ബാങ്ക് ജോലി സ്വപ്നം കാണുന്നുണ്ടോ? ഇതാ സുവർണാവസരം..! എസ്.ബി.ഐയിൽ എസ്.ഒ നിയമനം വേഗം അപേക്ഷിക്കൂ.....
ബാങ്ക് ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണാവസരമാണ് ഇപ്പോൾ വന്നിരിക്കുന്നത്...സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നുകയാണ്. 69 ഒഴിവുകളിലേക്കുള്ള അപേക്ഷ ഓഗസ്റ്റ് 13ന് ആരംഭിച്ച് കഴിഞ്ഞു. സെപ്റ്റംബർ 2 വരെ നിങ്ങൾക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി.അതു കൊണ്ട് എത്രയും വേഗം ഓൺലൈനായി അപേക്ഷിക്കാൻ എസ്.ബി.ഐയുടെ ഔദ്യോഗിക വെബ്സൈറ്റായ sbi.co.in സന്ദർശിച്ച് വേശം അപേക്ഷിച്ച് തുടങ്ങിക്കോളൂ......
ഒഴിവുകൾ ഇപ്രകാരമാണ്......
അസിസ്റ്റന്റ് മാനേജർ (സിവിൽ)- 36 ഒഴിവുകൾ
അസിസ്റ്റന്റ് മാനേജർ (ഇലക്ട്രിക്കൽ)- 10 ഒഴിവുകൾ
ഡെപ്യൂട്ടി മാനേജർ (അഗ്രി. സ്പെഷ്യൽ)- 10 ഒഴിവുകൾ
റിലേഷൻഷിപ്പ് മാനേജർ (ഒ.എം.പി)- 6 ഒഴിവുകൾ
പ്രോഡക്ട് മാനേജർ (ഒ.എം.പി)- 2 ഒഴിവുകൾ
അസിസ്റ്റന്റ് മാനേജർ (മാർക്കറ്റിങ് ആന്റ് കമ്മ്യൂണിക്കേഷൻ)- 4 ഒഴിവുകൾ
സർക്കിൾ ഡിഫൻസ് ബാങ്കിംഗ് അഡ്വൈസർ- 1 ഒഴിവ്
എന്നിങ്ങനെ ആകെ 69 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്....
അപേക്ഷിക്കുന്നത് എങ്ങനെയെന്ന് കൂടി നോക്കാം...........................അപേക്ഷിക്കാനായി ആദ്യം sbi.co.in/careers സന്ദർശിക്കുക. സ്പെഷ്യൽ കോഡർ ഓഫീസർ തസ്തികിലേക്ക് അപേക്ഷിക്കാനുള്ള ലിങ്ക് കാണാം അതിൽ ക്ലിക്ക് ചെയ്യുക. പുതിയ ഒരു വിൻഡോ തുറക്കപ്പെടും. പുതുതായി രജിസ്ട്രേഷൻ നടത്തണം. ഇതിനായി മൊബൈൽ നമ്പറും ഇമെയിൽ ഐ.ഡിയും നൽകുക. ലോഗിൻ ചെയ്തതിന് ശേഷം അപേക്ഷ ഓൺലൈനായി പൂരിപ്പിക്കണം. അപ്ലോഡ് ചെയ്യേണ്ട കാര്യങ്ങൾ അപ്ലോഡ് ചെയ്തതിന് ശേഷം അപേക്ഷാ ഫീസ് അടയ്ക്കാം. തുടർന്ന് submit ൽ ക്ലിക്ക് ചെയ്യുക.
ഓൺലൈനിലൂടെ മാത്രമേ അപേക്ഷ സമർപ്പിക്കാൻ പാടുള്ളൂ. ഓഫ്ലൈനായി അപേക്ഷ അയച്ചാൽ സ്വീകരിക്കില്ല. വിശദ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം.
https://www.facebook.com/Malayalivartha