Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

കീം 2019: പ്രൊഫഷണൽ കോഴ‌്സ‌് പ്രവേശനത്തിന‌് ഫെബ്രുവരി 28 വരെ അപേക്ഷിക്കാം

12 FEBRUARY 2019 06:37 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് എംബിബിഎസ് , ബിഡിഎസ് , ആയുർവേദം , ഹോമിയോപ്പതി , സിദ്ധ , യുനാനി , അഗ്രികൾചർ, ഫോറസ‌്ട്രി , വെറ്ററിനറി , ഫിഷറീസ്, എൻജിനിയറിങ് , ആർകിടെക‌്ചർ, ബിഫാം എന്നീ പ്രൊഫഷണൽ ബിരുദ കോഴ്സുകളിലെ 2019 ലെ പ്രവേശനത്തിന‌് ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. ഓൺലൈനായി വേണം അപേക്ഷിക്കാൻ 

യോഗ്യതാപരീക്ഷ എഴുതുന്നവർക്കും പ്രവേശന പരീക്ഷ എഴുതാം.
പരീക്ഷയിൽ റാങ്ക്/അലോട്ട്‌മെന്റ് ലഭിച്ചാലും കോഴ്‌സിലെ പ്രവേശനത്തിനായി കോളേജിൽ ചെല്ലുമ്പോൾമാത്രമേ വിദ്യാഭ്യാസ യോഗ്യത പരിശോധിക്കൂ.

അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും എൻട്രൻസ‌് കമീഷണറുടെ ഓഫീസിലേക്ക‌് താപാലിൽ അയക്കേണ്ടതില്ല . ഓൺലൈൻ രജിസ‌്ട്രേഷൻ സമയം 28 വരെയാണെങ്കിലും അനുബന്ധ രേഖകൾ അപ‌്‌ലോഡ‌് ചെയ്യാൻ മാർച്ച‌് 31 വരെ സമയം അനുവദിച്ചിട്ടുണ്ട‌്. എൻട്രൻസ‌് പരീക്ഷ സംബന്ധിച്ച വിജ‌്ഞാപനവും പ്രോസ‌്പെക്ട‌്സും ശനിയാഴ‌്ച പ്രസിദ്ധീകരിക്കും. അപേക്ഷ പൂർണമായും ഓൺലൈനിലാക്കിയ ഇത്തവണ അപേക്ഷ ഫീസ‌് വർധന ഇല്ല.

മെഡിക്കൽ കോഴ‌്സുകൾക്ക‌് നീറ്റ‌്: എല്ലാവരും അപേക്ഷിക്കണം

എംബിബിഎസ‌് /ബിഡിഎസ‌് കോഴ‌്സുകളിലേക്ക‌് നാഷണൽ ടെസ‌്റ്റിങ്‌ ഏജൻസി നടത്തുന്ന നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ‌്റ്റ‌് (നീറ്റ‌് യുജി 2019) നിന്നാണെങ്കിലും നീറ്റ‌് റാങ്കിന്റെ അടിസ്ഥാനത്തിൽ പ്രവേശന പരീക്ഷാകമീഷണർ തയ്യാറാക്കുന്ന സംസ്ഥാന റാങ്കിൽനിന്നാണ‌് കേരളത്തിൽ പ്രവേശനം .എംബിബിഎസ് / ബിഡിഎസ് കോഴ്സുകളിലേക്കു പ്രവേശനത്തിന് നീറ്റ് യുജി 2019 ഇൻഫർമേഷൻ ബുള്ളറ്റിൻ പ്രകാരമുള്ള യോഗ്യതകൾ നേടണം.

(അവർ പ്രവേശനപരീക്ഷാകമീഷണറുടെ വെബ്സൈറ്റിലൂടെ ഇപ്പോൾ അപേക്ഷിക്കുകയും പിന്നീട‌് നീ്റ്റ‌് സ‌്കോർ വെബ്സൈറ്റിൽ ചേർക്കുകയും വേണം) |മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിന് - നീറ്റ‌് യുജി 2019 പ്രവേശനപരീക്ഷയിൽ കുറഞ്ഞത് 20 മാർക്കെങ്കിലും നേടണം .പട്ടികജാതി / പട്ടികവർഗ വിദ്യാർഥികൾക്ക് എംബിബിഎസ് / ബിഡിഎസ് ഒഴികെയുള്ള മെഡിക്കൽ അനുബന്ധ കോഴ്സ് പ്രവേനശത്തിന് കുറഞ്ഞ മാർക്ക് നിബന്ധനയില്ല.

എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിൽ സർക്കാർ മെഡിക്കൽ, ഡെന്റൽ കോളേജുകളിലെ സ്റ്റേറ്റ് ക്വാട്ടാ സീറ്റുകളിലെയും , സ്വാശ്രയ മെഡി./ ഡെന്റൽ കോളേജുകളിലെ എൻആർഐ സീറ്റുകൾ ഉൾപ്പെടെയുള്ള മുഴുവൻ സീറ്റുകളിലെയും പ്രവേശനം പ്രവേശന പരീക്ഷാ കമീഷണർ നടത്തുന്ന ഏകീകൃത കൗൺസലിങ് മുഖേനയാകും.

എൻജിനിയറിങ് പ്രവേശനപരീക്ഷ

എൻജിനിയറിങ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് സംസ്ഥാന എൻജിനിയറിങ് പ്രവേശനപരീക്ഷയുടെ സ്‌കോറും രണ്ടാംവർഷ യോഗ്യതാപരീക്ഷയിൽ (പ്ലസ‌് ടു തത്തുല്യം) നിശ്ചിതവിഷയങ്ങൾക്ക് ലഭിച്ച മാർക്കും തുല്യ അനുപാതത്തിൽ പരിഗണിച്ച് മാർക്ക് ഏകീകരണപ്രക്രിയക്ക് വിധേയമാക്കിയശേഷമാകും റാങ്കിസ്റ്റ് തയ്യാറാക്കുന്നത് .

സംസ്ഥാന എൻജിനിയറിങ് പ്രവേശനപരീക്ഷ ഏപ്രിൽ 23 , 24ന് വിവിധ കേന്ദ്രങ്ങളിൽ നടത്തും. കേരളത്തിലെ 14 ജില്ലകളിലും മുംബൈ , ന്യൂഡൽഹി , ദുബായ് എന്നിവിടങ്ങളിലും പ്രവേശനപരീക്ഷ നടത്തും . എൻജിനിയറിങ് പ്രവേശനപരീക്ഷയിൽ യോഗ്യത നേടുന്നതിന് ഒരു പരീക്ഷാർഥി പ്രവേശനപരീക്ഷയുടെ രണ്ട് പേപ്പറും ( പേപ്പർ ഒന്നും പേപ്പർ രണ്ടും ) എഴുതി ഓരോ പേപ്പറിലും കുറഞ്ഞത് 10 മാർക്ക് നേടണം .

എസ്‌സി / എസ്‌ടി വിഭാഗങ്ങൾക്ക് കുറഞ്ഞ മാർക്ക് നിബന്ധനയില്ല . എന്നാൽ , ഇവർ പ്രവേശനപരീക്ഷയുടെ രണ്ടു പേപ്പറും എഴുതി ഓരോ പേപ്പറിലും കുറഞ്ഞത് ഒരു ചോദ്യത്തിനെങ്കിലും ഉത്തരം രേഖപ്പെടുത്തണം .

നഷ്ടപരിഹാരം ഈടാക്കില്ല

സർക്കാർ, എയ്ഡഡ് / സർക്കാർ നിയന്ത്രിത സ്വാശ്രയ/ സ്വകാര്യ സ്വാശ്രയ എൻജിനിയറിങ് കോളേജുകളിൽ പ്രവേശനം നേടിയ വിദ്യാർഥികൾ പ്രവേശനം അവസാനിപ്പിക്കുന്ന തീയതിക്കുശേഷം വിടുതൽ നേടുന്നപക്ഷം അവർ ലിക്വിഡേറ്റഡ് ഡാമേജസ് ഒടുക്കേണ്ടതില്ല .

എന്നാൽ അവർക്ക് തനതുവർഷത്തെ ഫീ സ് തിരികെ ലഭിക്കാൻ അർഹത ഉണ്ടാകില്ല . ഇത്തവണ പ്രധാന അലോട്ടുമെന്റ‌് മൂന്ന‌് ആയി വർധിപ്പിച്ചിട്ടുണ്ട‌്. ശേഷം സ‌്പോട്ട‌് അലോട്ടുമെന്റുമുണ്ട‌്.

ആർക്കിടെക‌്ചറിന് നാറ്റ സ്‌കോർ

ആർകിടെക്ചർ കോഴ്സ് പ്രവേശനം കൗൺസിൽ ഓഫ് ആ കിടെക്ചർ നടത്തുന്ന നാഷണൽ ആപ‌്റ്റിറ്റ്യൂഡ‌് ടെസ‌്റ്റ‌് ഇൻ ആർകിടെക‌്ചർ (നാറ്റ) സ‌്കോറിനും യോഗ്യതാപരീക്ഷ (പ്ലസ‌് ടു തത്തുല്യം) മാർക്കിനും തുല്യപ്രാധാന്യം നൽകി സംസ്ഥാന പ്രവേശനപരീക്ഷാകമീഷണർ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നാകും .

അവരും പ്രവേശനപരീക്ഷാകമീഷണറുടെ വെബ് സൈറ്റിൽ അപേക്ഷിക്കണം . നാറ്റയ്ക്കും അപേക്ഷിച്ച് എഴുതി സ‌്കോർ വരുമ്പോൾ പ്രവേശനപരീക്ഷാകമീഷണറുടെ വെബ് സൈറ്റിൽ ചേർക്കണം.

ബിഫാം

ബിഫാം കോഴ്സിൽ പ്രവേശനത്തിന് യോഗ്യത നേടുന്നതിന് ഒരു പരീക്ഷാർഥി സംസ്ഥാന എൻജിനിയറിങ് പ്രവേശനപരീ ക്ഷയിലെ പേപ്പർ 1 ( ഫിസിക്സ് ആൻഡ് കെമിസ്ട്രി ) എഴുതി - പ്രോസ‌്പെക്ടസ‌ിലെ വ്യവസ്ഥകൾ പ്രകാരം ഇൻഡക്‌സ്‌ മാർക്ക് കണക്കാക്കുമ്പോൾ കുറഞ്ഞത് 10 മാർക്ക് നേടണം . പട്ടിക ജാതി /പട്ടികവർഗ വിദ്യാർഥികൾക്ക് കുറഞ്ഞ ഇൻഡക്സ് മാർക്ക് നിബന്ധനയില്ല .

എന്നാൽ പേപ്പർ ഒന്നിന‌് ഒരു ചോദ്യത്തിനെങ്കിലും ഉത്തരം എഴുതാത്തവർ അയോഗ്യരാകും . എൻജിനിയറി ങ് പ്രവേശനപരീക്ഷയിലെ പേപ്പർ 1 - ൽ ഫിസിക്സിന് ലഭിക്കുന്ന സ്‌കോറിനെ അപേക്ഷിച്ച് കെമിസ്ട്രിക്ക് ലഭിക്കുന്ന സ്‌കോറി ന്റെ മൂല്യം ഒരു നിശ്ചിത അനുപാതത്തിൽ ഉയർത്തിയശേഷം കണക്കാക്കുന്ന ഇൻഡക്സ് മാർക്കിന്റെ അടിസ്ഥാനത്തിലാണ് ബിഫാം റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്.

അപേക്ഷാഫീസ‌്

എൻജിനിയറിങിന‌് മാത്രമോ ബി ഫാമിന‌് മാത്രമോ ഇവയ‌്ക്ക‌് രണ്ടിനുംകൂടിയോ അപേക്ഷാ ഫീസ‌് ജനറൽ വിഭാഗത്തിന‌് 700 രൂപയും എസ‌്സി വിഭാഗത്തിന‌് 300 രൂപയുമാണ‌്. ആർകിടെചറിന‌് മാത്രമോ മെഡിക്കൽ ആൻഡ‌് അനുബന്ധം മാത്രമോ രണ്ടിനുംകൂടിയോ ആണെങ്കിൽ 500 രൂപ ജനറൽ വിഭാഗത്തിനും എസ‌്സി വിഭാഗത്തിന‌് 200 രൂപയുമാണ‌് ഫീസ‌്. മെഡിക്കൽ, മെഡിക്കൽ അനുബന്ധം, എൻജിനിയറിങ‌്, ബി ഫാം എന്നീ കോഴ‌്സുകൾക്ക‌് അപേക്ഷിക്കുന്നവർക്കുള്ള ഫീസ‌് ജനറൽ വിഭാഗത്തിന‌് 900 രൂപയും എസ‌്സി വിഭാഗത്തിന‌് 400 രൂപയുമാണ‌് അപേക്ഷാ ഫീസ‌്.

എസ‌്ടി വിഭാഗത്തിന‌് അപേക്ഷാ ഫീസ‌് ഇല്ല. അപേക്ഷാഫീസ് ഓൺലൈൻ പേമെന്റ് മുഖാന്തരമോ ഓൺലൈൻ അപേക്ഷാസമർപ്പണവേളയിൽ ലഭ്യമാകുന്ന ഇ ചെലാൻ ഉപയോഗിച്ച് കേരളത്തിലെ എല്ലാ ഹെഡ് / സബ് പോസ്റ്റാഫീസുകളിലോ അടയ്ക്കാം.

സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്ക വിഭാഗക്കാർക്ക് (എസ്.ഇ.ബി.സി.) യോഗ്യതാ മാർക്കിൽ 5% ഇളവുണ്ട്. പ ട്ടികവിഭാഗക്കാർ, യോഗ്യതാപരീക്ഷ ജയിച്ചിരിക്കണമെന്നു മാത്രമേ നിബന്ധയുള്ളു. എന്നാൽ എം.ബി.ബി.എസ്/ബി.സി.എസ്. പ്രവേശനത്തിന് പട്ടികവിഭാഗക്കാർക്ക്, പ്ലസ്ടുവിന്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ ബയോടെക്‌നോളജി എന്നീ മൂന്നു വിഷയങ്ങൾക്ക് മൊത്തം 40 ശതമാനം മാർക്ക് വേണമെന്നുണ്ട്

ഫെസിലിറ്റേഷൻ സെന്ററുകൾ -

ഓൺലൈൻ അപേക്ഷാസമർപ്പണത്തിന് ഇന്റർനെറ്റ് സൗകര്യമുള്ള ഫെസിലിറ്റേഷൻ സെന്ററുകൾ എല്ലാ ജില്ലയിലും ഉണ്ട് . ഇവയുടെ ലിസ്റ്റ് വെബ്സൈറ്റിൽ ലഭ്യമാകും . ഓൺലൈൻ അപേ ക്ഷാസമർപ്പണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിദ്യാർഥികളെ സഹായിക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ സർക്കാർ / എയ്ഡഡ് ഹയർ സെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലും അക്ഷയകേന്ദ്രങ്ങളിലും സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് .

ഓൺലൈൻ അപേക്ഷാസമർപ്പണത്തിന് സഹായകമാകുന്ന മാർഗനിർദേശങ്ങൾ വെബ്സൈറ്റിലും ലഭ്യമാക്കും.

ഇത്തവണത്തെ പ്രത്യേകതകൾ

പ്രിന്റൗട്ടും അനുബന്ധ രേഖകളും തപാലിൽ അയക്കേണ്ടതില്ല.
എൻജിനിയറിങ‌് അഞ്ച‌് ശതമാനം സീറ്റിൽ സൗജന്യ പഠനം.
അലോട്ടുമെന്റുകളുടെ എണ്ണം രണ്ടിൽനിന്ന‌് മൂന്നാക്കി. ശേഷം കേന്ദ്രീകൃത സ‌്പോട്ട‌് അഡ‌്മിഷനിൽ സ്വാശ്രയ കോളേജുകളിൽ പ്രവേശനം നേടിയവർക്കും പങ്കെടുക്കാം.

2019 ഡിസംബർ 31-ന് 17 വയസ്സ് പൂർത്തിയായവർക്ക് മാത്രമേ അപേക്ഷിക്കാനാവൂ. . എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്‌സുകളിലെ പ്രവേശനത്തിന് ഉയർന്ന പ്രായപരിധിയില്ല. മെഡിക്കൽ, അനുബന്ധ കോഴ്‌സ് പ്രവേശനത്തിന് പ്രായപരിധി നീറ്റ് യു.ജി. 2019 ഇൻഫർമേഷൻ ബുള്ളറ്റിനിലെ വ്യവസ്ഥ പ്രകാരമായിരിക്കും
പ്രവേശനപരീക്ഷ,

ഫലപ്രസിദ്ധീകരണം , അലോട്ട്മെന്റുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ സമയാസമയം ലഭിക്കുന്നതി ന് എല്ലാ വിദ്യാർഥികളും രക്ഷിതാക്കളും പ്രവേശനപരീക്ഷാകമീഷണറുടെ www.cee.kerala.gov.in , www.cee.kerala.org വെബ്സൈറ്റുകൾ സന്ദർശിക്കുക

കീം 2019:
പ്രൊഫഷണൽ കോഴ‌്സ‌് പ്രവേശനത്തിന‌്
ഫെബ്രുവരി 28 വരെ അപേക്ഷിക്കാം
കൂടുതൽ വിവരങ്ങൾക്ക്  എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (4 hours ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (4 hours ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (4 hours ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (4 hours ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (4 hours ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (5 hours ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (5 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (5 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (5 hours ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (5 hours ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (5 hours ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (5 hours ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (11 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (11 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (12 hours ago)

Malayali Vartha Recommends