Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....


അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി.... ഒരുകളിയിലെങ്കിലും വിജയം നേടുകയെന്ന ലക്ഷ്യത്തോടെ അവസാനമത്സരത്തില്‍ പൊരുതിയെങ്കിലും ഇന്ത്യന്‍ മുന്നേറ്റത്തില്‍ ലങ്ക വീഴുകയായിരുന്നു


കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ... രമേശ്‌ ചെന്നിത്തല

രാജ്യത്തെ ഏറ്റവും വലിയ സ്കോളർഷിപ്പ് തുക ലഭിക്കുന്ന റാസി ഫെലോഷിപ്പിന് പത്താം ക്ലാസുകാർക്ക് ഇപ്പോൾ അപേക്ഷിക്കാം

14 NOVEMBER 2018 12:43 PM IST
മലയാളി വാര്‍ത്ത

അര ലക്ഷം രൂപ ഫെലോഷിപ്പ് ലഭിക്കുന്ന RHCFI സ്കോളർഷിപ്പ് ആണ് നിലവിലുള്ള ഏറ്റവും വലിയ തുക ലഭിക്കുന്ന സ്കോളർഷിപ്പ്. ഇപ്പോൾ പത്താംതരം പഠിച്ചു കൊണ്ടിരിക്കുന്ന മിടുക്കരായ മുസ്ലിം വിദ്യാർത്ഥികൾക്കു മാത്രമാണ് ഈ സ്‌കോളർഷിപ്പ് നൽകുന്നത്

ദേശീയ , അന്തർദേശീയ തലത്തിൽ മികവിന്റെ കേന്ദ്രങ്ങളായി അംഗീകരിക്കപ്പെട്ട സർവ്വകലാശാലകളിൽ ഉന്നത പഠനം നടത്താനുള്ള പരിശീലനം നേടുന്നതിന് വേണ്ടിയാണ് ഈ സ്‌കോളർഷിപ്പ്. അർഹരായ മുസ്‌ലിം വിദ്യാർത്ഥികളെ കണ്ടെത്തുന്നതിന് സെലക്ഷൻ പരീക്ഷ ഉണ്ട്.

ഇതിനായി റാസി ഹ്യൂമൺ കെയർ ഫൗണ്ടേഷന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈനായി 2018 ഡിസംബർ 10-നു മുമ്പായി അപേക്ഷിക്കണം,

2018 ഡിസംബർ 23 ഞായറാഴ്‌ച നടക്കുന്ന റാസി ഫെല്ലോഷിപ് ആപ്റ്റിട്യൂട് ടെസ്റ്റിന് എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരിക്കും. ചോദ്യങ്ങൾ ഇംഗ്ലീഷിൽ ആയിരിക്കും.

യോഗ്യത നേടുന്ന വിദ്യാർത്ഥികളിൽ നിന്ന് അഭിമുഖം നടത്തി അർഹരായ മികച്ച 50 പേർക്കാണ് ഫെല്ലോഷിപ്പ് നൽകും.

+1, +2 പഠനകാലത്ത് എല്ലാ മാസവും 2000 രൂപ വീതം ഓരോ വർഷവും 25000 രൂപ എന്ന കണക്കിൽ രണ്ട് വർഷം കൂടി ആകെ അമ്പതിനായിരം രൂപ സ്കോളർഷിപ്പായി ലഭിക്കും. 2019-21 അധ്യയന വർഷം സംസ്ഥാനത്തെ ഏതെങ്കിലും സ്കൂളിൽ +1,+2 പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമേ സ്‌കോളർഷിപ്പ് കിട്ടുകയുള്ളു .

സെലക്ഷൻ പരീക്ഷയിൽ (റാസി ഫെല്ലോഷിപ്പ് ആപ്റ്റിട്യൂട് ടെസ്റ്റ് ) 80% നു മുകളിൽ സ്കോർ ചെയ്യുന്നവർക്കായിരിക്കും അര ലക്ഷം രൂപ ഫെലോഷിപ്പ് ലഭിക്കുന്നത്.

90% മുകളിൽ സ്കോർ ചെയ്തവരിൽ നിന്നും ഏറ്റവും മികച്ച ആദ്യ 10 പേർക്ക് 2019 ജൂണിൽ ലോകപ്രശസ്ത ബഹിരാകാശ ഗവേഷണ കേന്ദ്രമായ അമേരിക്കയിലെ NASA സന്ദർശിക്കാനും NASA-യുടെ ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന വർക്ഷോപ്പിൽ പങ്കെടുക്കാനും അവസരം ലഭിക്കും.ഇതിനാവശ്യമായ മുഴുവൻ സാമ്പത്തിക ചിലവും ഫൗണ്ടേഷൻ വഹിക്കും.

ശാസ്ത്രകുതുകികളായ സമർത്ഥരായ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ഏറ്റവും നല്ല അവസരമാണിത്. . NASA Workshop – ന് യോഗ്യത നേടുന്ന വിദ്യാർത്ഥികളുടെ സ്കൂളുകൾക്ക് Special Excellence അവാർഡും ഫൗണ്ടേഷൻ ഏർപ്പെടുത്തിയിട്ടുണ്ട്.

സെലക്ഷൻ പരീക്ഷയിൽ 60% നു മുകളിൽ സ്കോർ ചെയ്യുന്ന ഓരോ ജില്ലയിലേയും ആദ്യത്തെ 200 പേർക്ക് അതത് ജില്ലയിൽ നടക്കുന്ന ഏകദിന സെമിനാറിൽ പങ്കെടുക്കാം. ലോകത്തെ മികച്ച സർവകലാശാലകൾ നൽകുന്ന പ്രധാന സ്കോളർഷിപ്പുകളെ കുറിച്ചും ഉന്നത പഠനാവസരങ്ങളെ കുറിച്ചും വിശദമായി പ്രതിപാദിക്കുന്ന ഈ സെമിനാറിന് വിദഗ്ധർ നേതൃത്വം നൽകും.

ജില്ലാതല സെമിനാറിൽ നിന്ന് തെരെഞ്ഞെടുക്കുന്ന ഏറ്റവും മികച്ച 200 പേർക്ക് (സംസ്ഥാനത്ത് നിന്ന് ആകെ 200 ) രണ്ട് ദിവസത്തെ റെസിഡൻഷ്യൽ നാഷണൽ വർക്ക്ഷോപ്പിൽ പങ്കെടുക്കാം. ശാസ്ത്രജ്ഞരുമായും മറ്റു വിവിധ മേഖലകളിലെ വിദഗ്ധരുമായും വിദ്യാർത്ഥികൾക്ക് സംവദിക്കാൻ അവസരമൊരുക്കും.

ഗൾഫ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ പഠിച്ചു കൊണ്ടിരിക്കുന്ന മലയാളികളായ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് ഓൺലൈനായി പരീക്ഷ എഴുതാനുള്ള സൗകര്യമുണ്ട് .

ഫെലോഷിപ്പും സെലക്ഷൻ ടെസ്റ്റിനുള്ള അപേക്ഷയും സംബന്ധിച്ച വിശദ വിവരങ്ങൾ RHCFI യുടെ വെബ്സൈറ്റിൽ     http://rhcfi.org/fellowship.html  ലഭ്യമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു....  (8 minutes ago)

ശക്തവും സമ്പന്നവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് പുതിയ ഊർജ്ജം പകരട്ടെയെന്നും രാഷ്ട്രപതി  (22 minutes ago)

പുതു വർഷത്തെ വരവേറ്റത് വളരെ.....  (33 minutes ago)

ബര്‍ഗറില്‍ ചിക്കന്‍ സ്ട്രിപ്പ് കുറഞ്ഞത് ചോദ്യം ചെയ്തതില്‍ സംഘര്‍ഷം  (8 hours ago)

പതിനാറുകാരിയെ ഫ്‌ലാറ്റിലെത്തിച്ച് ലഹരിമരുന്നു നല്‍കി പീഡിപ്പിച്ച കേസ്  (9 hours ago)

മതപരിവര്‍ത്തന ആരോപണത്തില്‍ അറസ്റ്റിലായ മലയാളി വൈദികന്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് ജാമ്യം  (9 hours ago)

പുതുവര്‍ഷത്തില്‍ ആരോഗ്യത്തിനായി വൈബ് 4 വെല്‍നസ്സ്  (9 hours ago)

കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍: 159 തസ്തികകള്‍ സൃഷ്ടിച്ചു  (9 hours ago)

വിടപറയുമ്പോഴും നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കി ഡോ. അശ്വന്‍  (9 hours ago)

മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികനും ഭാര്യയും അറസ്റ്റില്‍  (10 hours ago)

മദ്യലഹരിയില്‍ ഭാര്യയെ ആസിഡ് ഒഴിച്ച് പരിക്കേല്‍പ്പിച്ചു: ആക്രമണത്തില്‍ നിന്ന് മകള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (11 hours ago)

കാറില്‍ കടത്തിയ 150 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ പിടികൂടി  (12 hours ago)

ബസുകള്‍ നിര്‍ത്തിയിടാന്‍ കോര്‍പ്പറേഷന് ഇഷ്ടം പോലെ സ്ഥലമുണ്ട്: ഇലക്ട്രിക് ബസ് സര്‍വീസ് വിവാദത്തില്‍ മന്ത്രി കെ ബി ഗണേഷ് കുമാറിന് മറുപടിയുമായി മേയര്‍ വിവി രാജേഷ്  (12 hours ago)

2026നെ വരവേറ്റ് കിരിബാത്തി ദ്വീപ്  (13 hours ago)

അന്തരിച്ച ശാന്തകുമാരിയമ്മ മാതൃ സ്നേഹത്തിൻ്റെ കാര്യത്തിൽ മലയാളികൾക്കാകെ എന്നും ഓർക്കാവുന്ന പുണ്യ ദേവതയായിരിക്കും; അനുസ്മരിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (19 hours ago)

Malayali Vartha Recommends