വാസ്തുവിദ്യ പഠിക്കാൻ അപേക്ഷിക്കാം
സാംസ്കാരികവകുപ്പിന്റെ കീഴില്‍ ആറന്മുളയില് പ്രവര്‍ത്തിക്കുന്ന വാസ്തുവിദ്യാഗുരുകുലം നടത്തുന്ന വാസ്തുവിദ്യ കറസ്പോണ്ടന്‍സ് കോഴ്സിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
അംഗീകൃത സര്‍വകലാശാലാ ബിരുദമാണ് അടിസ്ഥാനയോഗ്യത.
സിവില്‍/ ആര്‍ക്കിടെക്ചര്‍/ ക്വാണ്ടിറ്റി സര്‍വേയിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ മാനേജ്മെന്റില്‍ പോളിടെക്നിക്
ഡിപ്ലോമ ഉള്ളവരെയും പരിഗണിക്കുന്നതായിരിക്കും
ജി.എസ്.ടി. ഉള്‍പ്പെടെ 17,700 രൂപയാണ് കോഴ്സ് ഫീസ്.
ആറന്മുള പോസ്റ്റ്ഓഫീസില്‍ മാറ്റാവുന്ന 200 രൂപയുടെ പോസ്റ്റല്ഓര്ഡര്/ മണിയോര്‍ഡര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാ ഗുരുകുലം, ആറന്മുള, പിന്: 689533, പത്തനംതിട്ട ജില്ല എന്ന വിലാസത്തില്‍ അയച്ചാല്‍ പ്രോസ്പെക്ടസും അപേക്ഷാഫോറവും തപാലില്‍ ലഭിക്കുന്നതാണ്.
http://http://www.vastuvidyagurukulam.com/ എന്ന വെബ്സൈറ്റില്‍നിന്ന് അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ പൂരിപ്പിച്ച അപേക്ഷ ആവശ്യമായ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പോസ്റ്റല്ഓര്ഡര് എന്നിവ സഹിതം ജൂലായ് 31-നകം സമർപ്പിക്കുക ......
https://www.facebook.com/Malayalivartha