Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

നിങ്ങൾക്ക് 'ഗേറ്റ്' കടക്കണമോ ? എങ്കിൽ വരൂ ! നീറ്റായി ഗേറ്റ് കടക്കാം ; 6 മാസം കൊണ്ട് ഗേറ്റ് കടക്കാൻ മാർഗ്ഗങ്ങൾ ! വിജയം ഉറപ്പ്!

30 JULY 2019 07:12 PM IST
മലയാളി വാര്‍ത്ത

പൊതുവെ വിദ്യാർത്ഥികളുടെ സ്വപ്നമാണ് ഉപരിപഠനവും ജോലിയും ഒന്നിച്ചു കൊണ്ടുപോവുക എന്നത്. അതിനായി ഓരോ വിദ്യാർത്ഥയും അങ്ങേയറ്റം കഠിന പ്രയത്നമാണ് കോളേജ് ജീവിതത്തിലെ ആരംഭിക്കുന്നത്. ദൈനം ദിനം എഞ്ചിനീയറിംഗിൽ വെല്ലുവിളികൾ അധികമാവുന്ന സാഹചര്യമാണ് ഇന്നത്തെ കാലത്ത് കണ്ടു വരുന്നത്. അതുകൊണ്ട് തന്നെ ഭൂരിഭാഗം പേരും എഞ്ചിനീയറിംഗിൽ ബിരുദ്ധം എടുത്തു കഴിഞ്ഞാൽ ഉപരി പഠനത്തെ കുറിച്ചും ജോലിയുമാണ് വ്യാകുലപ്പെടുന്നത്.

ഇതിനു പരിഹാരം കണ്ടെത്തുന്നതിനായാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ്, കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയ (എംഎച്ച്ആർഡി) വും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ഏഴ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജീസും ചേർന്നു നടത്തുന്ന പരീക്ഷയാണ് 'ഗേറ്റ്' (ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ്). 1984 -ൽ തുടങ്ങിയ ഈ പരീക്ഷ ഉപരിപഠനവും ജോലിയും ഒന്നിച്ചു വാഗ്ദാനം ചെയ്യുന്ന അപൂർവ്വങ്ങളിലൊന്നാണ്. എന്നാൽ, ഈ ‘ഗേറ്റ്’ കടന്നുവരുന്നത് അത്ര എളുപ്പമല്ല. ഓരോ വർഷവും പരീക്ഷയെഴുതുന്നവരിൽ യോഗ്യത നേടുന്നത് 15– 20 % പേർ മാത്രം. എന്തുകൊണ്ടെന്നാൽ, ഭൂരിപക്ഷം പേരും പരീക്ഷയെ ഗൗരവത്തോടെ സമീപിക്കുന്നവരല്ല. അതാണ് വിജയ ശതമാനം കുറയാൻ പ്രധാനമായും കാരണമാകുന്നത്. പരീക്ഷ തയ്യാറെടുപ്പിൽ കൃത്യമായ ആസൂത്രണമുണ്ടെങ്കിൽ ഗേറ്റ് ഒട്ടും തന്നെ ബാലികേറാമലയല്ല.

ഇത്തവണ സെപ്റ്റംബർ 3 മുതൽ 24 വരെ അപേക്ഷിക്കാം. 2020 ജനുവരിയിൽ ഹാൾ ടിക്കറ്റ് ലഭ്യമാകും. 2020 Feb 1, 2, 8, 9 തീയ്യതികളിലായിട്ടാണ് പരീക്ഷ നടത്തുന്നത് . ചുരുക്കി പറയുകയാണെങ്കിൽ ഇനിയുള്ള 6 മാസം ശരിയായി വിനിയോഗിച്ചാൽ വിജയം ഉറപ്പ്.

ഇതായിവിടെ ഗേറ്റിൽ വിജയം നേടിയ വിദ്യാർത്ഥി ഗീത് ജോർജ്, നിങ്ങൾക്കായി ടിപ്സ് നൽകുകയാണ്. ഗേറ്റിന്റെ തയ്യാറെടുപ്പുകൾ എങ്ങനെയാണെന്ന് നമുക്ക് നോക്കാം.

ഗീത് ജോർജ്,
(പത്താം റാങ്ക്, 2019 ഗേറ്റ്)
എംടെക് ഇലക്ട്രിക്കൽ എൻജിനീയറിങ്, ഐഐഎസ്‌സി ബെംഗളൂരു


ഗേറ്റിനു സ്വന്തമായി തയാറെടുത്തയാളാണ് ഞാൻ. ഒട്ടേറെ സ്റ്റഡി മെറ്റീരിയലുകൾ ഓൺലൈനിൽ ലഭ്യമാണ്. എങ്കിലും റഫറൻസ് പുസ്തകങ്ങള്‍ വായിച്ച് കൺസെപ്റ്റുകൾ മനസ്സിലാക്കുന്നതു തന്നെയാണു നല്ലത്. കോച്ചിങ് സെന്ററില്‍ പോയി പരിശീലിച്ചാൽ സ്റ്റഡി മെറ്റീരിയൽ എളുപ്പത്തിൽ ലഭിക്കുമെന്ന മെച്ചമുണ്ട്.

ഗീത് ജോർജ്,
(പത്താം റാങ്ക്, 2019 ഗേറ്റ്)
എംടെക് ഇലക്ട്രിക്കൽ എൻജിനീയറിങ്, ഐഐഎസ്‌സി ബെംഗളൂരു


പ്ലാനിങ്: ഇനി എത്ര സമയമുണ്ട്, വിവിധ വിഷയങ്ങളിലെ അറിവ്, സിലബസ്, മാർക്ക് സ്കീം എന്നിവ അടിസ്ഥാനമാക്കി ശരിയായ സ്റ്റഡി പ്ലാൻ തയാറാക്കുക. ദിവസം, ആഴ്ച, മാസം എന്നിങ്ങനെ പഠിച്ചുതീർക്കേണ്ട പാഠഭാഗങ്ങൾ വിഭജിക്കാം.

സ്മാർട് വർക്ക്: വാരിവലിച്ചു പഠിക്കാതെ സിലബസ് അനുസരിച്ചു ക്രമപ്പെടുത്തുക. എന്നാൽ, ഒരു വിഷയവും ഒഴിവാക്കരുത്. തുടക്കത്തിൽ ദിവസേന 4 മണിക്കൂർ പഠിക്കാം. മെല്ലെ സമയം നീട്ടി 10 മണിക്കൂർ വരെയാക്കണം.

റിവിഷൻ: റിവൈസ് ചെയ്യാതെ എത്ര പഠിച്ചിട്ടും കാര്യമില്ല. ഒരു പാഠഭാഗം കുറഞ്ഞത് 4 തവണയെങ്കിലും റിവൈസ് ചെയ്യണം. എത്ര റിവൈസ് ചെയ്യുന്നോ വിജയസാധ്യത അത്രയും കൂടും. സ്റ്റഡി പ്ലാനിൽ റിവിഷനും സമയം നൽകണം.

അടിസ്ഥാന വിഷയങ്ങളിൽ തുടങ്ങാം: ഓരോ ബ്രാഞ്ചിലും മൂന്നോ നാലോ അടിസ്ഥാന വിഷയങ്ങളുണ്ടാകും. ഇവയിലെ കൺസെപ്റ്റുകൾ മനസ്സിലാക്കിയിട്ടു വേണം മറ്റു വിഷയങ്ങൾ പഠിക്കാൻ.

സ്വന്തം നോട്സ്: പഠിക്കുന്ന കൺസെപ്റ്റുകൾ വളരെ ചുരുക്കി അവരവർക്കു മനസ്സിലാകുന്ന രീതിയിൽ എഴുതിവയ്ക്കണം. മറ്റൊരു നോട്ട്ബുക്കിൽ പ്രധാന ഫോർമുലകള്‍ എഴുതിവയ്ക്കണം. ഇവ ഇടയ്ക്കിടെ മറിച്ചു നോക്കണം.

മാത്‍‌സ്, ആപ്റ്റിറ്റ്യൂഡ്: പരിശീലിച്ചാൽ കണക്കിൽ നിന്നും ആപ്റ്റിറ്റ്യൂഡിൽ നിന്നും സ്കോർ ചെയ്യാൻ എളുപ്പമാണ്. 30 ശതമാനത്തോളം മാർക്ക് ഈ ഭാഗങ്ങളിൽ നിന്നാണ്. എല്ലാ ദിവസവും ഒരു മണിക്കൂറെങ്കിലും ഇവ പരിശീലിക്കാൻ മാറ്റിവയ്ക്കണം.

മോക് ടെസ്റ്റുകൾ: ഓൺലൈനിൽ മോക്ടെസ്റ്റ് സൗകര്യം ലഭ്യമാണ്. യഥാർഥ പരീക്ഷയുടെ അന്തരീക്ഷത്തിൽ, അതേ സമയമെടുത്ത് ഏറ്റവും കുറഞ്ഞത് 10 മോക് ടെസ്റ്റുകളെങ്കിലും പരിശീലിക്കണം. ഇതു 10 മാർക്കെങ്കിലും അധികം നേടിത്തരും.

മുൻവർഷ ചോദ്യങ്ങൾ: ഓരോ വിഷയം പഠിച്ചുതീർക്കുമ്പോഴും ആ ഭാഗത്തുനിന്നു മുന്‍വർഷങ്ങളിൽ വന്ന ചോദ്യങ്ങൾ പരിശീലിക്കണം. പരീക്ഷയെത്തുമ്പോഴേക്ക് കഴിഞ്ഞ 10 വർഷത്തെയെങ്കിലും ചോദ്യപ്പേപ്പറുകൾ പരിചയപ്പെട്ടിരിക്കണം.

ചർച്ച ചെയ്യാം: കൺസെപ്റ്റുകൾ മനസ്സിലുറപ്പിക്കാൻ എറ്റവും എളുപ്പവഴി അതു മറ്റൊരാൾക്ക് പറഞ്ഞുകൊടുത്ത് ചർച്ച ചെയ്യുക എന്നതാണ്. കേൾവിക്കാരനായി വിഷയത്തിൽ താൽപര്യമുള്ളയാളെ തിരഞ്ഞെടുക്കണമെന്നു മാത്രം.

ന്യൂജെൻ വഴികൾ: തയാറെടുപ്പിനു സൗജന്യ മൊബൈൽ ആപ്പുകളും ടെലഗ്രാമിലുൾപ്പെടെ ഓൺലൈൻ കൂട്ടായ്മകളും ഇന്നുണ്ട്. സംശയനിവാരണത്തിനും പഠനത്തിനു ദിശാബോധം നൽകാനും ഇവ ഉപയോഗിക്കാം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (2 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (3 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (3 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (3 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (4 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (4 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (4 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (4 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (6 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (6 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (7 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (7 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (7 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (7 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (8 hours ago)

Malayali Vartha Recommends