Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..


ഇറാനെ മറച്ച് ഇസ്രായേലിന്റെ നീക്കം; അഞ്ച് ഇസ്രയേലി സൈനിക താവങ്ങളിൽ ആഘാതമേൽപ്പിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ...

ബി.പി.എഡ് / ബി.ൽ.പി.ഐ.സി ഓൺലൈൻ രജിസ്‌ട്രേഷൻ ആഗസ്റ്റ് 1 ന്

26 JULY 2018 03:33 PM IST
മലയാളി വാര്‍ത്ത
എം.ജി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് ആൻഡ‌് സയൻസ് കോളേജുകളിലെ ഒന്നാം വർഷ ഏകജാലകം വഴിയുള്ള  ബിപിഎഡ്/ബിഎൽഐസി പ്രോഗ്രാമുകളിലേക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആഗസ്ത് ഒന്നിന് ആരംഭിക്കുന്നതാണ്. സർവകലാശാല നേരിട്ട് ഏകജാലക സംവിധാനത്തിലൂടെ മെറിറ്റ് സീറ്റുകളിലേക്കും, പട്ടികജാതി/വർഗ(എസ്സി/എസ്ടി)/സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾ(എസ്ഇബിസി) എന്നിവർക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്കും അലോട്ട്മെന്റ് നടത്തും. ഓൺലൈൻ രജിസ്ട്രേഷൻ www.cap.mgu.ac.in  എന്ന വെബ്സൈറ്റിൽ   BPED/BLiSc CAP  എന്ന ലിങ്കിൽ പ്രവേശിച്ച് നടത്താം. അക്കൗണ്ട് ക്രിയേഷൻ’എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷകന്റെ പേര്, ഇ മെയിൽ വിലാസം, ജനന തീയതി, സംവരണ വിഭാഗം എന്നീ വ്യക്തിഗത വിവരങ്ങൾ നൽകി പാസ്വേർഡ‌് സൃഷ്ടിച്ചശേഷം ഓൺലൈനായി നിശ്ചിത ആപ്ലിക്കേഷൻ ഫീസ് അടയ്ക്കേണ്ടതാണ്. അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 1100 രൂപയും എസ്സി/എസ്ടി വിഭാഗത്തിന് 550 രൂപയുമാണ്. അപേക്ഷാഫീസ് അടച്ചാൽ മാത്രമേ അപേക്ഷകന്റെ അക്കൗണ്ട് പ്രവർത്തനക്ഷമമാക്കുകയുള്ളൂ. അപേക്ഷകന്റെ ആപ്ലിക്കേഷൻ നമ്പരായിരിക്കും ലോഗിൻ ഐഡി. ഓൺലൈനായി ഫീസ് അടച്ചശേഷം അപേക്ഷകന്റെ വ്യക്തിഗത അക്കാദമിക വിവരങ്ങൾ നൽകി, വിശദ പരിശോധനകൾക്ക് ശേഷം ആപ്ലിക്കേഷൻ സബ്മിറ്റ് ചെയ്യണം. ഓൺലൈൻ രജിസ്ട്രേഷൻ ആഗസ്ത് നാലുവരെ നടത്താം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് സർവകലാശാലയിൽ സമർപ്പിക്കേണ്ടതില്ല.   എൻആർഐ/വികലാംഗ/സ്പോർട്സ്/കൾച്ചറൽ/സ്റ്റാഫ് ക്വാട്ടാ വിഭാഗങ്ങളിൽ സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് അപേക്ഷ സമർപ്പിക്കുന്നവർ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിൽ ആഗസ്ത് നാലിനകം നേരിട്ട് അപേക്ഷ സമർപ്പിക്കണം. അതിനാൽ ഇവർക്ക് ഏകജാലക സംവിധാനത്തിലൂടെയുള്ള പ്രവേശനത്തിന് പ്രത്യേകമായി സീറ്റുകൾ സംവരണം ചെയ്തിട്ടില്ല. മാനേജ്മെന്റ്, കമ്യൂണിറ്റി, സ്പോർട്സ്, കൾച്ചറൽ ക്വാട്ട, വികലാംഗ വിഭാഗത്തിന് സംവരണം ചെയ്ത സീറ്റുകൾ എന്നിവയിലേക്ക് അപേക്ഷിക്കുന്നവർ, പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിൽ തന്നെ നേരിട്ട് അപേക്ഷ സമർപ്പിക്കണം. ലക്ഷദ്വീപിൽ നിന്നുള്ള അപേക്ഷകർക്കായി ഓരോ കോളേജിലും സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. ലക്ഷദ്വീപ് നിവാസികളായ അപേക്ഷകർ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിൽ തന്നെ നേരിട്ട് അപേക്ഷ സമർപ്പിക്കണം. സ്പോർട്സ്/കൾച്ചറൽ/വികലാംഗ സംവരണ സീറ്റുകളിലേക്കും മാനേജ്മെന്റ്/കമ്യൂണിറ്റി ക്വാട്ടാ സീറ്റുകളിലേക്കുമുള്ള പ്രവേശനം സംബന്ധിച്ച സർവകലാശാല വിജ്ഞാപനം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോളേജധികൃതർ വിജ്ഞാപനത്തിലുള്ള തീയതികൾക്ക് അനുസൃതമായി പ്രവേശന നടപടികൾ പൂർത്തീകരിക്കണം. കോളേജധികൃതർ തങ്ങളുടെ ഇമെയിൽ ദിവസവും പരിശോധിക്കണം.   മാനേജ്മെന്റ്, കമ്യൂണിറ്റി, സ്പോർട്സ്, കൾച്ചറൽ ക്വാട്ട, വികലാംഗ വിഭാഗത്തിന് സംവരണം ചെയ്ത സീറ്റുകൾ എന്നിവയിലേക്ക് അപേക്ഷിക്കുന്നവർ, ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കേണ്ടതാണ്. പ്രസ്തുത അപേക്ഷയുടെ പകർപ്പ് പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിൽ തന്നെ നേരിട്ട് സമർപ്പിക്കുകയും വേണം. ലക്ഷദ്വീപിൽ നിന്നുള്ള അപേക്ഷകർക്കായി ഓരോ കോളേജിലും സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. ലക്ഷദ്വീപ് നിവാസികളായ അപേക്ഷകർ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കുകയും, അപേക്ഷയുടെ പകർപ്പ് പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിൽതന്നെ നേരിട്ട് സമർപ്പിക്കുകയും വേണം.    ഏകജാലകത്തിലൂടെ അപേക്ഷിക്കാത്തവർക്ക് മാനേജ്മെന്റ്, കമ്യൂണിറ്റി, സ്പോർട്സ്, കൾച്ചറൽ, വികലാംഗ ക്വാട്ടകളിലേക്ക് അപേക്ഷിക്കാനാവുന്നതല്ല..    
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു....  (7 minutes ago)

കനത്ത മഴയ്ക്ക് സാധ്യത  (22 minutes ago)

മകന്റെ മര്‍ദ്ദനമേറ്റ് അമ്മയ്ക്ക് ദാരുണാന്ത്യം  (31 minutes ago)

ബസ് സമരം തുടങ്ങി... ഒരാഴ്ചയ്ക്കുള്ളില്‍ പരിഹാരമുണ്ടായില്ലെങ്കില്‍, 22 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്  (42 minutes ago)

വഴിവെട്ടുന്നതിനിടെ പാറയിടിഞ്ഞ് ഹിറ്റാച്ചിക്ക് മുകളില്‍ പതിക്കുകയായിരുന്നു...  (1 hour ago)

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്...  (1 hour ago)

അമ്പലപ്പുഴയില്‍ മകന്റെ മര്‍ദ്ദനമേറ്റ് അമ്മയ്ക്ക് ദാരുണാന്ത്യം  (7 hours ago)

ഓണത്തിന് നാട്ടിലെത്താന്‍ മലയാളികള്‍ക്ക് ടിക്കറ്റ് കിട്ടാത്ത അവസ്ഥ  (7 hours ago)

ചിത്രത്തിലെ രംഗങ്ങളുടെ പേരില്‍ 5 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നെറ്റ്ഫ്‌ലിക്‌സിനും നോട്ടീസ്  (7 hours ago)

കേരള തീരത്ത് എം.എസ്.സി എല്‍സ 3 കപ്പലപകടം: 9531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (7 hours ago)

പെണ്‍സുഹൃത്തിന് അശ്ലീല സന്ദേശമയച്ചെന്ന് ആരോപിച്ചാണ് മര്‍ദ്ദനം  (8 hours ago)

കുട്ടികളുടെ പഠനനിലവാരം വിലയിരുത്താനും മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട്  (8 hours ago)

രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി  (9 hours ago)

എന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്കുചെയ്യപ്പെട്ടു  (10 hours ago)

നിപ വൈറസ് : വനം വകുപ്പിന്റെ സഹകരണം ഉറപ്പ് വരുത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍  (10 hours ago)

Malayali Vartha Recommends