നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യയുടെ കീഴിലുള്ള സ്കൂൾ ഓഫ് ആർക്കൈവൽ സ്റ്റഡീസിൽ ആർക്കൈവ്സ് ആൻഡ് റിക്കാർഡ്സ് മാനേജ്മെന്റിൽ ഡിപ്ലോമ കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം
നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യയുടെ കീഴിലുള്ള സ്കൂൾ ഓഫ് ആർക്കൈവൽ സ്റ്റഡീസിൽ ആർക്കൈവ്സ് ആൻഡ് റിക്കാർഡ്സ് മാനേജ്മെന്റിൽ ഡിപ്ലോമ കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം. ഒരു വർഷം ദൈർഘ്യമുള്ളതാണു കോഴ്സ്.
ആർക്കൈവ്സുമായി ബന്ധപ്പെട്ട മേഖലകളിൽ പരിചയ സമ്പന്നരായ പ്രഫഷണലുകളെ വാർത്തെടുക്കുകയാണു കോഴ്സിന്റെ ലക്ഷ്യം.ചരിത്രത്തിൽ 50 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. ആധുനിക ഇന്ത്യൻ ചരിത്രം ഒരു പേപ്പറായി പഠിച്ചിരിക്കണം. അല്ലെങ്കിൽ സോഷ്യൽ സയൻസസ്, അന്ത്രപ്പോളജി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, ലിംഗ്വിസ്റ്റിക്സ്, ഫിസിക്കൽ സയൻസ് എന്നിവയിൽ 50 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയവർക്കും അപേക്ഷിക്കാം.
പ്രായം 30 വയസിൽ താഴെയായിരിക്കണം. എഴുത്തു പരീക്ഷയുടെയും ഇന്റർവ്യുവിന്റെയും അടിസ്ഥാനത്തിലായിരിക്കും അഡ്മിഷൻ. തെരഞ്ഞെടുക്കപ്പെടുന്ന പത്തുപേർക്ക് പ്രതിമാസം 1500 രൂപ സ്കോളർഷിപ് ലഭിക്കും. 1500 രൂപയാണു കോഴ്സ് ഫീസ്. സെപ്റ്റംബർ 14നകം അപേക്ഷിക്കണം. അപേക്ഷാ ഫീസ് 100 രൂപ. കോഴ്സ് നവംബർ ഒന്നിന് ആരംഭിക്കും.
സർട്ടിഫിക്കറ്റ് കോഴ്സുകൾ: സ്കൂൾ ഓഫ് ആർക്കൈവൽ സ്റ്റഡീസിൽ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സുകൾക്കും ഇപ്പോൾ അപേക്ഷിക്കാം. റിപ്പോഗ്രാഫി, റിക്കാർഡ്സ് മാനേജ്മെന്റ് എന്നിവയിൽ ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് ബിരുദധാരികൾക്ക് അപേക്ഷിക്കാം. കോഴ്സ് ഫീസ് യഥാക്രമം 300, 200 രൂപ. ഓഗസ്റ്റ് പത്തിനകം അപേക്ഷിക്കണം. www.nationalarchives.nic.in.
https://www.facebook.com/Malayalivartha