Widgets Magazine 

16
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആദ്യ അഞ്ചിൽ പോലും കേരളമില്ല?,പാചകവാതക ഉപഭോഗത്തിൽരാജ്യത്ത് ഒന്നാമത് തെലങ്കാന !എസ്.ബി.ഐ പഠനത്തിലെ വിവരങ്ങൾ..


സർക്കാരിന്റെ പുതിയ മദ്യനയം..ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ വൻ അഴിച്ചുപണി !പുറത്തുവരുന്ന നിർണ്ണായക വിവരങ്ങൾ..കേരളം ഉറ്റുനോക്കുന്ന പ്രഖ്യാപനം..


മുഖ്യമന്ത്രിക്ക് പിന്നാലെ സല്യൂട്ട്..?,ആദ്യം കാണാതെ ഇരുന്ന സതീശൻകണ്ടപ്പോൾ എഴുന്നേറ്റ് നിന്ന് മടക്കി !കണ്ണുനിറയിക്കുന്ന ആ നിമിഷം..വൈറലായി ആ മനോഹര വീഡിയോ..


അമേരിക്കയുടെ ആക്രമണങ്ങളിൽ പങ്കെടുത്ത യുഎസ് നേവി ഉദ്യോഗസ്ഥരെ പേരെടുത്ത് പറഞ്ഞ് ഭീഷണിപ്പെടുത്തി ഇറാൻ..നേർക്കുനേർ വെല്ലുവിളിച്ച് ഇറാൻ സേന..ബങ്കറിലൊളിപ്പിച്ച് അമേരിക്ക..


സംസ്ഥാനത്ത് സ്വർണവില ഒരുലക്ഷം രൂപയിലേക്ക് കുറയാൻ ഇനി വെറും 320 രൂപയുടെ ദൂരം...ആകാംക്ഷയോടെ വിപണി..റോക്കറ്റ് പോലെ കുതിച്ചുയരാനും പെട്ടെന്ന് താഴാനും പിന്നിൽ യഥാർത്ഥത്തിൽ എന്താണ് നടക്കുന്നത്?

ഗൊയ്ഥെ-സെന്‍ട്രം ദ്വിദിന ജര്‍മ്മന്‍ അധ്യാപക സമ്മേളനം സംഘടിപ്പിക്കുന്നു: ഡിസംബര്‍ 12, 13 തീയതികളില്‍ കോഴിക്കോട് കേരളത്തിലെ ജര്‍മ്മന്‍ അധ്യാപകരുടെ കൂട്ടായ്മയ്ക്ക് തുടക്കമാകും...

16 NOVEMBER 2026 05:34 PM IST
മലയാളി വാര്‍ത്ത

കേരളത്തിലെ ജര്‍മ്മന്‍ ഭാഷാ പഠനരംഗത്തെ അധ്യാപകരെ ഏകോപിപ്പിക്കുന്നതിനായി സംസ്ഥാനത്തെ ഔദ്യോഗിക ജര്‍മ്മന്‍ ഭാഷാ-സാംസ്കാരിക കേന്ദ്രമായ ഗൊയ്ഥെ-സെന്‍ട്രം ഡിസംബര്‍ 12, 13 തീയതികളില്‍ കോഴിക്കോട്ട് ജര്‍മ്മന്‍ ഭാഷാധ്യാപക സമ്മേളനം സംഘടിപ്പിക്കുന്നു. ജര്‍മ്മനിയിലെ ഉപരിപഠന-തൊഴില്‍ അവസരങ്ങള്‍ ലക്ഷ്യമിട്ട് കേരളത്തില്‍ ജര്‍മ്മന്‍ ഭാഷാ പഠനത്തിന് വലിയ സ്വീകാര്യത ലഭിക്കുന്ന സാഹചര്യത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

സംസ്ഥാനത്തെ സ്വകാര്യ സ്കൂളുകളടക്കമുള്ള ജര്‍മ്മന്‍ ഭാഷാ പഠനകേന്ദ്രങ്ങളിലെ അധ്യാപകര്‍ക്ക് കോഴിക്കോട് ഗൊയ്ഥെ-സെന്‍ട്രത്തില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാം. കേരളത്തിലെ ജര്‍മ്മന്‍ അധ്യാപകര്‍ക്കിടയില്‍ സഹകരണം, ആശയവിനിമയം, തുടര്‍ച്ചയായ പ്രൊഫഷണല്‍ വികസനം എന്നിവ പ്രോത്സാഹിപ്പിക്കാന്‍ സമ്മേളനം ലക്ഷ്യമിടുന്നു.

കേരളത്തിലെ ജര്‍മ്മന്‍ ഭാഷാ വിദ്യാഭ്യാസത്തിന്‍റെ വളര്‍ച്ചയില്‍ അധ്യാപകരും സ്കൂളുകളും നിര്‍ണായക പങ്കാണ് വഹിക്കുന്നതെന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഗൊയ്ഥെ-സെന്‍ട്രം ഡയറക്ടറും ജര്‍മ്മന്‍ ഓണററി കോണ്‍സലുമായ ഡോ. സയ്യിദ് ഇബ്രാഹിം പറഞ്ഞു.

കേരളത്തിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള ജര്‍മ്മന്‍ അധ്യാപകരുടെ സ്വതന്ത്ര ശൃംഖലയായി വിഭാവനം ചെയ്തിരിക്കുന്ന 'കേ ഡാഫി' ന്‍റെ രൂപീകരണ യോഗവും സമ്മേളനത്തില്‍ നടക്കും. അധ്യാപകര്‍ തമ്മിലുള്ള ആശയവിനിമയം, സംയുക്ത പ്രൊഫഷണല്‍ വികസന പ്രവര്‍ത്തനങ്ങള്‍, നൂതനമായ അധ്യാപന രീതികള്‍, അധ്യാപന നിലവാരം മെച്ചപ്പെടുത്തല്‍ എന്നിവയ്ക്കുള്ള ഒരു വേദിയായി ഇത് പ്രവര്‍ത്തിക്കും.

ആധുനിക ആശയവിനിമയ അധ്യാപന രീതികള്‍, ക്ലാസ് മുറിയിലെ സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങള്‍, ഡിജിറ്റല്‍ പഠന വിഭവങ്ങള്‍, പരീക്ഷാ പരിശീലനം എന്നിവയിലെ ശില്പശാലകള്‍ സമ്മേളനത്തിനെ ആകര്‍ഷകമാക്കും. 'ഒരുമിച്ച് പഠിപ്പിക്കുക, പരസ്പരം പഠിക്കുക, കേരളത്തില്‍ ജര്‍മ്മന്‍ ഭാഷാ വിദ്യാഭ്യാസം ശക്തിപ്പെടുത്തുക' എന്ന ആപ്തവാക്യത്തോടെ പ്രവര്‍ത്തിക്കുന്ന കേ ഡാഫ് കൂട്ടായ്മയ്ക്ക് ഗൊയ്ഥെ-സെന്‍ട്രം അക്കാദമിക് പിന്തുണ നല്‍കും.

സമ്മേളനത്തിലേക്കുള്ള പ്രവേശനവും താമസവും ഭക്ഷണവും സൗജന്യമാണ്. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമാണ് പ്രവേശനം.

താല്‍പ്പര്യമുള്ള അധ്യാപകര്‍ https://ke-daf.trivandrum.german.in/events/ എന്ന വെബ്സൈറ്റ് വഴി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഒരു ഭാഷാ സ്കൂളിന് രണ്ട് അധ്യാപകരെ നാമനിര്‍ദ്ദേശം ചെയ്യാനാകും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഗൊയ്ഥെ-സെന്‍ട്രം ക്ഷണക്കത്ത് അയക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക: ke-daf@goethe-zentrum.org

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തലസ്ഥാനത്ത് പൊലീസിന് നേരെ ലഹരി മാഫിയയുടെ ക്രൂരത; കഴക്കൂട്ടത്ത് ഥാർ ജീപ്പ് ഇടിച്ചുകയറ്റി നാല് ഉദ്യോഗസ്ഥർക്ക് പരിക്ക്, മൂന്ന് പേർ പിടിയിൽ...  (2 minutes ago)

ഗൊയ്ഥെ-സെന്‍ട്രം ദ്വിദിന ജര്‍മ്മന്‍ അധ്യാപക സമ്മേളനം സംഘടിപ്പിക്കുന്നു: ഡിസംബര്‍ 12, 13 തീയതികളില്‍ കോഴിക്കോട് കേരളത്തിലെ ജര്‍മ്മന്‍ അധ്യാപകരുടെ കൂട്ടായ്മയ്ക്ക് തുടക്കമാകും...  (23 minutes ago)

പ്രകൃതിദത്ത വജ്രാഭരണ കളക്ഷനായ 'സ്വേ' അവതരിപ്പിച്ച് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്...  (32 minutes ago)

ആദ്യ അഞ്ചില്‍ കേരളമില്ല  (38 minutes ago)

സ്റ്റാര്‍ട്ടപ്പുകള്‍ക്കും എഐ ഉപഭോക്താക്കള്‍ക്കും വന്‍ സാധ്യതയൊരുക്കി കേരള എഐ കമ്പനി ഐന്‍ഡ്രിയ കോസ്മോസ്: സാങ്കേതിക ടീം ഇല്ലാത്ത ചെറിയ സ്ഥാപനത്തിന് 300 രൂപ മുതല്‍ പൂര്‍ണ്ണ ഡിജിറ്റല്‍ വിഭാഗത്തിന്റെ സേവനം  (44 minutes ago)

യുഡിഎഫ് സർക്കാരിന്റെ മദ്യനയം ഉടൻ  (44 minutes ago)

ആ വീഡിയോ കണ്ട് വല്ലാത്തൊരു ഫീലെന്ന് സോഷ്യല്‍ മീഡിയ  (54 minutes ago)

ഹഡില്‍ ഗ്ലോബല്‍ 2026-ല്‍ കേരളത്തിലെ നാല് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജിടെക് നിക്ഷേപകരുടെ പിന്തുണ: ചെക്ക് മേറ്റ് പിച്ച് സെഷനില്‍ താല്‍പര്യപത്രങ്ങള്‍ കൈമാറി...  (1 hour ago)

#Geopolitics വൻ യുദ്ധത്തിന് തുടക്കമോ?  (1 hour ago)

#GoldRateToday വാങ്ങാൻ കാത്തിരുന്നവർക്ക് സുവർണ്ണാവസരം  (1 hour ago)

#JatayuEarthsCenter സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ പോര്  (1 hour ago)

ഡേറ്റിങ് ആപ്പിലൂടെ പ്രണയം; വിവാഹത്തിനായി കാനഡയിൽ നിന്ന് ഇന്ത്യയിൽ എത്തിയ 61-കാരിയെ പ്രായം പറഞ്ഞ് കൈയൊഴിഞ്ഞ് 31-കാരൻ  (1 hour ago)

#Louisiana പീഡനവീരന് വധശിക്ഷയ്ക്ക് സമാനമായ ശിക്ഷ!  (1 hour ago)

വാഹന ഉടമകളെ ലക്ഷ്യമിട്ട് പുതിയ സൈബർ കെണി; വ്യാജ ഇ-ചലാൻ ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ അക്കൗണ്ട് കാലിയാകും...  (1 hour ago)

#UnsolvedMysteries ഇന്നും കാത്തിരിക്കുന്ന കുടുംബങ്ങൾ  (1 hour ago)

Malayali Vartha Recommends