ടെലിവിഷൻ ജേർണലിസം പഠിക്കാം : കെൽട്രോൺ അപേക്ഷ ക്ഷണിച്ചു
കെൽട്രോൺ നടത്തുന്ന ടെലിവിഷൻ ജേർണലിസം കോഴ്സിന്റെ 2018-2019 ബാച്ചിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയ യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം. അവസാന വർഷ ഡിഗ്രി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രായപരിധി 30 വയസ്. മാധ്യമ സ്ഥാപനങ്ങളിൽ പരിശീലനം, ഇന്റേൺഷിപ്, പ്ലേസ്മെൻറ് സഹായം എന്നിവ പഠനസമയത്ത് നിബന്ധനകൾക്ക് വിധേയമായി ലഭിക്കും.
പ്രിന്റ് ജേർണലിസം , ഓൺലൈൻ ജേർണലിസം, മൊബൈൽ ജേർണലിസം എന്നിവയിലും പരിശീലനം ലഭിക്കും. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെൽട്രോൺ നോളജ് സെന്ററിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കാവുന്നതാണ് ksg.ketlron.in. എന്ന വെബ്സൈറ്റിലും അപേക്ഷാ ഫോം ലഭിക്കും.
ക്ലാസുകൾ സെപ്റ്റംബറിൽ ആരംഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ KERALA STATE ELECTRONICS DEVELOPMENT CORPORATION Ltd (K.S.E.D.C.Ltd) എന്ന പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന 200/ രൂപയുടെ ഡി.ഡി. സഹിതം ജൂലൈ 31 നകം സെന്ററിൽ ലഭിക്കണം. വിലാസം: കെൽട്രോൺ നോളജ് സെന്റർ, സെക്കന്റ് ഫ്ളോർ, ചെമ്പിക്കലം ബിൽഡിങ്, ബേക്കറി ജംഗ്ഷൻ, വിമൻസ് കോളേജ് റോഡ്, വഴുതക്കാട്, തിരുവനന്തപുരം 695014. കൂടുതൽ വിവരങ്ങൾക്ക്: 8137969292, 9746798082.
https://www.facebook.com/Malayalivartha