വിദേശത്ത് എം.ബി.ബി.എസ്./ സമാന കോഴ്സുകളില്‍ പഠിക്കാന്‍ നീറ്റ് യോഗ്യത വേണമെന്ന നിബന്ധന 2018-19 വര്‍ഷത്തേക്കു മാത്രം . വ്യവസ്ഥകള്‍ക്കു വിധേയമായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലും ഇളവു ചെയ്തിരിക്കുന്നു.ഇതിലേക്ക്, വിദ്യാര്‍ഥി ഒരു ഉറപ്പുരേഖ (അണ്ടര്‍ടേക്കിങ്) നൽകേണ്ടതാണ്. താന്‍ 2018-ലെ നീറ്റ് പരീക്ഷയ്ക്ക്, രജിസ്റ്റര്‍ ചെയ്തില്ല/ അഭിമുഖീകരിച്ചില്ല എന്നും വിദേശസ്ഥാപനത്തിലെ പ്രവേശനത്തിനു മുമ്പ്, ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലില്‍ നിന്നും അര്‍ഹതാ സാക്ഷ്യപത്രം വാങ്ങാമെന്നുള്ള രേഖയാണ് നല്‍കേണ്ടത്. ആവശ്യമുള്ള പക്ഷം കൗണ്‍സില്‍ സി.ബി.എസ്.ഇ.യുമായി ബന്ധപ്പെട്ട് രേഖയുടെ ആധികാരികത ഉറപ്പാക്കും. രേഖയില്‍ അപാകം കാണുന്ന പക്ഷം വിദ്യാര്‍ഥിക്കെതിരെ നിയമ നടപടി സ്വീകരിക്കും. അര്‍ഹതാ സാക്ഷ്യപത്രം റദ്ദാക്കുകയും ചെയ്യുന്നതായിരിക്കും.ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. വിദേശത്ത് എം.ബി.ബി.എസ്. പഠനത്തിന് 2018 ജൂണ്‍ ഒന്ന് മുതലാണ് നേരത്തെ നീറ്റ് നിര്‍ബന്ധമാക്കിയിരുന്നത്. വിശദ വിവരങ്ങള്‍ക്ക്http://www.mciindia.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.