത്പന്നങ്ങളും സേവനങ്ങളും ആഗോള വിപണിയില്‍ സ്വീകാര്യമാക്കുകയും നിക്ഷേപം ആകര്‍ഷിക്കുകയും വേണമെന്ന് ഹഡില്‍ ഗ്ലോബലിലെ പാനല്‍ ചര്‍ച്ചയില്‍ വിദഗ്ധര്‍.

'അതിര്‍ത്തികള്‍ കടന്നുള്ള മൂലധനവും ആഗോള വളര്‍ച്ചയും; ഉയര്‍ന്ന വളര്‍ച്ചാ സാധ്യതയുള്ള സംരംഭങ്ങളിലെ നിക്ഷേപം' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഈ അഭിപ്രായമുയര്‍ന്നത്. വിജയകരമായ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ ആഗോള തലത്തില്‍ വളരുകയും വിവിധ രാജ്യങ്ങളിലെ വിപണികളില്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും വാണിജ്യമൂല്യം ഉറപ്പാക്കുകയും വേണമെന്ന് ഇന്‍ക്യു ഇന്നൊവേഷന്‍ സഹസ്ഥാപകനും സിഇഒയും മാനേജിങ് ഡയറക്ടറുമായ ഇര്‍ഫാന്‍ മാലിക് പറഞ്ഞു. വളര്‍ച്ചയ്ക്കാവശ്യമായ നിക്ഷേപം സമാഹരിക്കുന്നതും പ്രധാനമാണെന്ന് അദ്ദേഹം വിശദമാക്കി.

ആഗോള ബന്ധങ്ങള്‍ ശക്തിപ്പെടുത്തിയും മൂലധനം ആകര്‍ഷിച്ചും ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് മേഖലയ്ക്ക് വലിയ വളര്‍ച്ച കൈവരിക്കാനാകുമെന്ന് ഇന്ത്യ എഐ മിഷന്‍ ഗവേണിങ് ബോര്‍ഡ് അംഗം രമണന്‍ രാമനാഥന്‍ പറഞ്ഞു.

വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സര്‍ക്കാര്‍ ഏജന്‍സികള്‍ക്കൊപ്പം വ്യവസായ മേഖലയില്‍ നിന്നും വെഞ്ച്വര്‍ ക്യാപ്പിറ്റലിസ്റ്റുകളില്‍ നിന്നും പിന്തുണ ലഭിക്കണം. ആഗോള ബന്ധങ്ങള്‍ വികസിപ്പിക്കുന്നതിനും അന്താരാഷ്ട്ര സഹകരണ പരിപാടികള്‍ പ്രയോജനപ്പെടുത്തുന്നതും ഈ ഘട്ടത്തില്‍ നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു.

വിജയകരമായ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആഗോള വിപണിയില്‍ കൂടുതല്‍ അവസരങ്ങള്‍ നേടുന്നതിനും വളര്‍ച്ച പ്രാപിക്കുന്നതിനും സര്‍ക്കാര്‍ ഏജന്‍സികളുടെയും മെന്‍റര്‍മാരുടെയും മാര്‍ഗനിര്‍ദേശവും പിന്തുണയും ആവശ്യമാണെന്ന് ക്വാണ്ടം നെക്സിസ് ഇന്‍ക് സ്ഥാപകനും ഹെല്‍ത്ത്കെയര്‍ ട്രയാങ്കിള്‍ സ്ഥാപകനുമായ ഡോ. സുരേഷ് വെങ്കടാചാരി പറഞ്ഞു.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ (കെഎസ് യുഎം) നേതൃത്വത്തില്‍ മൂന്ന് ദിവസമായി നടന്ന ഹഡില്‍ ഗ്ലോബല്‍ 2026 സമാപിച്ചു. നയരൂപകര്‍ത്താക്കള്‍, വെഞ്ച്വര്‍ ക്യാപ്പിറ്റലിസ്റ്റുകള്‍, മെന്‍റര്‍മാര്‍, സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ എന്നിവര്‍ക്ക് ആശയങ്ങളും കാഴ്ച്ചപ്പാടുകളും പങ്കുവെയ്ക്കുന്നതിനുള്ള വേദിയായി സമ്മേളനം മാറി. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് മേഖലയെ അടുത്ത വളര്‍ച്ച ഘട്ടത്തിലേക്ക് നയിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കും സമ്മേളനം വഴിയൊരുക്കി

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഗോള വിപണിയിലേക്ക് വളരാന്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ ലക്ഷ്യമിടണമെന്ന് ഹഡില്‍ ഗ്ലോബലില്‍ വിദഗ്ധര്‍  (11 minutes ago)

മലേഷ്യൻ അന്താരാഷ്ട്ര ഹദീസ് സമ്മേളനത്തിൽ പ്രഭാഷണം നടത്തി ഡോ. അസ്ഹരി  (27 minutes ago)

പേടിപ്പിക്കാൻ ‘ബ്ലാക്ക്സ്ക്രിപ്റ്റ്’; കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ പുതിയ സിനിമയ്ക്ക് വയനാട്ടിൽ പൂജയോടെ തുടക്കം  (29 minutes ago)

സ്റ്റാര്‍ട്ടപ്പുകള്‍ക്കും എഐ ഉപഭോക്താക്കള്‍ക്കും വന്‍ സാധ്യതയൊരുക്കി കേരള എഐ കമ്പനി ഐന്‍ഡ്രിയ കോസ്‌മോസ്: സാങ്കേതിക ടീം ഇല്ലാത്ത ചെറിയ സ്ഥാപനത്തിന് 300 രൂപ മുതല്‍ പൂര്‍ണ്ണ ഡിജിറ്റല്‍ വിഭാഗത്തിന്റെ സേവന  (35 minutes ago)

അടച്ചിട്ട വീടിനുള്ളിൽ 2 ദിവസം; വിദേശത്തുള്ള മക്കൾ അറിഞ്ഞില്ല ആ വേർപാട്...  (39 minutes ago)

ജീവൻ പണയം വെച്ച് ആ അമ്മയും അച്ഛനും ഇറങ്ങി; കുളത്തിൽ നിന്നും പൊക്കിയത് ഭീമൻ മുതലയെ...  (50 minutes ago)

അവതാരകരുടെ കൂട്ടരാജിയിൽ മൗനം വെടിഞ്ഞ് 24 ന്യൂസ് മേധാവി; ചർച്ചയായി ആ സാമ്പത്തിക ആരോപണവും...  (1 hour ago)

ഐഎൽഡി ചികിത്സയ്ക്ക് ആഗോള വിദഗ്ധരുടെ കൂട്ടായ്മ സംഘടിപ്പിച്ച് അമൃത; കൊച്ചിയിൽ ‘ബിൽഡ് സമ്മിറ്റ് 3.0' ; രോഗികൾക്കും ഡോക്ടർമാർക്കും സഹായമായി പുതിയ ആപ്പ്..  (1 hour ago)

മണ്ണന്തല രഞ്ജിത് വധക്കേസിൽ 11 പ്രതികൾ കുറ്റക്കാർ; വിധിക്ക് പിന്നാലെ വഞ്ചിയൂർ കോടതിക്ക് മുന്നിൽ സംഘർഷം  (1 hour ago)

അമേരിക്കയിൽ കയറി അടിക്കും..  (1 hour ago)

"ഇനി വന്നാൽ കുടുംബക്കല്ലറയിൽ"  (1 hour ago)

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ പാത്തി; നവംബർ 20-ന് 'അക്വാൻ' കരതൊടും, കിഴക്കൻ തീരത്ത് വ്യോമ-റെയിൽ ഗതാഗതത്തിന് കർശന ജാഗ്രത...  (1 hour ago)

ഇനിയും കുറയും  (1 hour ago)

മണ്ണന്തല രഞ്ജിത് കൊലക്കേസിൽ 11 പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തി... ശിക്ഷ നാളെ വിധിക്കും  (3 hours ago)

ഇന്ത്യക്കെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ന്യൂസിലൻഡിന് കനത്ത തിരിച്ചടി  (3 hours ago)

Malayali Vartha Recommends