Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

ഏഴിമല ഇന്ത്യന്‍ നേവല്‍ അക്കാദമിയിലേക്ക് 10+2 കേഡറ്റ് (ബി.ടെക്ക്) എന്‍ട്രി സ്‌കീമിലേക്ക് ഇപ്പോൾ അപേക്ഷ സമര്‍പ്പിക്കാം .. ആകെ 37 സീറ്റുകൾ ... ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ മികച്ച മാര്‍ക്കോടെ പ്ലസ്ടു പാസായ അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് മാത്രം അവസരം

10 DECEMBER 2019 02:54 PM IST
മലയാളി വാര്‍ത്ത

ഏഴിമല ഇന്ത്യന്‍ നേവല്‍ അക്കാദമിയിലേക്ക് 10+2 കേഡറ്റ് (ബി.ടെക്ക്) എന്‍ട്രി സ്‌കീമിലേക്ക് അപേക്ഷ സമര്‍പ്പിക്കാം . ആകെ 37 സീറ്റുകളാണുള്ളത്. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ മികച്ച മാര്‍ക്കോടെ പ്ലസ്ടു പാസായ അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് മാത്രം അപേക്ഷിക്കാം

www.joinindiannavy.gov.in എന്ന വെബ്‌സൈറ്റിലൂടെ ആണ് അപേക്ഷിക്കേണ്ടത്.. ഓണ്‍ലൈനില്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 19

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നാലുവർഷത്തെ ബി. ടെക്ക് കോഴ്സിന് പ്രവേശനം ലഭിക്കും. അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, മെക്കാനിക്കൽ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് ബ്രാഞ്ചുകളിൽ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട് . നാലുവർഷത്തെ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ജവാഹർലാൽ നെഹ്റു സർവകലാശാല (ജെ.എൻ.യു.) യുടെ ബി.ടെക്ക് ബിരുദവും 83,448 രൂപ ശമ്പളസ്കെയിലിൽ നേവിയിൽ സബ് ലെഫ്റ്റനന്റ് പദവിയും ലഭിക്കും. കമാൻഡർ പദവി വരെ ഉയരാവുന്ന തസ്തികയാണിത്.

അപേക്ഷിക്കാനുള്ള യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ 70 ശതമാനം മാർക്കോടെ പ്ലസ്ടു പാസായിരിക്കണം . എസ്.എസ്.എൽ.സി. തലത്തിലോ പ്ലസ്ടു തലത്തിലോ ഇംഗ്ലീഷിന് മിനിമം 50 ശതമാനം മാർക്ക് നേടിയിരിക്കണം . അപേക്ഷകർ 2019 ജെ.ഇ.ഇ. (മെയിൻ) പരീക്ഷ എഴുതിയിരിക്കണം. ജെ.ഇ.ഇ. (മെയിൻ) അഖിലേന്ത്യാ റാങ്കിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

പ്രായം:02-01-2001-നും 01-07-2008-നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവർ മാത്രം അപേക്ഷിച്ചാൽ മതി.

ശാരീരികയോഗ്യത:ഉയരം: 157 സെ.മീ. പ്രായത്തിനനുസരിച്ച തൂക്കം. മികച്ച കാഴ്ചശക്തി. വർണാന്ധത, നിശാന്ധത എന്നിവ പാടില്ല.

2020 ഫെബ്രുവരി-ഏപ്രിൽ മാസങ്ങളിൽ നടക്കുന്ന മനഃശാസ്ത്രപരീക്ഷ, ഗ്രൂപ്പ് ടെസ്റ്റ്, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. കൊൽക്കത്ത, ബെംഗളൂരു, ഭോപാൽ, കോയമ്പത്തൂർ, വിശാഖപട്ടണം നഗരങ്ങളിൽവെച്ചാണ് പരീക്ഷ നടക്കുക. ഒന്നിൽ കൂടുതൽ അപേക്ഷകൾ അയയ്ക്കരുത്. 2020 ജൂലായിലാണ് പരിശീലനം ആരംഭിക്കുക.

അപേക്ഷിക്കേണ്ട വിധം:www.joinindiannavy.gov.inഎന്ന വെബ്സൈറ്റിലൂടെ നവംബർ 29 മുതൽ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. വെബ്സൈറ്റിൽ പ്രവേശിക്കുന്നതിന് മുൻപായി 10 കെ.ബി.യിൽ കുറവ് വലുപ്പമുള്ള പാസ്പോർട്ട് സൈസ് ഫോട്ടോ സ്കാൻ ചെയ്ത് കംപ്യൂട്ടറിൽ സൂക്ഷിച്ചിരിക്കണം.

അപേക്ഷാഫോറത്തിന്റെ നിർദിഷ്ട കോളത്തിൽ ഈ ഫോട്ടോ അപ്ലോഡ് ചെയ്യണം. എസ്.എസ്.എൽ.സി., പ്ലസ്ടു സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ, ജെ.ഇ.ഇ. (മെയിൻ) സ്കോർകാർഡ് എന്നിവയും പി.ഡി.എഫ്. രൂപത്തിലാക്കി ഓൺലൈൻ അപേക്ഷയ്ക്കൊപ്പം അപ്ലോഡ് ചെയ്യണം. പൂരിപ്പിച്ച അപേക്ഷാഫോറത്തിന്റ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം. അഭിമുഖത്തിന് ക്ഷണിക്കപ്പെട്ടാൽ ഇത് ഹാജരാക്കേണ്ടിവരും.


ഓൺലൈനിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 19

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹണിമൂണിനിടെ ആര്‍ത്തവമുണ്ടായതിന്റെ പേരില്‍ ഭര്‍ത്താവ് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി യുവതി  (2 hours ago)

ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത്ത് അറസ്റ്റില്‍  (2 hours ago)

സംഘര്‍ഷത്തില്‍ ഇടപെട്ടാല്‍ സൈനിക നടപടി; ഒമാനെതിരെ ഭീഷണിയുമായി ട്രംപ്  (3 hours ago)

ഇനി മുതല്‍ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് കേരളം ; ബില്ലിന് അംഗീകാരം നല്‍കി രാഷ്ട്രപതി ദ്രൗപദി മുര്‍മു  (3 hours ago)

പ്രവാസികൾക്ക് പദവികൾ നഷ്ടമാകും സൗദിയിൽ വമ്പൻ നീക്കം..!24 നഴ്‌സുമാര്‍ ഇഞ്ചിനിച്ചായി മരിച്ചു..അതിന് മുൻപേ ആ നീക്കം  (3 hours ago)

പതിനെട്ടുകാരിയെ വെട്ടി കൊന്ന പ്രതിയെ കൊലപാതകി ആണെന്ന് അറിയാതെ പോലീസ് തൂക്കി കസ്റ്റഡിയിൽ മോങ്ങലും നിലവിളിയും  (3 hours ago)

തിരുവനന്തപുരത്ത് VVR നേരിട്ടിറങ്ങി...! മേയറെ കണ്ട് ബംഗാളികൾ ഓടി ..! ബുൾഡോസർ ഇറക്കി തൂക്കി  (3 hours ago)

വീട്ടില്‍ 65കാരന്റെ കൈയും കാലും കെട്ടിയിട്ട് മൃതദേഹം കണ്ട് ഞെട്ടി കൊച്ചുമകൾ 6 പവൻ കാണാനില്ല..കള്ളൻ തൂക്കി  (3 hours ago)

തിരുവനന്തപുരം ഐരാണിമുട്ടത്ത് മെഡിക്കല്‍ കോളജിലെ കുടിവെള്ള ടാങ്കില്‍ ചത്ത നായ ചൂഞ്ഞളിഞ്ഞ് കുടിവെള്ളം...!  (3 hours ago)

60 ദിവസത്തെ കാലാവധി ഇന്ന് തീരുന്നു US പടയാളികളുടെ തലയെടുക്കാൻ ഇറാനിയൻ വനിതകളെ ഇറക്കി IRGC ഇറാനെ മുച്ചൂടും മുടിക്കുമെന്ന് US !! ഗ്രാൻഡ് മൊസാലയിൽ പെണ്ണുങ്ങളിറങ്ങി  (4 hours ago)

അവകാശികളില്ലാത്ത 791 വാഹനങ്ങള്‍ ലേലം ചെയ്യുന്നു  (4 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാത്തതില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി  (5 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ പേരും ഒ പി സമയവും പ്രദര്‍ശിപ്പിക്കണമെന്ന് മന്ത്രി  (5 hours ago)

ഗായകന്‍ അഫ്‌സലിന്റെ മകള്‍ വിവാഹിതയായി  (7 hours ago)

6220 കോടി രൂപയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി വിജയ്  (7 hours ago)

Malayali Vartha Recommends