Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

മെഡിക്കൽ കോഴ്‌സ് പഠിക്കാൻ വിദേശങ്ങളിൽ നിരവധി അവസരങ്ങൾ ; എന്നാൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

14 AUGUST 2018 03:38 PM IST
മലയാളി വാര്‍ത്ത

മെഡിക്കൽ കോഴ്‌സ് പഠിക്കാൻ വിദേശങ്ങളിൽ നിരവധി അവസരങ്ങളാണ് ഇപ്പോൾ ഉള്ളത്. യുഎസ്, ജർമനി, ചൈന, ജോർജിയ, റഷ്യ, ഉക്രെയ്ൻ, ബെലാറസ്, മോൾഡോവ, ലിത്വേനിയ, ഹംഗറി തുടങ്ങിയ രാജ്യങ്ങളിൽ അനുയോജ്യമായത് വിദ്യാർത്ഥിക്ക് തിരഞ്ഞെടുക്കാം .
അമേരിക്ക, യു.കെ., കാനഡ, ന്യൂസീലൻഡ്‌, ഓസ്‌ട്രേലിയ എന്നിവ ലോകോത്തര നിലവാരമുള്ള മെഡിക്കൽ വിദ്യാഭ്യാസസൗകര്യമാണ് മുന്നോട്ടുവെക്കുന്നത്.മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടേയും വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെയും അംഗീകാരമുള്ള ഇംഗ്ലീഷ് പഠന മാധ്യമമായുള്ള ഗവൺമെന്റ് യൂണിവേഴ്സിറ്റികളിൽ വേണം പ്രവേശനത്തിനു അപേക്ഷിക്കേണ്ടത്.


അതത് രാജ്യങ്ങൾ നിഷ്കർഷിക്കുന്ന ഇംഗ്ലീഷ് പ്രാവീണ്യപരീക്ഷ പാസ്സാകേണ്ടതുണ്ട്. സ്കോളാസ്റ്റിക് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (SAT), അമേരിക്കൻ കോളേജ് ടെസ്റ്റിങ്‌ (ACT) എന്നിവ മികച്ച സ്കോറോടെ പൂർത്തിയാക്കി നാലുവർഷത്തെ ബി.എസ്. പ്രീമെഡിക്കൽ കോഴ്‌സിന് ചേരണം. തുടർന്ന് മെഡിക്കൽ കോളേജ് അഡ്മിഷൻ ടെസ്റ്റെഴുതി (MCAT) മെഡിക്കൽ സ്കൂളുകളിൽ ഡോക്ടർ ഓഫ് മെഡിസിൻ (MD) പ്രോഗ്രാമിന് ചേരാം. ഇന്റേൺഷിപ്പും എക്സ്റ്റേൺഷിപ്പും പൂർത്തിയാക്കിയാൽ ഡോക്ടറായി പ്രാക്ടീസ് ചെയ്യാം.

റഷ്യ, ചൈന, ജോർജിയ, യുക്രൈൻ, കസാഖ്‌സ്താൻ, ഫിലിപ്പീൻസ്, മലേഷ്യ, സിങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങളിലാണ് ഇന്ത്യൻ വിദ്യാർഥികൾ കൂടുതലായി പ്രവേശനം നേടുന്നത്. അഡ്മിഷൻ ലഭിക്കാൻ മെഡിക്കൽകൗൺസിൽ ഓഫ് ഇന്ത്യയുടെ യോഗ്യതാസർട്ടിഫിക്കറ്റ് ആവശ്യമാണ്.
അടുത്തവർഷംമുതൽ വിദേശത്ത് മെഡിക്കൽ പ്രവേശന യോഗ്യതാസർട്ടിഫിക്കറ്റ് ലഭിക്കാൻ നീറ്റ് നിർബന്ധമാക്കാനുള്ള നടപടികളെക്കുറിച്ച് ആലോചിക്കുകയാണ് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയും കേന്ദ്ര ആരോഗ്യമന്ത്രാലയവും. ഇന്ത്യയിൽ പഠിച്ചിറങ്ങുന്നവർക്ക് എക്സിറ്റ് പരീക്ഷയും ഉണ്ടാകാൻ സാധ്യതയുണ്ട്.
വിദേശത്ത് പഠിക്കുന്ന വിദ്യാർഥികൾ കോഴ്‌സ് പൂർത്തിയാക്കിയാൽ FMGE ടെസ്റ്റിന് തയ്യാറെടുക്കണം. പരീക്ഷ പാസാകുന്നവർക്ക് ഇന്റേൺഷിപ്പും പൂർത്തിയാക്കിയാൽ രജിസ്‌ട്രേഷൻ ലഭിക്കും.മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയിൽ രജിസ്‌ട്രേഷനില്ലെങ്കിൽ ഇന്ത്യയിൽ ഡോക്ടറായി പ്രാക്ടീസ് ചെയ്യാനാവില്ല.
നിലവിൽ ഇന്ത്യയ്ക്ക് പുറത്ത് എം.ബി.ബി.എസ് പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ മെഡിക്കൽ കൗൺസിൽ ഒഫ് ഇന്ത്യയിൽ നിന്ന് ആവശ്യകതാ സർട്ടിഫിക്കറ്റ് നേടിയിരിക്കണം. പ്രതിവർഷം ഏഴായിരം വിദ്യാർത്ഥികൾ ഇന്ത്യയ്ക്ക് പുറത്ത് എം.ബി.ബി.എസ് പ്രവേശനം തേടുന്നുണ്ട്. ചൈനയിലേക്കും റഷ്യയിലേക്കുമാണ് ഇവരിൽ ഭൂരിഭാഗവും പോകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (1 hour ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (2 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (2 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (2 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (3 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (3 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (3 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (3 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (5 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (5 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (6 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (6 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (6 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (7 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (7 hours ago)

Malayali Vartha Recommends