പ്രസ് ക്ലബ് ഇന്‍സ്റ്റിറ്റിയൂട്ട് ജേണലിസം ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
പ്രസ് ക്ലബ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജേണലിസം നടത്തുന്ന ബിരുദാനന്തര ജേണലിസം ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ആഗസ്റ്റ് 15 ആണ്. ഒരുവര്‍ഷത്തെ കോഴ്സിന് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത സര്‍വകലാശാലാ ബിരുദമാണ്. അവസാന വര്‍ഷ ഡിഗ്രി പരീക്ഷയെഴുതിയിട്ടുള്ളവര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി 28 വയസ്സ്.
അപേക്ഷകള്‍ ഓണ്‍ലൈനായിട്ടാണ് സ്വീകരിക്കുന്നത്. അപേക്ഷ ഫോറം www.keralapressclub.com എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകള്‍ അയക്കേണ്ട ഇമെയില്‍ : : ijtrivandrum@gmail.com, pressclubtvpm@gmail.com. ഫോണ്‍: 9746224780, 8921888394.
https://www.facebook.com/Malayalivartha