ബിരുദ, ബിരുദാനന്തര നിയമ കോഴ്‌സുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷയായ ക്ലാറ്റ് 2027 അഡ്മിറ്റ് കാർഡ് പുറത്തിറങ്ങി

ബിരുദ, ബിരുദാനന്തര നിയമ കോഴ്‌സുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷയായ ക്ലാറ്റ് 2027 അഡ്മിറ്റ് കാർഡ് പുറത്തിറങ്ങി. പരീക്ഷയ്ക്ക് അപേക്ഷിച്ച വിദ്യാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ consortiumofnlus.ac.in വഴി ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.
കൺസോർഷ്യം ഓഫ് നാഷണൽ ലോ യൂണിവേഴ്സിറ്റീസ് ആണ് അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചത്. 2026 ഡിസംബർ 6-ന് ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെയാണ് പരീക്ഷ നടക്കുന്നത്. രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ഓഫ്‌ലൈനായാണ് ക്രമീകരിച്ചിരിക്കുന്നത്. പരീക്ഷാ ഹാളിലേക്ക് പ്രവേശിക്കുന്നതിന് അഡ്മിറ്റ് കാർഡിന്റെ പ്രിന്റൗട്ട് നിർബന്ധമാണ്.
അഡ്മിറ്റ് കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?
ഔദ്യോഗിക വെബ്സൈറ്റായ consortiumofnlus.ac.in സന്ദർശിക്കുക.
ഹോം പേജിന്റെ മുകളിലായി കാണുന്ന 'CLAT 2027' എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.
രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും പാസ്‌വേഡും നൽകി ലോഗിൻ ചെയ്യുക.
സ്ക്രീനിൽ തെളിയുന്ന CLAT 2027 അഡ്മിറ്റ് കാർഡ് പരിശോധിക്കുക.
വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്തിയശേഷം അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.
അതേസമയം പ്രധാന നിർദ്ദേശങ്ങളിങ്ങനെ....
വിദ്യാർഥിയുടെ പേര്, റോൾ നമ്പർ, ഫോട്ടോ, ഒപ്പ്, പരീക്ഷാ കേന്ദ്രത്തിന്റെ വിലാസം, സമയം, മറ്റ് നിർദ്ദേശങ്ങൾ എന്നിവ അഡ്മിറ്റ് കാർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ എന്തെങ്കിലും തെറ്റുകളുണ്ടെങ്കിൽ പരീക്ഷയ്ക്ക് മുൻപായിത്തന്നെ ബന്ധപ്പെട്ട അധികൃതരെ അറിയിച്ച് തിരുത്തേണ്ടതാണ്.
പണം നൽകിയാൽ ക്ലാറ്റ് ചോദ്യപേപ്പറുകൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് ചിലർ തട്ടിപ്പ് നടത്തുന്നതായി കൺസോർഷ്യം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരം വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാകരുതെന്നും ആർക്കും പണമോ വ്യക്തിഗത-സാമ്പത്തിക വിവരങ്ങളോ കൈമാറരുതെന്നും അധികൃതർ വ്യക്തമാക്കി. ഇത്തരം തട്ടിപ്പ് ശ്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വിവരങ്ങൾ കൺസോർഷ്യത്തെ അറിയിക്കാനും നിർദ്ദേശമുണ്ട്.
"
https://www.facebook.com/Malayalivartha

























