Widgets Magazine
23
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എന്റെ സുഹൃത്തുക്കളെ എന്ന് മലയാളത്തിൽ അഭിസംബോധന ചെയ്ത് മോദി....കേരളത്തിന്റെ വികസനത്തിന് ഇന്ന് മുതൽ പുതിയ ദിശാബോധം നൽകും, കേരളത്തിലെ നഗരങ്ങളിലെ ദരിദ്ര കുടുംബങ്ങൾക്കും ആവാസ് യോജന വഴി വീട് കിട്ടിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി


അച്ഛന്റെയും അമ്മയുടെയും ലോകം ഗ്രീമ; വൈവാഹിക പ്രശ്‌നങ്ങളുടെ ചുഴിയിൽ പെട്ട മകൾക്ക് എന്തിനും താങ്ങായി നിന്ന അച്ഛന്റെ വേർപാട് കൂടി ആയപ്പോൾ താങ്ങാൻ കഴിഞ്ഞ് കാണില്ല... ആത്മഹത്യക്ക് പിന്നാലെ അധ്യാപികയുടെ വാക്കുകൾ


പ്രധാനമന്ത്രി തലസ്ഥാനത്ത്.... പുത്തരിക്കണ്ടം മൈതാനം വരെ റോഡ്ഷോ, വിമാനത്താവളത്തിൽ സ്വീകരിച്ച് മുഖ്യമന്ത്രിയും ​ഗവർണറും, അമൃത് ഭാരത് ട്രെയിനുകൾ ഫ്ലാ​ഗ് ഓഫ് ചെയ്യും, ആവേശ സ്വീകരണമൊരുക്കി ബിജെപി പ്രവർത്തകർ


വാക്ക് പറഞ്ഞാല്‍ വാക്ക്... പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത്; വിമാനത്താവളത്തിൽ നിന്ന് പുത്തരിക്കണ്ടത്തേക്ക് റോഡ് ഷോ, വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനം നടക്കും, ആവേശത്തോടെ ബിജെപി


ഗുരുവായൂരപ്പന് വഴിപാടായി 174 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണക്കിരീടം.... വിശേഷ ദിവസങ്ങളില്‍ ഭഗവാന് ചാര്‍ത്തുവാന്‍ പാകത്തിലാണ് കിരീടം നിര്‍മ്മിച്ചിരിക്കുന്നത്

സിവിൽ സർവീസിലേക്കും കെൽട്രോണിലേക്കും ഈ മാസം അപേക്ഷിക്കാം

21 AUGUST 2019 10:56 AM IST
മലയാളി വാര്‍ത്ത

സിവിൽ സര്‍വീസ് പരീക്ഷകള്‍ക്കായുള്ള പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. സുമേധ സിവില്‍ സര്‍വീസ് അക്കാദമി ഇന്ത്യന്‍ സിവില്‍ സര്‍വീസ്, കേരള അഡ്മിനിസ്ട്രേറ്റീവ് എന്നിവയിലേക്കാണ് അപേക്ഷിക്കേണ്ടുന്നത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 28. ഈ വര്‍ഷം സെപ്റ്റംബറില്‍ ക്ലാസുകള്‍ തുടങ്ങും. റെഗുലര്‍ ബാച്ചും, വീക്കെന്‍ഡ് ബാച്ചും എന്നിങ്ങനെ രണ്ട് ബാച്ചുകളിലേക്കാണ് പ്രവേശനം നടക്കുക. റെഗുലര്‍ ബാച്ചില്‍ അപേക്ഷിക്കുന്നവർ ഡിഗ്രി യോഗ്യത ഉള്ളവരായിരിക്കണം. വീക്കെന്‍സ് ബാച്ചിലേക്ക് ബിരുദ-ബിരുദാനന്തര കോഴ്‌സ് ചെയ്യുന്നവരോ ഡിഗ്രി യോഗ്യതയുള്ളവർക്കോ അപേക്ഷിക്കാം. അഭിമുഖത്തിൻറെയും എഴുത്തു പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് പ്രവേശനം ലഭിക്കുന്നത്. ഇവയിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സിവില്‍ സര്‍വീസ് പരിശീലനത്തിന് അവസരം ലഭിക്കുന്നതാണ്. എഴുത്തുപരീക്ഷ സെപ്റ്റംബര്‍ ഒന്നിന് രാവിലെ 9.30 ന് പെരിഞ്ഞനം ഗവ. യുപി സ്‌കൂളില്‍ വച്ചാണ് നടക്കുന്നത്.മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യുന്നവർക്കാണ് പരീക്ഷയില്‍ പങ്കെടുക്കാന്‍ അവസരം. അപേക്ഷാഫോം പെരിഞ്ഞനം ഗവ. യുപി സ്‌ക്കൂളില്‍ പ്രവര്‍ത്തിക്കുന്ന മതിലകം ബിആര്‍സി ഓഫീസില്‍ നിന്ന് കിട്ടുന്നതാണ്. ഓണ്‍ലൈനായി വേണം അപേക്ഷിക്കേണ്ടുന്നത്. വെബ്സൈറ്റ് : www.sumedhakaipamangalam.blogspot.in കൂടുതൽ വിവരങ്ങൾക്ക് 9496347528, 9745377785 എന്ന നമ്പറിൽ ബന്ധപ്പെടുക.


കെല്‍ട്രോണിൽ അപേക്ഷിക്കാം

കെല്‍ട്രോണ്‍ നടത്തുന്ന കമ്പ്യൂട്ടർ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റെനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജി കോഴ്‌സിന്റെ 2019-2020 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 30. അപേക്ഷകർക്ക് പ്ലസ് ടു, ഐറ്റിഐ, ഡിപ്ലോമ, ബി.ടെക്ക് യോഗ്യത ആവശ്യമാണ്. പ്രായപരിധി ഇല്ല. കമ്പ്യൂട്ടർ ഇലക്‌ട്രോണിക്‌സ്, ഹാര്‍ഡ്‌വെയര്‍, നെറ്റ്‌വര്‍ക്ക്, ലാപ്‌ടോപ് റിപെയര്‍, ഐ.ഒ.റ്റി, സി.സി.റ്റി.വി ക്യാമറ ആന്റ് മൊബൈല്‍ ടെക്‌നോളജി എന്നീ മേഖലകളിലാണ് പരിശീലനം നല്‍കുന്നത്. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ നേരിട്ട് എത്തി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.വെബ്‌സൈറ്റിലുംഅപേക്ഷ ഫോം കിട്ടും. അതിനായി ksg.keltron.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങള്‍ക്ക് :0471-2325154/4016555 എന്ന ഫോണ്‍ നമ്പറിലേക്ക് വിളിക്കാം. അല്ലെങ്കിൽ കെല്‍ട്രോണ്‍ നോളജ്‌സെന്റര്‍, രണ്ടാം നില, ചെമ്ബിക്കലം ബില്‍ഡിംഗ്, ബേക്കറി-വിമന്‍സ് കോളേജ്‌റോഡ്, വഴുതയ്ക്കാട്.പി.ഒ. തിരുവനന്തപുരം എന്ന വിലാസത്തിലും ബന്ധപ്പെടാവുന്നതാണ്.

ടെലിവിഷന്‍ ജേര്‍ണലിസം

കെല്‍ട്രോണ്‍ ടെലിവിഷന്‍ ജേര്‍ണലിസം കോഴ്‌സിനും അപേക്ഷ ക്ഷണിച്ചി രിക്കുന്നു. ബിരുദമാണ് അപേക്ഷിക്കുന്നവർക്ക് വേണ്ട യോഗ്യത. അവസാന വര്‍ഷ ഡിഗ്രി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. പ്രായപരിധി 30 വയസ്സ്. പഠന സമയത്ത് നിബന്ധനകളുടെ അടിസ്ഥാനത്തിൽ പ്രിന്‍റ് ജേര്‍ണലിസം, ഓണ്‍ലൈന്‍ ജേര്‍ണലിസം, മൊബൈല്‍ ജേര്‍ണലിസം മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്, പ്ലേസ്‌മെന്‍റ് സഹായം എന്നിവയിൽ പരിശീലനം ലഭിക്കും. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. www.ksg.keltron.in എന്ന വെബ്‌സൈറ്റിലും അപേക്ഷാ ഫോം കിട്ടുന്നതാണ്. സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 8137969292 എന്ന ഫോണ്‍ നമ്പറിൽ വിളിക്കാവുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മതിൽ ഇടിഞ്ഞു വീണ് രണ്ട് ഇന്ത്യൻ തൊഴിലാളികൾക്ക് ദാരുണാന്ത്യം  (3 minutes ago)

സെന്‍സെക്‌സ് 300 പോയിന്റ് താഴ്ന്ന നിലയിൽ  (15 minutes ago)

വികസന പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനം 24ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും...  (27 minutes ago)

കെഎസ്ഇബി ലൈനിലെ ജോലിക്കിടെ തൊഴിലാളികൾക്ക് ഷോക്കേറ്റു....  (38 minutes ago)

റെയിൽവേ ക്രോസിൽ ട്രയിൻ ട്രക്കുമായി കൂട്ടിയിടിച്ച് അപകടം...  (45 minutes ago)

കേരളത്തിന്റെ വികസനത്തിന് ഇന്ന് മുതൽ പുതിയ ദിശാബോധം നൽകും.. എന്റെ സുഹൃത്തുക്കളെ എന്ന് മലയാളത്തിൽ അഭിസംബോധന ചെയ്ത് മോദി..  (53 minutes ago)

അച്ഛന്റെയും അമ്മയുടെയും ലോകം ഗ്രീമ; വൈവാഹിക പ്രശ്‌നങ്ങളുടെ ചുഴിയിൽ പെട്ട മകൾക്ക് എന്തിനും താങ്ങായി നിന്ന അച്ഛന്റെ വേർപാട് കൂടി ആയപ്പോൾ താങ്ങാൻ കഴിഞ്ഞ് കാണില്ല... ആത്മഹത്യക്ക് പിന്നാലെ അധ്യാപികയുടെ വാക  (1 hour ago)

മണിക്കൂറിൽ 60 കിലോമീറ്റർവരെ വേഗതയിൽ ശക്തമായ കാറ്റും വീശുന്നതായി റിപ്പോർട്ടുകൾ, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു  (1 hour ago)

യുവാവ് ജീവനൊടുക്കി....  (1 hour ago)

പ്രധാനമന്ത്രി തലസ്ഥാനത്ത്.... ആവേശ സ്വീകരണമൊരുക്കി ബിജെപി പ്രവർത്തകർ  (1 hour ago)

ആ കേസുകൾ നിലനിൽക്കില്ല ഇന്നലെ അടച്ചിട്ട കോടതി മുറിയിൽ..! എല്ലാം മനസിലായി..! നിയമസഭയിൽ രാഹുലിന് വേണ്ടി ഷംസീർ..!!  (2 hours ago)

മോദി എത്താൻ നിമിഷങ്ങൾ പിണറായിയുടെ 'വൃത്തികെട്ട കളി VVR-നെ വിമാനത്താവളത്തിൽ കയറ്റില്ല കട്ടകലിപ്പിൽ മോദി...! ബ്രഹ്മാണ്ഡ നീക്കം  (2 hours ago)

കുടുംബം ഒരു കൂട്ട ആത്മഹത്യയെക്കുറിച്ച് നേരത്തെ തന്നെ ചിന്തിച്ചിരുന്നു...'മരിക്കാനുള്ള സയനൈഡ് അച്ഛന്‍ ഉള്ളപ്പോള്‍ തന്നെ കൈവശം ഉണ്ടായിരുന്നു'..സയനേഡ് കിട്ടിയത് ഇങ്ങനെ അച്ഛനുമായി കൂട്ട ആത്മഹത്യാ പ്ലാനി  (2 hours ago)

നാട്ടിലെത്തിയിട്ട് ആഴ്ചകൾ മാത്രം... പെരുവള്ളൂർ പറമ്പിൽ പീടികയിൽ ബൈക്കിൽ കാറിടിച്ച്  (2 hours ago)

ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള രണ്ടാം ടി20 പോരാട്ടം ഇന്ന്...  (2 hours ago)

Malayali Vartha Recommends