Widgets Magazine
13
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭക്ത സഹസ്രങ്ങൾക്ക് ദർശന പുണ്യമാകുന്ന സംക്രമ പൂജയും മകര വിളക്കും നാളെ ... തിരുവാഭരണം ചാർത്തി ദീപാരാധന, ആകാശത്ത് മകര നക്ഷത്രവും പൊന്നമ്പലമേട്ടിൽ മകര വിളക്കും തെളിയും


അര്‍ത്തുങ്കല്‍ തിരുനാള്‍: ജനുവരി 20ന് പ്രാദേശിക അവധി


സംസ്ഥാനത്ത് ഇന്നലെ വോട്ടെടുപ്പ് നടന്ന മൂന്ന് തദ്ദേശ വാർഡുകളിലെ വോട്ടെണ്ണൽ ഇന്ന് നടക്കും.... രാവിലെ 10 മണിയോടെ ഫലം അറിയാൻ കഴിയും.... തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം ഡിവിഷനിലെ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് നിര്‍ണായകം


ഈ കേസിൽ ക്രൈം നിലനിൽക്കില്ല, രാഹുലിന് ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗം: അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട്‌ കിട്ടാതെ എങ്ങനെ ജാമ്യാപേക്ഷ പരിഗണിക്കും എന്ന് മജിസ്‌ട്രേറ്റ്; മാങ്കൂട്ടത്തിലിനെ കോടതിയിൽ ഹാജരാക്കാൻ പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു...


ഐടി ജീവനക്കാരി ഷര്‍മിള മരിച്ച സംഭവം..ക്രൂരമായ കൊലപാതകമാണെന്ന് പൊലീസ്..ലൈംഗിക പീഡനശ്രമം എതിര്‍ത്തതിനെ തുടര്‍ന്ന് അയല്‍വാസിയായ കര്‍ണാല്‍ എന്ന യുവാവാണ് യുവതിയെ കൊലപ്പെടുത്തിയത്..

ഇന്ത്യൻ ആർമിയുടെ ബിഎസ്‌സി നേഴ്‌സിങ്‌ കോഴ്‌സിലേക്ക്‌ പ്ലസ്‌ ടു ജയിച്ച പെൺകുട്ടികളിൽനിന്ന്‌ അപേക്ഷ ക്ഷണിച്ചു

19 NOVEMBER 2019 03:03 PM IST
മലയാളി വാര്‍ത്ത

ഇന്ത്യൻ ആർമിയുടെ ബിഎസ്‌സി നേഴ്‌സിങ്‌ കോഴ്‌സിലേക്ക്‌ പ്ലസ്‌ ടു ജയിച്ച പെൺകുട്ടികളിൽനിന്ന്‌ അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായിരിക്കണം. സേനയുടെ പൂനെ , കൊൽക്കത്ത, മുംബൈ, ലക്‌നൗ, ന്യൂഡൽഹി, ബംഗളുരു എന്നിവിടങ്ങളിലെ നേഴ്‌സിങ്‌ കോളേജുകളിലെ നാല്‌ വർഷ ബിഎസ്‌സി നേഴ്‌സിങ്‌ കോഴ്‌സുകളിൽ 220 സീറ്റുണ്ട്‌. ഡിസംബർ രണ്ടുവരെ ഓൺലൈനായി joinindianarmy.nic.in വെബ്‌സൈറ്റിൽ അപേക്ഷിക്കാം.

അപേക്ഷാ ഫീസായി 750 രൂപയും ഓൺലൈനായി അടയ്‌ക്കണം. അഡ്‌മിറ്റ്‌ കാർഡ്‌ 2020 മാർച്ച്‌ മൂന്നാംവാരം ലഭിക്കും. പരീക്ഷ ഏപ്രിലിലാണ്‌. അഭിമുഖം മേയിൽ നടക്കും. ശാരീരിക ക്ഷമതാപരിശോധനയും ഉണ്ട്‌.

എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും ശാരീരികയോഗ്യതാ പരിശോധനയുടെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുക. എഴുത്തുപരീക്ഷയിലും അഭിമുഖത്തിലും ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന പട്ടികയിൽനിന്ന് മെറിറ്റിന്റെ അടിസ്ഥാനത്തിലാകും സേനയ്ക്കുകീഴിലെ വിവിധ നഴ്‌സിങ് സ്‌കൂളുകളിലോ കോളേജുകളിലോ പ്രവേശനം നൽകുന്നത്

പ്ലസ്‌ ടുവിന് ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നിവയും ഇലക്ടീവ് സബ്ജക്ടായി ഇംഗ്ലീഷും വിഷയങ്ങളായി പഠിച്ചിരിക്കണം. കുറഞ്ഞത് 50 ശതമാനം മാർക്കോടെ ആദ്യഅവസരത്തിൽത്തന്നെ ജയിച്ചിരിക്കുന്ന് റെഗുലർ പഠനക്കാർ ആയിരിക്കണം ഉദ്യോഗാർത്ഥികൾ.

കൂടാതെ അവസാനവർഷക്കാർക്കും പരീക്ഷയെഴുതി ഫലം കാക്കുന്നവർക്കും അപേക്ഷിക്കാം. എന്നാൽ ഇവർ കോഴ്‌സ് തുടങ്ങുന്നതിനുമുമ്പ് തങ്ങളുടെ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് ഒന്നിലേറെ ഭാഷകളിലുള്ള പരിജ്ഞാനം അഭികാമ്യം

ഒബ്ജക്ടീവ് രീതിയിലുള്ളതാവും എഴുത്തുപരീക്ഷ. ഒന്നരമണിക്കൂർ ദൈർഘ്യം. ജനറൽ ഇംഗ്ലീഷ്, ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം, ജനറൽ ഇന്റലിജൻസ് എന്നിവയിൽനിന്നുള്ള ചോദ്യങ്ങൾ ഉണ്ടാവും.

ഹയർസെക്കൻഡറി നിലവാരത്തിലുള്ള പരീക്ഷയാണിത്. ഇംഗ്ലീഷ്‌വിഭാഗത്തിൽ പദസമ്പത്ത്, വാക്യഘടന, പ്രയോഗങ്ങൾ, എതിർപദങ്ങൾ, വ്യാകരണം തുടങ്ങിയവയൊക്കെ ഉണ്ടാകാം. ശാസ്ത്രവിഭാഗത്തിൽ ഹയർസെക്കൻഡറി നിലവാരത്തിലുള്ള ചോദ്യങ്ങളാണുണ്ടാവുക. മറ്റ് സിലബസ്സുകളിൽ പഠിച്ചവർ സി.ബി.എസ്.ഇ. (CBSE) പാഠപുസ്തകങ്ങൾ നോക്കാൻ ശ്രദ്ധിക്കുക. മെഡിക്കൽ എൻട്രൻസ് റാങ്ക് ഫയലുകളെയും ആശ്രയിക്കാം

കോഴ്‌സിൽ ചേർന്നാൽ നിശ്‌ചിത കാലയളവിൽ സേനയുടെ ഭാഗമായി ജോലി ചെയ്യാമെന്ന ഉറപ്പ്‌ നൽകണം. 1995 ഒക്ടോബർ ഒന്നിനും 2003 സെപ്‌തംബർ 30നും ഇടയിൽ ജനിച്ചവരാകണം അപേക്ഷകർ.

ഫിസിക്‌സ്‌, ബയോളജി, കെമിസ്‌ട്രി, ഇംഗ്ലീഷ്‌ വിഷയങ്ങൾക്ക്‌ 50 ശതമാനം മാർക്കോടെ പ്ലസ്‌ ടു ആദ്യപരിശ്രമത്തിൽതന്നെ ജയിച്ചവരാകണം. ഒന്നരമണിക്കൂറിന്റെ കംപ്യൂട്ടർ അധിഷ്‌ഠിത (സിബിടി) പരീക്ഷയിൽ ജനറൽ ഇംഗ്ലീഷ്‌, ബയോളജി, ഫിസിക്‌സ്‌,കെമിസ്‌ട്രി, പൊതുവിജ്‌ഞാനം എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും ചോദ്യങ്ങൾ. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും http://joinindianarmy.nic.in വെബ്‌സൈറ്റ്‌ കാണുക.

ഇന്ത്യൻ സൈന്യത്തിന്റെ അവശ്യവിഭാഗങ്ങളിലൊന്നാണ് മിലിട്ടറി നഴ്‌സിങ് സർവീസ് അഥവാ എം.എൻ.എസ്. 1881-ൽ ബ്രിട്ടീഷുകാരുടെ കാലത്താണ് ഇന്ത്യയിൽ എം.എൻ.എസ്. രൂപംകൊണ്ടത്. ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിൽ, ഇന്ത്യൻ ആർമി നേഴ്സിംഗ് സർവീസ് എന്ന പേരിലാണ് ഈ വിഭാഗത്തിനു തുടക്കമിട്ടത്. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം 1926-ലാണ് നഴ്‌സിങ് ഇന്ത്യൻസേനയുടെ സ്ഥിരം സർവീസായത്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊന്നമ്പലമേട്ടിൽ മകര വിളക്കും തെളിയും  (7 minutes ago)

കേരള ശാസ്ത്രസാഹിത്യപരിഷത്ത് മുൻ സംസ്ഥാന സെക്രട്ടറിയും സംസ്ഥാന ട്രഷററും ആയിരുന്ന വി ജി മനമോഹൻ അന്തരിച്ചു...  (17 minutes ago)

അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസലിക്കയിലെ തിരുനാള്‍ ദിനമായ ജനുവരി 20ന് പ്രാദേശിക അവധി....  (27 minutes ago)

കേരള കോണ്‍ഗ്രസ് (എം) മുതിര്‍ന്ന നേതാവ് തോമസ് കുതിരവട്ടം അന്തരിച്ചു.  (54 minutes ago)

തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം ഡിവിഷനിലെ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് നിര്‍ണായകം  (1 hour ago)

കരമനയിലെ 14 കാരി വീടുവിട്ടിറങ്ങിയത് ടൂര്‍ പോകാന്‍ സമ്മതിക്കാത്തതിനെന്ന് പൊലീസ്  (7 hours ago)

വീട് നിര്‍മ്മാണത്തിനായി ഭൂമി കുഴിച്ചപ്പോള്‍ കിട്ടിയ ചെമ്പ് പാത്രം തുറന്നു നോക്കിയപ്പോള്‍ വീട്ടുകാര്‍ ഞെട്ടി  (7 hours ago)

പൊലീസില്‍ ചേരണമെന്ന ഭാര്യയുടെ ആഗ്രഹത്തിന് കൂട്ടുനിന്നു: ഭര്‍ത്താവിന്റെ പരമ്പരാഗത വേഷവിധാനം മാറ്റാത്തതിനാല്‍ ഡിവോഴ്‌സ് നോട്ടിസ് നല്‍കി ഭാര്യ  (7 hours ago)

ലവ് യൂ ടു മൂണ്‍ ആന്‍ഡ് ബാക്ക് ; പരാതിക്കാരി പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിലെ വരികള്‍ പ്രിന്റ് ചെയ്ത കപ്പ് പിടിച്ച് മുഖ്യമന്ത്രി  (8 hours ago)

മാനന്തവാടി ഗവ. മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവില്‍ കേസെടുത്ത് പൊലീസ്  (8 hours ago)

ടിവികെ അധ്യക്ഷനും നടനുമായ വിജയ് നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല  (8 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ നാളെ കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശം  (8 hours ago)

നാട്ടുകാര്‍ നോക്കിനില്‍ക്കെ നടുറോഡില്‍ വയോധികയെ വെട്ടികൊലപ്പെടുത്തി  (8 hours ago)

കെ എസ് ആര്‍ ടി സിയുടെ ബഡ്ജറ്റ് ടൂറിസം യാത്രകള്‍ പുതിയ പരിഷ്‌കാരത്തില്‍ വരുമാനം കോടികള്‍  (9 hours ago)

വീട്ടിലെത്തിയ പുലിയെ പിടികൂടി വീട്ടമ്മ  (9 hours ago)

Malayali Vartha Recommends