Widgets Magazine
05
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.ബി.ഐ ഉദ്യോഗസ്ഥർ തമിഴഗ വെട്രി കഴകം ആസ്ഥാനം സന്ദർശിച്ചു.. പാർട്ടി നടത്തിയ പ്രചാരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ..സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടു..


തിരുവനന്തപുരത്തും കോഴിക്കോടും കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം: കേരളത്തിൽ ഈ മാസം സാധാരണയേക്കാൾ കൂടുതൽ മഴ സാധ്യത...


പ്രഭാത നടത്തത്തിനിറങ്ങിയ യുവതിക്കു നേരേ ലൈംഗികാതിക്രമം..പിന്നില്‍ നിന്ന് മാഡം എന്ന് വിളിച്ച് യുവതി തിരിഞ്ഞുനോക്കിയപ്പോള്‍ ഇയാള്‍ നഗ്നനായി സ്വയംഭോഗം ചെയ്യുന്നു..നടുക്കം മാറാതെ യുവതി..


സ്വന്തം വർഗക്കാർ തന്നെ തോക്കും ബോംബും യുദ്ധ ടാങ്കുകളുമായി ആർത്തട്ടഹസിച്ച് വരുന്നു..സുഡാനിൽ അതിഭീകരമായ അവസ്ഥ..റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് നടത്തിയതു കൊടിയ ക്രൂരതകൾ..


2024 ൽ ദേവസ്വം ബോർഡ് ഇറക്കിയ ഉത്തരവിലും ചെമ്പ് പരാമർശം; എന്‍ വാസുവിന് കൂടുതല്‍ കുരുക്കായി മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസർ ഡി സുധീഷ് കുമാറിന്റെ മൊഴി: അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്...

ഓഡിയോളജി & സ്പീച്ച് ലാംഗ്വേജ് തെറാപ്പിയിൽ വൻ തൊഴിലവസരങ്ങൾ...

30 JULY 2019 04:13 PM IST
മലയാളി വാര്‍ത്ത

More Stories...

ജര്‍മ്മനിയിലെ പ്ലേഗ്രൗണ്ട് മ്യൂസിക് ഫെസ്റ്റിവലില്‍ മലയാളി സംഗീത പ്രതിഭകള്‍ക്ക് ക്ഷണം: വഴികാട്ടിയായത് ഗൊയ്ഥെ സെന്‍ട്രം...

വിവിധ സൈനിക സ്‌കൂളുകളിലേക്കുള്ള പ്രവേശനത്തിനായി അപേ​ക്ഷ ക്ഷണിച്ചു

ജര്‍മ്മന്‍ ഭാഷാ പഠനം: ഗൊയ്ഥെ-സെന്‍ട്രം വിദ്യാര്‍ത്ഥികള്‍ക്ക് അലിയാന്‍സ് സര്‍വീസസും അലിയാന്‍സ് ടെക്നോളജിയും ചേര്‍ന്ന് 100 സ്കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു...

വിദ്യാര്‍ത്ഥികള്‍ക്കായി ഗൊയ്ഥെ സെന്‍ട്രം 'മോഡല്‍ ജര്‍മന്‍ പാര്‍ലമെന്‍റ്' സംഘടിപ്പിച്ചു: വിജയികളായ ആറ് വിദ്യാര്‍ത്ഥികള്‍ ജര്‍മ്മന്‍ പാര്‍ലമെന്‍റ് സന്ദര്‍ശിക്കും

പ്ലസ് വൺ , പ്ലസ് ടുവിനോടൊപ്പം മെഡിക്കൽ - എഞ്ചിനീയറിങ് പ്രവേശന പരീക്ഷകളിൽ മികച്ച വിജയം നേടുന്നതിന് പരിശീലനം; സൈലം നാഷണൽ എൻട്രൻസ് സ്കോളർഷിപ്പ് ടെസ്റ്റ്...

ഭിന്നശേഷിക്കാർക്കുള്ള പരിഗണനയ്ക്ക് ആനുപാതികമായി അതിവേഗം വളർന്നു വരുന്ന മേഖലയാണ് ഓഡിയോളജി & സ്പീച്ച് ലാംഗ്വേജ് തെറപ്പി. യുകെ, കാനഡ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ കൂടുതൽ തൊഴിലവസരങ്ങളുണ്ട്. സ്വയം തൊഴിൽ സംരംഭമെന്ന നിലയിൽ ഓഡിയോളജി & സ്പീച്ച് ക്ലിനിക് തുടങ്ങാനും അവസരമുണ്ട്. ബിരുദ പ്രോഗ്രാമായ BASLP യും ബിരുദാനന്തര പ്രോഗ്രാമായ MASLPയും ഈ രംഗത്തെ മികച്ച കോഴ്സുകളാണ്. ഇന്ത്യയില്‍ വിവിധ സര്‍വകലാശാലകളും സ്വകാര്യ സ്ഥാപനങ്ങളും സ്പീച്ച് പത്തോളജിയിലും ഓഡിയോളജിയിലും ഡിപ്ലോമ കോഴ്‌സുകള്‍, ബിരുദ കോഴ്‌സുകള്‍, ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ എന്നിങ്ങനെ വിവിധ തലത്തില്‍ കോഴ്‌സുകള്‍ നടത്തുന്നുണ്ട്.

റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുമായി ചേര്‍ന്നാണ് കോഴ്‌സുകള്‍ നടത്തുന്നത്. ബിരുദ കോഴ്‌സുകളുടെ ദൈര്‍ഘ്യം നാലുവര്‍ഷമാണ്. ഇതില്‍ ഒരു വര്‍ഷം കോഴ്‌സിന്റെ ഭാഗമായ നിര്‍ബന്ധിത ഇന്റേണ്‍ഷിപ്പാണ്. നാല് സെമസ്റ്ററുകളിലായി രണ്ടു വര്‍ഷമാണ് ബിരുദാനന്തര ബിരുദ കോഴ്‌സുകളുടെ ദൈര്‍ഘ്യം. ഇത് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ആശുപത്രികള്‍, സ്പെഷ്യല്‍ സ്‌കൂളുകള്‍, സ്പീച്ച് ആന്‍ഡ് ഹിയറിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, കേള്‍വിശക്തി ഉപകരണ നിര്‍മാണ വ്യവസായ മേഖലകള്‍ എന്നിവിടങ്ങളിലൊക്കെ ജോലിസാധ്യതയുണ്ട്. ഇംഗ്ലീഷ് ഭാഷയിലും മറ്റ് വിദേശഭാഷയിലും പ്രാവീണ്യമുള്ളവര്‍ക്ക് ഉപരിപഠനത്തിനും പരിശീലനത്തിനും ജോലിക്കുമൊക്കെ വിദേശത്തും അവസരങ്ങളേറെയാണ്.

കോഴ്സുകള്‍

Diploma in Hearing Aid and Ear Mould Technology (DHA & ET): ശ്രവണ സഹായികളുടെ നിര്‍മാണം, കേടുപാടുകള്‍ പരിഹരിക്കല്‍ എന്നിവയ്ക്കായി സാങ്കേതിക വിദഗ്ധരെ വാര്‍ത്തെടുക്കുക എന്നതാണ് ഈ കോഴ്‌സിന്റെ ലക്ഷ്യം. Diploma in Early Childhood Special Education (Hearing Impairment): മൂന്ന് വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ കേള്‍വിക്കുറവ് കണ്ടെത്തിയാല്‍ കുട്ടിയെയും രക്ഷാകര്‍ത്താക്കളെയും സഹായിക്കാന്‍ ഈ കോഴ്‌സിലൂടെ പ്രാപ്തരാകാം. കേള്‍വിക്കുറവുള്ള കുട്ടികളെ സ്‌കൂളിങ്ങ് ആരംഭിക്കുന്നതിന് മുന്‍പ് സാധാരണ ചുറ്റുപാടുമായി ഇടപഴകാന്‍ പരിശീലിപ്പിക്കുകയും സാധാരണക്കാരായ കുട്ടികള്‍ക്കൊപ്പം പഠിക്കാന്‍ പ്രാപ്തിയുള്ളവരാക്കുകയം ചെയ്യുന്നതിന് ഈ കോഴ്‌സ് പഠിച്ചവരെ നിയമിക്കാറുണ്ട്. 
Diploma in Hearing, Language and Speech (DHLS): വ്യക്തികളുടെ ആശയവിനിമയ ശേഷിയിലെ അപാകതകള്‍ അവയുടെ വേരുകളില്‍നിന്നുതന്നെ പരിഹരിക്കുക എന്നതാണ് കോഴ്‌സിന്റെ ലക്ഷ്യം. 
Bachelor of Audiology and Speech Language Pathology (B.A.S.L.P.): സംസാരശേഷി, ഭാഷാപരമായ പ്രശ്നങ്ങള്‍, കേള്‍വിക്കുറവ് എന്നിവ കണ്ടെത്താനും അത് പരിഹരിക്കാനും കഴിവുള്ളവരെ വാര്‍ത്തെടുക്കുക. പ്രായോഗിക പരിശീലനവും കോഴ്‌സിന്റെ ഭാഗമായി ഉണ്ടാകും. 
ഉപരിപഠന സാധ്യതകള്‍: P.G. Diploma in Augmentative and Alternative Communication (PGDAAC), P.G. Diploma in Clinical Linguistics for Speech-Language Pathology, P.G. Diploma in Forensic Speech Science and Technology, P.G. Diploma in Neuro-Audiology, M.Sc. (Speech- Language Pathology), M.Sc. (Audiology), Ph.D. (Speech-Language Pathology, Audiology & Speech & Hearing).

നിഷ്, തിരുവനന്തപുരം

സംസാര-കേഴ്വിശേഷി കുറഞ്ഞവര്‍ക്കു മാത്രമായി ബിരുദ കോഴ്സുകള്‍ നടത്തുന്ന രാജ്യത്തെ ആദ്യസ്ഥാപനമാണ് നിഷ്. വ്യത്യസ്ത മേഖലകളില്‍ ഡിപ്ലോമ, ബിരുദ, ബിരുദാനന്തരബിരുദ കോഴ്സുകള്‍ ഇവിടെയുണ്ട്. കേഴ്വിയും സംസാരശേഷിയും കുറഞ്ഞവര്‍ക്ക് ഉന്നതവിദ്യാഭ്യാസം ലഭ്യമാക്കാനായി സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യനീതി വകുപ്പിനു കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനമാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് (നിഷ്). സംസാര-കേഴ്വിശേഷി കുറഞ്ഞവര്‍ക്കു മാത്രമായി ബിരുദ കോഴ്സുകള്‍ രാജ്യത്ത് ആദ്യം ആരംഭിച്ചത് നിഷാണ്. വ്യത്യസ്തമേഖലകളില്‍ ഡിപ്ലോമ, ബിരുദ, ബിരുദാനന്തരബിരുദ കോഴ്സുകളും ഹയര്‍ സെക്കന്ററി വിദ്യാഭ്യാസം കഴിഞ്ഞവരെ ഉപരിപഠനത്തിനു തയ്യാറാക്കുന്ന ഫൗണ്ടേഷന്‍ കോഴ്സുകളും നിഷ് നടത്തുന്നുണ്ട്.

1. ബി എസ് സി (കംപ്യൂട്ടര്‍ സയന്‍സ്) എച്ച്.ഐ
എട്ട് സെമസ്റ്ററുള്ള നാലുവര്‍ഷ കോഴ്സാണ് ഇത്. തിയറിയെക്കാളുപരി പ്രായോഗിക പഠനത്തിന് മുന്‍ഗണന നല്‍കുന്നതാണ് പാഠ്യപദ്ധതി. കേരള സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്ത കോഴ്സാണ്. ഹയര്‍ സെക്കണ്ടറിയോ തത്തുല്യപരീക്ഷയോ വിജയിച്ച എച്ച്.ഐ. (Hearing Impaired) വിഭാഗക്കാര്‍ക്കാണ് പ്രവേശനം. 30 സീറ്റാണുള്ളത്. സെമസ്റ്ററിന് 5000 രൂപയാണ് ഫീസ്. 2000 രൂപ കോഷന്‍ ഡിപ്പോസിറ്റുമുണ്ട്.

2. ബാച്ച്ലര്‍ ഓഫ് ഫൈന്‍ ആര്‍ട്സ് (എച്ച്.ഐ)
പ്രായോഗിക പരിശീലനത്തിന് ഊന്നല്‍ നല്‍കുന്ന കോഴ്സ്, 10 സെമസ്റ്ററുകളിലായി അഞ്ചുവര്‍ഷമാണ്. കേരള സര്‍വകലാശാലയാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. ഹയര്‍ സെക്കണ്ടറിയോ തത്തുല്യ പരീക്ഷയോ വിജയിച്ച എച്ച്.ഐ. വിഭാഗക്കാര്‍ക്കാണ് പ്രവേശനം. 30 സീറ്റാണുള്ളത്. സെമസ്റ്ററിന് 5000 രൂപയാണ് ഫീസ്. 2000 രൂപ കോഷന്‍ ഡിപ്പോസിറ്റുമുണ്ട്.

3. ബാച്ച്ലര്‍ ഓഫ് കോമേഴ്സ് (എച്ച്.ഐ)
എച്ച്.ഐ. വിഭാഗക്കാര്‍ക്ക് ബിസിനസ്, കോമേഴ്സ് രംഗത്ത് ശോഭിക്കാന്‍ കഴിയുന്ന നാലുവര്‍ഷ കോഴ്സാണിത്. കോമേഴ്സ്, സി. എസ്. ആര്‍. ഓര്‍ഗനൈസേഷണല്‍ സ്റ്റഡി, ഫീല്‍ഡ് റിപ്പോര്‍ട്ട് തുടങ്ങിയവയാണ് പാഠ്യവിഷയങ്ങള്‍. ഹയര്‍ സെക്കന്റണിയോ തത്തുല്യപരീക്ഷയോ വിജയിച്ചവര്‍ക്കാണ് പ്രവേശനം. 30 സീറ്റാണുള്ളത്. സെമസ്റ്ററിന് 5000 രൂപയാണ് ഫീസ്. 2000 രൂപ കോഷന്‍ ഡിപ്പോസിറ്റുമുണ്ട്.

4. മാസ്റ്റര്‍ ഓഫ് ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പതോളജി (എം.എ.എസ്.എല്‍.പി.)
കേരള സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്ത ബിരുദ കോഴ്സിന് റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. 10 പേര്‍ക്കാണ് പ്രവേശനം. ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പതോളജിയില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. നാലു സെമസ്റ്ററാണ് കോഴ്സ് കാലാവധി. മെറിറ്റ് അടിസ്ഥാനത്തില്‍ രണ്ട് വിഭാഗമായി ഫീസ് വിഭജിച്ചിട്ടുണ്ട്. ഒന്നാം മെറിറ്റിലുള്ളവര്‍ക്ക് 1,90,000 രൂപയും 15,000 രൂപ കോഷന്‍ ഡിപ്പോസിറ്റും അടക്കണം. രണ്ടാം മെറിറ്റുലുള്ളവര്‍ക്ക് 2,80,000 രൂപയാണ് ഫീസ്.

5. ബാച്ചിലര്‍ ഓഫ് ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പതോളജി (ബി.എ.എസ്.എല്‍.പി.)
കേരള സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്ത ബിരുദ കോഴ്സിന് റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ആശയവിനിമയശേഷി കുറഞ്ഞവര്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതാണ് കോഴ്സ്, ഇത് വിജയിക്കുന്നവര്‍ക്ക് ആശുപത്രികള്‍, സ്പെഷ്യല്‍ സ്‌കൂളുകള്‍, സ്പീച്ച് ആന്‍ഡ് ഹിയറിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, കേഴ്വിശക്തി ഉപകരണനിര്‍മാണ വ്യവസായം തുടങ്ങിയ മേഖലകളില്‍ നിരവധി തൊഴില്‍സാധ്യതയുണ്ട്. വിദേശത്തും സ്വദേശത്തും ഉപരിപഠനത്തിനും പരിശീലനത്തിനും അവസരമുണ്ട്. പുതിയ അധ്യയനവര്‍ഷം മുതല്‍ നീറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഈ കോഴ്സിന് പ്രവേശനം ആഗ്രഹിക്കുന്നവര്‍ 2017-ലെ സീറ്റിനും അപേക്ഷിക്കണം. അതിന്റെ സ്‌കോര്‍നിഷിലേക്കുള്ള അപേക്ഷയില്‍ ചേര്‍ക്കുകയും വേണം. വരുന്ന മേയ് അവസാനവാരമായിരിക്കും പ്രവേശന ആരംഭിക്കുന്നത്. 28 പേര്‍ക്കാണ് പ്രവേശനം. നാല് വര്‍ഷമാണ് കോഴ്സ് കാലാവധി. ഇതില്‍ ഒരു വര്‍ഷം ഇന്റേണ്‍ഷിപ്പാണ്. മെറിറ്റ് അടിസ്ഥാനത്തില്‍ രണ്ട് വിഭാഗമായി ഫീസ് വിഭജിച്ചിട്ടുണ്ട്. ഒന്നാം മെറിറ്റിലുള്ളവര്‍ക്ക് 42,000 രൂപ ട്യൂഷന്‍ ഫീയും 10,000 രൂപ കോഷന്‍ ഡിപ്പോസിറ്റും ആദ്യവര്‍ഷം 27,605 രൂപ സ്പെഷ്യല്‍ ഫീസും നല്‍കണം. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും സ്പെഷ്യല്‍ ഫീസുണ്ട്. രണ്ടാം മെറിറ്റിലുള്ളവര്‍ക്ക് 81,750 ആണ് ട്യൂഷന്‍ ഫീസ്. ബാക്കിയെല്ലാം ഒന്നാം മെറിറ്റിലുള്ളവരുടേതു പോലെയാണ്.

6. ഡിപ്ലോമ ഇന്‍ ഇന്ത്യന്‍ സൈന്‍ ലാംഗ്വേജ് ഇന്റര്‍പ്രെട്ടിങ് (ഡി ഐ എസ് എല്‍ ഐ)
റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഡിപ്ലോമ കോഴ്സാണിത്. യോഗ്യരായ ആംഗ്യഭാഷാ വിദഗ്ധരെ സജ്ജരാക്കുകയെന്നതാണ് ലക്ഷ്യം. വിജയകരമായി കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്റര്‍പ്രെട്ടര്‍മാരായി നിയമനം ലഭിക്കും. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ആര്‍ സി ഐ യാണ് നല്‍കുന്നത്. 20 പേര്‍ക്കാണ് പ്രവേശനം. ബിരുദമാണ് യോഗ്യത. 2016 നവംബര്‍ മുതലാണ് കോഴ്സ് ആരംഭിച്ചത്. 18,000 രൂപയാണ് ഫീസ്. ഒരു വര്‍ഷമാണ് കാലാവധി.

7. ഡിപ്ലോമ ഇന്‍ ഏര്‍ലി ചൈല്‍ഡ്ഹുഡ് സ്പെഷ്യല്‍ എജുക്കേഷന്‍ (എച്ച്.ഐ.) ഡി ഇ സി എസ് ഇ (എച്ച്.ഐ.)
റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഡിപ്ലോമ കോഴ്സാണിത്. കേഴ്വി-സംസാരശേഷിയുമായി വെല്ലുവിളി നേരിടുന്നവരെ മേഖലകളില്‍ നേരത്തെ ഇടപെടുന്ന പദ്ധതികള്‍ക്ക് ഏറെ പ്രാധാന്യം കൈവന്നിട്ടുണ്ട്. ആ രംഗത്ത് യോഗ്യരായ നിരവധി അധ്യാപകരെ ആവശ്യമുണ്ട് ആ കുറവ് പരിഹരിക്കാന്‍ ഈ കോഴ്സ് സഹായിക്കുമെന്നാണ് കരുതുന്നത്. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ആര്‍ സി ഐ യാണ് നല്‍കുന്നത്. പരീക്ഷ നടത്തുന്നത് മുംബൈയിലെ അലിയവാര്‍ ജങ് ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടാണ്. ജൂലായ് മുതല്‍ മെയ് വരെ നീളുന്ന ഒരു വര്‍ഷമാണ് കോഴ്സ് കാലാവധി. ബിരുദമാണ് അടിസ്ഥാനയോഗ്യത. 25 ഒഴിവ്. 17,000 രൂപയാണ് ഫീസ്.

AIISH, മൈസൂരു

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്, 1966-ല്‍ കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ സഹായത്തോടെ സ്വയംഭരണ സ്ഥാപനമായി ആരംഭിച്ചതാണ് മൈസൂരുവിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്. കേള്‍വിക്കുറവ് പോലുള്ള കമ്മ്യൂണിക്കേഷന്‍ ഡിസോര്‍ഡറുകളില്‍ ആഴത്തിലുള്ള പഠനം, ക്ലിനിക്കല്‍ സേവനങ്ങള്‍, പൊതുജനബോധവത്കരണം, ഗവേഷണം എന്നിവ ലക്ഷ്യമിട്ടാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം. 1965-ല്‍ ഒരു ബിരുദാനന്തര ബിരുദ കോഴ്‌സുമായാണ് സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചത്. ഇന്ന് വിവിധ ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍, ബിരുദ കോഴ്‌സുകള്‍, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ്, പിഎച്ച്.ഡി., പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് പ്രോഗ്രാം എന്നിവ നടത്തുന്നുണ്ട്. റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ളവയാണ് കോഴ്‌സുകള്‍.
വിലാസം: ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്, മാനസഗംഗോത്രി, മൈസൂരു-570006. 
ഇ- മെയില്‍: director@aiishmysore.in. 
വെബ്‌സൈറ്റ്: www.aiishmysore.com

പ്രധാനപ്പെട്ട കോഴ്സുകള്‍

എം.എസ് സി. സ്പീച്ച് ലാംഗ്വേജ് പതോളജി (MSSLP)

മൈസൂര്‍ സര്‍വകലാശാലയുമായാണ് അഫിലിയേറ്റ് ചെയ്തിരിക്കുന്നത്. 36 സീറ്റുകള്‍ ഉണ്ട്. നാല് സെമസ്റ്ററുകളിലായി രണ്ടുവര്‍ഷമാണ് കോഴ്‌സ് കാലാവധി. സംവരണ നിയമങ്ങള്‍ക്കനുസരിച്ചാണ് പ്രവേശനം. അംഗീകൃത സര്‍വകലാശാലയില്‍നിന്ന് സ്പീച്ച്-ലാംഗ്വേജ് പതോളജിയില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെയുള്ള ബിരുദമാണ് യോഗ്യത. യോഗ്യതാ ബിരുദം മൈസൂര്‍ സര്‍വകലാശാലയുടെ അംഗീകാരം വേണം. മൈസൂരുവിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് നടത്തുന്ന പ്രവേശനപ്പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. 

എം.എസ്സി. ഓഡിയോളജി (M.Sc Aud)

മൈസൂര്‍ സര്‍വകലാശാലയുമായാണ് അഫിലിയേറ്റ് ചെയ്തിരിക്കുന്നത്. 36 സീറ്റുകള്‍ ഉണ്ട്. നാല് സെമസ്റ്ററുകളിലായി രണ്ടുവര്‍ഷമാണ് കോഴ്‌സ് കാലാവധി.
അതത് വിഷയത്തിലുള്ള അമ്പത് ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെയുള്ള ബിരുദമാണ് യോഗ്യത. യോഗ്യതാ ബിരുദം മൈസൂര്‍ സര്‍വകലാശാലയുടെ അംഗീകാരം വേണം. സ്ഥാപനം നടത്തുന്ന പ്രവേശനപ്പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. 

ബി.എസ്സി. ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പതോളജി (BASLP)
ആറ് സെമസ്റ്ററുകളിലായി നാലുവര്‍ഷമാണ് കോഴ്‌സിന്റെ ദൈര്‍ഘ്യം. 62 സീറ്റുകളുണ്ട്. ഫിസിക്സ്, കെമിസ്ട്രി, മാത്സ്, ബയോളജി എന്നീ വിഷയങ്ങള്‍ പഠിച്ച് 50 ശതമാനം മാര്‍ക്കോടെയുള്ള പ്ലസ്ടുവാണ് യോഗ്യത. കര്‍ണാടക സംസ്ഥാനത്തെ പ്ലസ്ടുവിന് തുല്യമായിരിക്കണം. ഓള്‍ ഇന്ത്യ എന്‍ട്രന്‍സ് വഴിയാണ് തിരഞ്ഞെടുപ്പ്. സി.ബി.എസ്.ഇ. നിലവാരത്തിലുള്ള 11,12 ക്ലാസുകളിലെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്സ് വിഷയങ്ങള്‍ അടിസ്ഥാനമാക്കിയ പരീക്ഷയാണ് നടത്തുക. 

മറ്റ് കോഴ്‌സുകള്‍ 

ബാച്ചിലര്‍ ഓഫ് എജുക്കേഷന്‍ സ്‌പെഷ്യല്‍ എജുക്കേഷന്‍ (ഹിയറിങ് ഇംപെയര്‍മെന്റ്) 
പിഎച്ച്.ഡി. ഓഡിയോളജി
പിഎച്ച്.ഡി. സ്പീച്ച് ലാംഗ്വേജ് പതോളജി
പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ്
ഡിപ്ലോമ ഇന്‍ ഏര്‍ലി ചൈല്‍ഡ്ഹുഡ് സ്‌പെഷ്യല്‍ എജുക്കേഷന്‍ (ഹിയറിങ് ഇംപെയര്‍മെന്റ്)
ഡിപ്ലോമ ഇന്‍ ഹിയറിങ്, ലാംഗ്വേജ് ആന്‍ഡ് സ്പീച്ച്
പി.ജി. ഡിപ്ലോമ ഇന്‍ ക്ലിനിക്കല്‍ ലിംഗ്വിസ്റ്റിക്‌സ് ഫോര്‍ സ്പീച്ച് ആന്‍ഡ് ലാംഗ്വേജ് പതോളജി
പി.ജി. ഡിപ്ലോമ ഇന്‍ ഫോറന്‍സിക് സ്പീച്ച് സയന്‍സസ് ആന്‍ഡ് ടെക്‌നോളജി
യോഗ്യതകള്‍

ഡിപ്ലോമ കോഴ്‌സുകള്‍: പ്ലസ്ടു സയന്‍സാണ് അടിസ്ഥാന യോഗ്യത, ഗ്രാജ്വേറ്റ് പ്രോഗ്രാം: ഫിസിക്സ്, കെമിസ്ട്രി, മാത്സ്, ബയോളജി വിഷയങ്ങള്‍ പഠിച്ച് പ്ലസ്ടു സയന്‍സ്, പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാം: സ്പീച്ച് ആന്‍ഡ് ഓഡിയോളജിയില്‍ ബിരുദം

അലി യാവര്‍ ജങ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, മുംബൈ

കേന്ദ്ര സര്‍ക്കാരിന്റെ ദിവ്യാംഗജന്‍ വകുപ്പിന് കീഴില്‍ (Department of Empowerment of Persons with Disabilities) 1983ലാണ് അലി യാവര്‍ ജങ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് ഡിസെബിലിറ്റീസ് എന്ന സ്വയംഭരണ സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രാദേശിക കേന്ദ്രങ്ങള്‍ കൊല്‍ക്കത്ത, നോയിഡ, സെക്കന്ദരാബാദ്, ഒഡിഷയിലെ ജന്‍ല എന്നിവിടങ്ങളില്‍ നിലവിലുണ്ട്. ബിരുദ, ബിരുദാനന്തര ബിരുദ, ഡിപ്ലോമ കോഴ്‌സുകള്‍ ഇവിടെ നിലവിലുണ്ട്. സ്ഥാപനം നടത്തുന്ന അഖിലേന്ത്യാ എന്‍ട്രന്‍സ് പരീക്ഷ വഴിയാണ് കോഴ്‌സുകളിലേക്കുള്ള പ്രവേശനം. 

കോഴ്‌സുകള്‍

ബാച്ചിലര്‍ ഓഫ് ഓഡിയോളജി ആന്റ് സ്പീച്ച് ലാംഗ്വേജ് പതോളജി
ബാച്ചിലര്‍ ഓഫ് സ്‌പെഷ്യല്‍ എജുക്കേഷന്‍(ഹിയറിങ് ഇംപെയര്‍മെന്റ്)
മാസ്റ്റര്‍ ഓഫ് സ്‌പെഷ്യല്‍ എജുക്കേഷന്‍ (ഹിയറിങ് ഇംപെയര്‍മെന്റ്)
മാസ്റ്റര്‍ ഓഫ് എജുക്കേഷന്‍ (ഹിയറിങ് ഇംപെയര്‍മെന്റ്)
മാസ്റ്റര്‍ ഓഫ് ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പതോളജി
പിഎച്ച്.ഡി. ഇന്‍ ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പതോളജി
പിഎച്ച്.ഡി. ഇന്‍ സ്‌പെഷല്‍ എജുക്കേഷന്‍
വിലാസം: അലി യാവര്‍ ജങ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് ഡിസെബിലിറ്റീസ്(ദിവ്യാംഗജന്‍), കെ.സി. മാര്‍ഗ്, ബാന്ദ്ര, മുംബൈ-400050. 
ഇ-മെയില്‍: ayjnihh-mum@nic.in 
വെബ്‌സൈറ്റ്: http://www.ayjnihh.nic.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐസിസി വനിതാ ടീമിനെ പ്രധാനമന്ത്രി നാളെ കാണും  (3 hours ago)

യുഎഇയിലെ കാറപകടത്തില്‍ 29 കാരന് ദാരുണാന്ത്യം  (3 hours ago)

പാല്‍ വില കൂട്ടുന്നത് തിരഞ്ഞെടുപ്പിന് ശേഷം പരിഗണിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി  (6 hours ago)

ഛത്തീസ്ഗഡില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് പേര്‍ മരിച്ചു  (6 hours ago)

ശബരിമല പൂജകള്‍ നാളെ മുതല്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം  (7 hours ago)

ക്ലാസ് സമയത്ത് കുട്ടികളെ കൊണ്ട് കാല്‍ മസാജ് ചെയ്യിച്ച അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍  (7 hours ago)

സീരിയല്‍ നടിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ മലയാളി യുവാവ് അറസ്റ്റില്‍  (7 hours ago)

അബദ്ധത്തില്‍ രണ്ടുമാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വീണ സംഭവം: ഗ്രില്ലും ആള്‍മറയും ഉള്ള കിണറ്റില്‍ കുട്ടി എങ്ങനെ വീണുയെന്ന് പൊലീസ്  (8 hours ago)

ജോണ്‍ട്യൂറിംഗ് വാട്‌സണ്‍ സോഫ്റ്റ്വെയര്‍ സൊല്യൂഷന്‍സ് ഇന്‍ഫോപാര്‍ക്കില്‍ പുതിയ ഓഫീസ് തുറന്നു...  (8 hours ago)

ഇടതുപക്ഷസർക്കാരിന്റെ ജനക്ഷേമപ്രവർത്തനങ്ങളെ പ്രതിപക്ഷം ഭയക്കുന്നു: മുഹമ്മദ് മൊഹിസിൻ എം.എൽ.എ...  (8 hours ago)

ട്രെയിൻ യാത്രക്കാരുടെ സുരക്ഷിതത്വം കേന്ദ്ര സർക്കാർ ഉറപ്പ് വരുത്തുക; ഡിവൈഎഫ്ഐ...  (9 hours ago)

പിഎം ശ്രീ നിര്‍ത്തി വച്ചെന്ന് കേന്ദ്രത്തിന് കത്തയച്ചിട്ടില്ലെന്ന് വി ശിവന്‍കുട്ടി  (9 hours ago)

ആഗോള നിക്ഷേപകരായ ആന്റ്‌ലറിന്റെ പ്രീ-സീഡ് ഫണ്ടിംഗ് സ്വന്തമാക്കി മലയാളി എ.ഐ സംരംഭം...  (9 hours ago)

ശൈത്യ ചെയ്തതിലും എത്രയോ വലിയ തെറ്റുകൾ കുണുമോൾ അവിടെ ചെയ്തിട്ടുണ്ട്; അനുമോളെ വലിച്ച് കീറി കുറിപ്പ്  (9 hours ago)

3 മെഡിക്കല്‍ കോളേജുകള്‍ക്ക് പുതിയ കാത്ത് ലാബുകള്‍: അത്യാധുനിക സംവിധാനങ്ങള്‍ക്ക് 44.30 കോടിയുടെ ഭരണാനുമതി...  (9 hours ago)

Malayali Vartha Recommends