Widgets Magazine
26
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്ഥിരമായി കന്യാസ്ത്രീകളടക്കമുള്ള വനിത ജീവനക്കാ‍ർക്ക് അശ്ലീല സന്ദേശങ്ങൾ: ഫോണിൽ നിർണായക തെളിവുകൾ കണ്ടെത്തി പോലീസ്; കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതി ബാബു തോമസിനെ റിമാന്റ് ചെയ്തു...


കമലേശ്വരം ഇരട്ട ആത്മഹത്യ: ഉണ്ണികൃഷ്ണനെ പിന്തുണച്ച് ഒരു വിഭാഗം, ആരോപണങ്ങളുമായി ഗ്രീമയുടെ ബന്ധുക്കൾ....


ഷിജില്‍ ഒരു കൊടുംക്രിമിനൽ; ശാരീരിക ബന്ധത്തിന് കുഞ്ഞ് തടസമായതാണ് കൊലപാതകത്തിനു കാരണമെന്നും മൊഴി: ഇയാള്‍ നിരവധി സെക്സ് ചാറ്റ് ആപ്പുകളില്‍ അംഗമാണെന്നും നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും പോലീസ്...


ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി സുരക്ഷിതൻ: കപ്പൽ പടയെ മിഡിൽ ഈസ്റ്റിലേക്ക് അയച്ച് അമേരിക്ക...


അറസ്റ്റിലായ ഉണ്ണിക്കൃഷ്ണനെ പിന്തുണച്ച് കുടുംബം: സജിതയുടെ മകളോടുള്ള അമിത വാത്സല്യവും സ്വാർത്ഥതയുമാണ് ദാമ്പത്യം തകരാൻ കാരണം; ഗ്രീമയുടെയും ഉണ്ണിക്കൃഷ്ണന്റെയും സ്വകാര്യതയിൽ അനാവശ്യമായി ഇടപെട്ടു: ഹണിമൂൺ യാത്രയ്ക്കിടെ പോലും നിരന്തരം ഫോൺ ചെയ്ത് ശല്യപ്പെടുത്തി...

യുഎസിൽ ഉപരിപഠനത്തിനാഗ്രഹിക്കുന്നവർക്ക് ഇതാ സന്തോഷവാർത്ത. യുഎസിൽ ഉപരിപഠനത്തിനും ഗവേഷണത്തിനുമുള്ള ഏറ്റവും മികച്ച അവസരമാണ് ഇപ്പോൾ ഉള്ളത് ...ഫുൾബ്രൈറ്റ് ഫെലോഷിപ്പിലൂടെ നിങ്ങൾക്ക് ഈ അവസരം സ്വന്തമാക്കാം

12 FEBRUARY 2020 01:57 PM IST
മലയാളി വാര്‍ത്ത

യുഎസിൽ ഉപരിപഠനത്തിനാഗ്രഹിക്കുന്നവർക്ക് ഇതാ സന്തോഷവാർത്ത. യുഎസിൽ ഉപരിപഠനത്തിനും ഗവേഷണത്തിനുമുള്ള ഏറ്റവും മികച്ച അവസരമാണ് ഇപ്പോൾ ഉള്ളത് ...ഫുൾബ്രൈറ്റ് ഫെലോഷിപ്പിലൂടെ നിങ്ങൾക്ക് ഈ അവസരം സ്വന്തമാക്കാം

 1950ൽ  ആണ് ഫുൾബ്രൈറ്റ്– നെഹ്റു ഫെലോഷിപ്പിന് തുടക്കമിട്ടത് .. ഫെലോഷിപ്പിന്റെ 70–ാം വർഷം കൂടിയാണിത്.   യുഎസ്– ഇന്ത്യ എജ്യുക്കേഷനൽ ഫൗണ്ടേഷന്റെ (USIEF) ആഭിമുഖ്യത്തിൽ ഇന്ത്യയ്ക്കും യുഎസിനുമിടയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സഹകരണ പദ്ധതിയാണ് ഫുൾബ്രൈറ്റ് ഫെലോഷിപ്പ്

2021 - 22 വർഷം നൂറോളം ഫെലോഷിപ്പുകൾ ഇന്ത്യക്കാർക്കു മാത്രമായി നീക്കിവച്ചിട്ടുണ്ട്. ഇവിടെനിന്ന് അങ്ങോട്ടു മാത്രമല്ല, യുഎസിൽനിന്നുള്ള വിദ്യാർഥികളും പ്രഫഷനലുകളും ഇന്ത്യൻ സർവകലാശാലകളിലുമെത്തുന്നുണ്ട് . ഇന്ത്യയിലെയും യുഎസിലെയും 11,128 പേർ ഇതിന്റെ ഗുണഭോക്താക്കളായിക്കഴിഞ്ഞു.  

 ഫുൾബ്രൈറ്റ്–നെഹ്‌റു ഫെലോഷിപ്പുകളിൽ ഏറ്റവും പ്രധാനമായത്  മാസ്റ്റേഴ്സ് ഫെലോഷിപ് ആണ്
ഫെലോഷിപ്പിന് അപേക്ഷിക്കാനുള്ള സമയം 2020 മേയ് 15 വരെ ആണ്

യോഗ്യത: 55 % മാർക്കോടെ നാലു വർഷ ബാച്‌ലർ ബിരുദം / മൂന്നു വർഷ ബിരുദത്തിനു പുറമേ മാസ്റ്റേഴ്സ്, അല്ലെങ്കിൽ പിജി ഡിപ്ലോമ ഉണ്ടായിരിക്കണം . മൂന്നു വർഷം ശമ്പളത്തോടെയുള്ള ജോലിപരിചയവും ആവശ്യമാണ്


 ഫെലോഷിപ്പിന് തിരഞ്ഞെടുക്കാവുന്ന വിഷയങ്ങൾ ഇവയാണ്  
ആർട് &കൾചർ മാനേജ്മെന്റ്

ഇക്കണോമിക്സ്

എൻവയൺമന്റൽ സയൻസ് / സ്റ്റഡീസ്

ഹയർ എജ്യുക്കേഷൻ അഡ്മിനിസ്ട്രേഷൻ

ഇന്റർനാഷനൽ അഫയേഴ്സ്

ഇന്റർനാഷനൽ ലീഗൽ സ്റ്റഡീസ്

പബ്ലിക് അഡ്മിനിസ്ട്രേഷൻ

പബ്ലിക് ഹെൽത്ത്

അർബൻ&റീജനൽ പ്ലാനിങ്

വിമൻസ് സ്റ്റഡീസ് / ജെൻഡർ സ്റ്റഡീസ് എന്നിവക്ക് പുറമെ ഇനി പറയുന്ന ഫെലോഷിപ്പുകൾക്കും അപേക്ഷിക്കാം

മറ്റു ഫെലോഷിപ്പുകൾ
ഡോക്ടറൽ റിസർച് ഫെലോഷിപ്: യുഎസിൽ 6–9 മാസം. ഇന്ത്യയിൽ പിഎച്ച്ഡിക്ക് 2019 സെപ്റ്റംബർ ഒന്നിന് റജിസ്റ്റർ ചെയ്തിരിക്കണം.  ഈ ഫെലോഷിപ്പിന് ജൂലൈ 15 വരെ അപേക്ഷിക്കാം

പോസ്റ്റ്–ഡോക്ടറൽ റിസർച് ഫെലോഷിപ്: 2016 ജൂലൈ 16– 2020 ജൂലൈ 15 കാലത്തു പിഎച്ച്ഡി/ ഡിഎം  നേടിയവർക്ക്. യുഎസിൽ 8–24 മാസത്തേക്ക് ആണ് കാലാവധി . അപേക്ഷ: ജൂലൈ 15 വരെ

അക്കാദമിക്പ്രഫഷനൽ എക്സലൻസ് ഫെലോഷിപ്: അധ്യാപകർക്കും ഗവേഷകർക്കും അപേക്ഷിക്കാവുന്നതാണ് . യു എസിൽ  4–6 മാസം പഠിപ്പിക്കാനും ഗവേഷണം നടത്താനും കഴിയും . അപേക്ഷ: ജൂലൈ 15 വരെ

ഇന്റർനാഷനൽ എജ്യുക്കേഷൻ അ‍ഡ്മിനിസ്ട്രേറ്റേഴ്’സ് സെമിനാർ: 2021 ഒക്ടോബറിൽ രണ്ടാഴ്ച യുഎസിൽ അഡ്മിനിസ്ട്രേറ്റർമാർക്ക് മാത്രം . അപേക്ഷ: ഒക്ടോബർ 15 വരെ
ഹ്യൂബർട് എച്ച്. ഹംഫ്രി ഫെലോഷിപ്: കരിയർമധ്യത്തിലുള്ള പ്രഫഷനലുകൾക്ക് 10 മാസത്തേക്ക് ഹ്യൂബർട് എച്ച്. ഹംഫ്രി ഫെലോഷിപിന് അപേക്ഷിക്കാം

അപേക്ഷ: മേയ് 15 വരെ

ഇവയ്ക്കു പുറമേ ഇന്ത്യൻ സർവകലാശാലകൾക്കും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും യൂഎസ് അക്കാദമിക വിദഗ്ധരെ ക്ഷണിച്ചുവരുത്തി 2–6 ആഴ്ച വൈദഗ്ധ്യം കൈമാറിക്കിട്ടുന്നതിനും, യുഎസ് സ്ഥാപനങ്ങളുമായി ബന്ധം  സ്ഥാപിക്കുന്നതിനും ഫുൾബ്രൈറ്റ്–നെഹ്റു സ്പെഷലിസ്റ്റ് പ്രോഗ്രാമുമുണ്ട്. അപേക്ഷ: ഏപ്രിൽ 15 വരെ
വിശദവിവരങ്ങൾക്കും സംശയപരിഹാരത്തിനും

USIEF Chennai Regional Office, Chennai

ഫോൺ: 044-2857 4275

ഇ–മെയിൽ: usiefchennai@usief.org.in

വെബ്സൈറ്റ്: www.usief.org.in

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷുദ്രശക്തികളില്‍ നിന്നും തമിഴ് നാടിനെ രക്ഷിയ്ക്കുകയാണ് ദൗത്യമെന്ന് വിജയ്  (3 hours ago)

എട്ട് മാസം പ്രായമുള്ള കുട്ടി മരിച്ച നിലയില്‍  (3 hours ago)

ഇന്ത്യൻ സ്ത്രീകൾ സ്റ്റീരിയോടൈപ്പുകൾ തകർത്തു; വികസിത ഭാരതം ഒരു പങ്കാളിത്ത ഉത്തരവാദിത്വം– രാഷ്ട്രപതി  (4 hours ago)

ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന് ബിജെപി ഭരിക്കുന്ന കോർപറേഷൻ പിഴ ഈടാക്കിയത് സ്വാഭാവിക നടപടിയെന്ന് മേയർ വി വി രാജേഷ്  (4 hours ago)

തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ യുവാവ് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ പ്രതിഷേധം ഇരുമ്പുന്നു. ബിസ്മീറിന്റെ ഭാര്യയുടെ വെളിപ്പെടത്തുല്‍ കൂടി പുറത്തുവന്നതോടെയാണ് പ്രതിഷേധങ്ങള്‍ ശക്തമായത്....  (4 hours ago)

മലയാളത്തിന്റെ മഹാനടന് പത്മഭൂഷണ്‍ പുരസ്‌കാരം  (6 hours ago)

വീണ ജോർജ് അറിഞ്ഞിരുന്നോ...! അലറിവിളിച്ചിട്ടും രോഗിയെ കൊന്നു ..!! സാർ..സാർ..നിയമസഭയിൽ ഈ നിലവിളി മാത്രമേ ഉള്ളൂ..!  (6 hours ago)

വി എസ് അച്യുതാനന്ദന് പത്മവിഭൂഷണ്‍  (6 hours ago)

വി എസിന് പത്മവിഭൂഷൺ, മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്മഭൂഷൺ....!  (6 hours ago)

ആണ്‍സുഹൃത്തിനൊപ്പം വിനോദസഞ്ചാരത്തിനെത്തിയ യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി  (7 hours ago)

ശിവൻകുട്ടിയുടെ ചെവിക്കുറ്റി കലക്കി VVR-ന്റെ മറുപടി..! മന്ത്രി പ്രോട്ടോക്കോൾ പാപ്പിച്ചാൻ വരല്ലേ....!നേരിൽ കാണും  (7 hours ago)

വിളപ്പിൽ ശാല സർക്കാർ ആശുപത്രിയിൽ ചികിത്സാ പിഴവ്; ശ്വാസം മുട്ടൽ അനുഭവപ്പെട്ട യുവാവിന് ദാരുണാന്ത്യം  (7 hours ago)

കോർപ്പറേഷൻ പിഴ ചുമത്തിയത് സ്വാഭാവിക നടപടി ; നടപടികളെക്കുറിച്ച് ഹൈക്കോടതിയെ അറിയിക്കേണ്ട ബാധ്യത കോർപ്പറേഷനുണ്ട്; ഫ്ലക്സ് ബോർഡുകളും കൊടിതോരണങ്ങളും നീക്കം ചെയ്യണമെന്ന നിർദ്ദേശം ലംഘിച്ചതിന് പിഴ ഈടാക്കാന  (8 hours ago)

പി.എസ്.സിയെ നോക്കുകുത്തിയാക്കി പാര്‍ട്ടി ബന്ധുക്കള്‍ക്കു വേണ്ടി പിണറായി സര്‍ക്കാര്‍ നടത്തുന്ന ഈ നീക്കങ്ങള്‍ അവസാനിപ്പിക്കണം  (8 hours ago)

സ്വാതന്ത്ര്യമെന്നത് അവകാശമാണെന്നും അതിനായി പോരാടണമെന്നുമുള്ള ഒരു ജനതയുടെ നിശ്ചയ ദാർഢ്യത്തിന്റെ ഫലമാണ് ഇന്നത്തെ ജനാധിപത്യ ഇന്ത്യ; റിപ്പബ്ലിക്ക് ദിന സന്ദേശമറിയിച്ച് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ  (8 hours ago)

Malayali Vartha Recommends