Widgets Magazine
04
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആന്റണി രാജുവിനെ കുരുക്കിയത് ആരാണ്? വിചാരണ നേരിടണമെന്ന സുപ്രീം കോടതി ഉത്തരവിന് കാരണമായത്.. സി.പി.എമ്മിലെ പിണറായി വിരുദ്ധരുടെ കരുനീക്കങ്ങളാണ്...മന്ത്രിസ്ഥാനത്ത് നിന്നും നീക്കാൻ നൽകിയ ക്വട്ടേഷൻ..


കാസർകോട് ഉപ്പള സ്വദേശിയെ താമസ സ്ഥലത്ത് അവശ നിലയിൽ കണ്ടെത്തി... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


എന്താണ് ഡെൽറ്റ ഫോഴ്‌സ്? അമേരിക്കൻ സൈനിക പ്രത്യേക യൂണിറ്റ് മഡുറോയെ 'പിടിച്ചു'..ഉരുക്ക് വാതിലുകൾ പൊളിച്ച് താവളം തകർത്ത് തരിപ്പണമാക്കി..വെനിസ്വേലയെ ഇനി ഞങ്ങൾ നയിക്കും: യുഎസ് സൈനിക നടപടിയെ പ്രശംസിച്ച് ട്രംപ്..


തൃശൂരിൽ വൻ തീപിടുത്തം.... റെയിൽവേ സ്റ്റേഷനിലെ പാർക്കിങ്ങിൽ തീപിടുത്തം.. ബൈക്കുകൾ കത്തി നശിച്ചു.... ഷെഡ് പൂർണമായി കത്തി.... തീ പടർന്നത് രണ്ടാം ഫ്ലാറ്റ് ഫോമിനടുത്ത്.... തീ അണയ്ക്കാൻ ശ്രമം തുടരുന്നു


സ്ത്രീ സുരക്ഷാ പദ്ധതി... രജിസ്ട്രേഷനും അനുബന്ധ സേവനങ്ങള്‍ക്കും അക്ഷയ കേന്ദ്രങ്ങള്‍ക്ക് സര്‍വീസ് ചാര്‍ജ് 40 രൂപ

യു.ജി.സി നെറ്റ് 2019 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു....ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് നേടിയ പരീക്ഷാര്‍ത്ഥികള്‍ക്ക് തങ്ങളുടെ ബിരുദാനന്തര ബിരുദ വിഷയത്തിലോ അനുബന്ധ വിഷയത്തിലോ ഗവേഷണം ആരംഭിക്കുകയോ അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികയില്‍ പ്രവേശനം നേടുകയോ ചെയ്യാം

01 JANUARY 2020 12:17 PM IST
മലയാളി വാര്‍ത്ത

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ഡിസംബര്‍ രണ്ട് മുതല്‍ ആറ് വരെ നടത്തിയ യു.ജി.സി നെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് ugcnet.nta.nic.in എന്ന വെബ്‌സൈറ്റില്‍ ഫലം അറിയാനാകും...

രാജ്യവ്യാപകമായി 219 നഗരങ്ങളില്‍ 700 കേന്ദ്രങ്ങളിലാണ് ഇത്തവണ പരീക്ഷ നടത്തിയത്. 81 വിഷയങ്ങളിലായി 7,93,813 പേര്‍ പരീക്ഷയെഴുതി. 5092 പേര്‍ ജൂനിയര്‍ റിസേര്‍ച്ച് ഫെലോഷിപ്പും 60,147 പേര്‍ അസിസ്റ്റന്റ് പ്രൊഫസര്‍ യോഗ്യതയും നേടി...

ഫലം പ്രസിദ്ധീകരിച്ചതിനൊപ്പം ഏറ്റവും പുതിയ ഉത്തരസൂചികയും എന്‍.ടി.എ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഓരോ വിഷയത്തിന്റെയും കാറ്റഗറി തിരിച്ചുള്ള കട്ട്ഓഫ് മാര്‍ക്കും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്..

പരീക്ഷയുടെ ഉത്തരസൂചിക പ്രസിദ്ധീകരിച്ച ദേശീയ ടെസ്‌റ്റിംഗ് ഏജൻസി(എൻ.ടി.എ) ഡിസംബർ 15വരെ പരാതികൾ അറിയിക്കാൻ സമയം നൽകിയിരുന്നു . സർവ്വകലാശാലകളിലും കോളേജുകളിലും അസിസ്‌റ്റന്റ് പ്രൊഫസർ നിയമനത്തിനും ജൂനിയർ റിസർച്ച് ഫെലോഷിപ്പിനുമുള്ള യോഗ്യതയാണ് നെറ്റ്.

ആകെ 101 വിഷയങ്ങളിലാണ് പരീക്ഷ നടത്തുന്നത്. ബന്ധപ്പെട്ട/അനുബന്ധ വിഷയത്തില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത.

ജൂൺ, ഡിസംബര്‍ മാസങ്ങളിലായി രണ്ട് തവണയാണ് യു.ജി.സി പൊതുവെ പരീക്ഷ നടത്തുന്നത്. അസിസ്റ്റൻ്റ് പ്രൊഫസര്‍ യോഗ്യത നേടുന്നതിനും ഗവേഷക ഫെലോഷിപ്പുകള്‍ക്ക് അര്‍ഹരാകാനുമുള്ള യു.ജി.സിയുടെ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് കംമ്പ്യൂട്ടര്‍ അധിഷ്ഠിതമായാണ് നടത്തുന്നത്.

. പുതുക്കിയ സിലബസ് പ്രകാരമായിരിക്കും പരീക്ഷ . ഇതനുസരിച്ച് പേപ്പര്‍ I, പേപ്പര്‍ II എന്നിവ ഒറ്റ സെഷനില്‍ നടത്തും.മൂന്ന് മണിക്കൂർ പരീക്ഷ ആയിരിക്കും. 2019 ജൂലൈമുതൽ പരീക്ഷയിൽ ഒന്നാം പേപ്പറിനും രണ്ടാം പേപ്പറിനും ഇടയിൽ ഇടവേള ഉണ്ടായിരിക്കില്ല. ഒന്നാം പേപ്പറും രണ്ടാം പേപ്പറും ഒരുമിച്ചു ഒറ്റ പരീക്ഷയായി ആണ് നടത്തുന്നത് . മുൻപ് യു ജി സി നെറ്റ് മൂന്നു പേപ്പറുകൾ ആണ് ഉണ്ടായിരുന്നത് ,ഇപ്പോൾ ഒന്ന് രണ്ട് എന്നിങ്ങനെ രണ്ട് പേപ്പറുകൾ മാത്രമാണ് ഉള്ളത്. ഒന്നാം പേപ്പർ എല്ലാ വിഷയങ്ങൾക്കും പൊതുവായി ഉള്ളതാണ്.

കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ ആയതിനാൽ പരീക്ഷാർഥിയുടെ റോൾനമ്പറിനനുസരിച്ച് പരീക്ഷാ കേന്ദ്രത്തിൽ കംപ്യൂട്ടറുകൾ സജ്ജീകരിച്ചിട്ടുണ്ടായിരിക്കും. ലോഗിൻ സ്‌ക്രീനിൽ പരീക്ഷാർഥിയുടെ ഫോട്ടോയും സബ്ജക്ടും പ്രദർശിപ്പിക്കും. യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യാം.

പരീക്ഷാർഥിക്കുള്ള നിർദേശങ്ങൾ സ്‌ക്രീനിൽ തെളിയും. മൗസ് ഉപയോഗിച്ചാണ് ഉത്തരങ്ങൾ തിരഞ്ഞെടുക്കുക. പരീക്ഷ അവസാനിക്കുന്ന സമയംവരെ തിരഞ്ഞെടുത്ത ഉത്തരങ്ങളിൽ മാറ്റം വരുത്താം ...
.ഹാളിലേക്ക് വരുമ്പോൾ അഡ്മിറ്റ് കാർഡ് , ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ (അപേക്ഷയോടൊപ്പം ചേർത്തത്) ഒറിജിനൽ ഫോട്ടോ ഐഡന്റിറ്റി കാർഡ് എന്നിവ കയ്യിൽ കരുതണം

ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് നേടിയ പരീക്ഷാര്‍ത്ഥികള്‍ക്ക് തങ്ങളുടെ ബിരുദാനന്തര ബിരുദ വിഷയത്തിലോ അനുബന്ധ വിഷയത്തിലോ ഗവേഷണം ആരംഭിക്കുകയോ അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികയില്‍ പ്രവേശനം നേടുകയോ ചെയ്യാം. ജെആര്‍എഫിന് അര്‍ഹത നേടിയവര്‍ക്ക് യുജിസിയുടെ വിവിധ സ്കീമുകള്‍ക്ക് കീഴില്‍ ഫെലോഷിപ്പും ചെയ്യാം. ജെആര്‍എഫ് അവാര്‍ഡ് ലെറ്റര്‍ ലഭിച്ചതിന് ശേഷം മൂന്ന് വര്‍ഷമായിരിക്കും ഇതിന്‍റെ കാലാവധി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകനോടൊപ്പമുള്ള ആ യാത്ര അവസാനയാത്രയായി...  (7 minutes ago)

ANTONY RAJU ചക്കിന് വച്ചത് കൊക്കിന് കൊണ്ടു  (21 minutes ago)

കാസർകോട് ഉപ്പള സ്വദേശിയെ താമസ സ്ഥലത്ത് അവശ നിലയിൽ കണ്ടെത്തി... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (25 minutes ago)

US Airstrike in Caracas എന്താണ് ഡെൽറ്റ ഫോഴ്സ്?  (33 minutes ago)

30 സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിക്കാൻ ബിജെപി തീരുമാനം.  (47 minutes ago)

റെയിൽവേയുടെ മധുര, തിരുവനന്തപുരം ഡിവിഷനുകളിൽ ട്രാക്ക് ജോലി.. ചില ട്രെയിനുകളുടെ യാത്രാമാർഗത്തിൽ മാറ്റം ...  (58 minutes ago)

തൃശൂർ റെയിൽവേ സ്റ്റേഷനിലുണ്ടായ വൻ തീപിടിത്തത്തിൽ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട് മന്ത്രി കെ. രാജൻ  (1 hour ago)

. കുറ്റ്യാടിയിൽ അവധി ആഘോഷിക്കാനെത്തിയ പെൺകുട്ടി പുഴയിൽ മുങ്ങിമരിച്ചു  (1 hour ago)

എസ്.ഐ.ആർ.വോട്ടർ പട്ടിക  (1 hour ago)

തൊണ്ടിമുതലിൽ കൃത്രിമം നടത്തിയ കേസിൽ 3 വർഷത്തെ തടവ് ശിക്ഷ വിധിച്ച കേസിൽ  (1 hour ago)

പുതിയ പെൻഷൻ പദ്ധതി അവതരിപ്പിച്ച് തമിഴ്നാട്...  (1 hour ago)

രണ്ടാം പ്രതി ജോബി ജോസഫിന് സ്വാപാധിക മുൻകൂർ ജാമ്യം  (1 hour ago)

ശീവേലിപ്പുരയിലും ഗോപുരത്തിലുമാണ് വിളക്കുകള്‍ തെളിയിക്കുന്നത്...  (1 hour ago)

കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി മദീനയിൽ നിര്യാതയായി....  (1 hour ago)

ഓൺലൈൻ ബുക്കിങ് രണ്ടു ഘട്ടങ്ങളിലായി ... ഏഴു ദിവസത്തിനുള്ളിൽ നൽകുന്ന മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ‌...  (1 hour ago)

Malayali Vartha Recommends