2018-19 അക്കാദമിക വര്‍ഷത്തെ പുതുക്കിയ യു.ജി.സി ചട്ടങ്ങള്‍ അനുസരിച്ചു അനുമതി ലഭിച്ച വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍ക്ക് യു ജി സി അംഗീകാരം
ഡല്‍ഹി, അണ്ണാ, മദ്രാസ്,കാശ്മീര്‍ എന്നിവ ഉൾപ്പടെയുള്ള സര്‍വകലാശാലകളുടെ 651 വിദൂരവിദ്യാഭ്യാസ കോഴ്സുകള്‍ക്ക് യു.ജി.സിയുടെ അനുമതി ലഭിച്ചു.
കഴിഞ്ഞ ദിവസം നടന്ന യു.ജി.സി ഉന്നതാധികാര സമിതിയാണ് കോഴ്സുകളുടെ അനുമതി പ്രഖ്യാപിച്ചത്.
2018-19 അക്കാദമിക വര്‍ഷത്തെ പുതുക്കിയ യു.ജി.സി ചട്ടങ്ങള്‍ അനുസരിച്ചു അനുമതി ലഭിച്ച കോഴ്സുകളെല്ലാം സാധുവായിരിക്കും.
എന്നാൽ എന്‍ജിനീയറിങ്, മെഡിസിന്, ഡെന്റല്‍, ഫാര്‍മസി, നഴ്സിങ്, ആര്കിടെക്ചര്, ഫിസിയോതെറാപ്പി കോഴ്സുകള്‍ക്ക് അനുമതി ബാധകമല്ലെന്നും ഇത്തരം വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍ക്ക് അംഗീകാരം ഉണ്ടായിരിക്കില്ലെന്നും യു.ജി.സി വ്യകതമാക്കി.
ഇനി മുതൽ കേന്ദ്ര സര്‍വകലാശാലകള്‍ക്കും കല്പിത സര്‍വകലാശാലകള്‍ക്കും വിദൂര വിദ്യാഭ്യാസത്തിനായി തങ്ങളുടെ അധികാര പരിധിയില്‍ സെന്ററുകള്‍ സ്ഥാപിക്കാൻ യു.ജി.സി യുടെ അനുമതി ഉണ്ടാകും .
ആകെ കോഴ്സിന്റെ 20% മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സുകള്‍ വഴി തെരെഞ്ഞെടുക്കാനും യുജിസി കോളജുകള്‍ക്ക് അനുമതിയുണ്ട് .
https://www.facebook.com/Malayalivartha