Widgets Magazine
22
Aug / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാലിസ്റ്റിക് മിസൈൽ അ​ഗ്നി-5 വിജയകരമായി പരീക്ഷിച്ചു.. ശക്തി വർദ്ധിപ്പിക്കുന്നതിനായി 5,000 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയുന്ന മിസൈലാണ് അ​ഗ്നി -5...സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിന്റെ കീഴിലാണ് പരീക്ഷണ വിക്ഷേപണം..


ബാലിസ്റ്റിക് മിസൈൽ അ​ഗ്നി-5 വിജയകരമായി പരീക്ഷിച്ചു.. ശക്തി വർദ്ധിപ്പിക്കുന്നതിനായി 5,000 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയുന്ന മിസൈലാണ് അ​ഗ്നി -5...സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിന്റെ കീഴിലാണ് പരീക്ഷണ വിക്ഷേപണം..


കാർ തടാകത്തിലേക്ക് ഓടിച്ചിറക്കി യുവതിയെ കൊലപ്പെടുത്തി മുൻ സഹപ്രവർത്തകൻ: കാരണമറിഞ്ഞ് നടുക്കം...


കുരുക്ക് മുറുകിയിരിക്കുകയാണ്.. യുവതിയ ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന ഓഡിയോ പുറത്ത്..ആരോപണങ്ങള്‍ പുറത്തുവരും മുന്‍പ് തന്നെ രാഹുലിനെതിരെ പരാതി ലഭിച്ചിരുന്നു..

അമേരിക്കയിൽ പഠിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? യു എസ് യൂണിവേഴ്‌സിറ്റി വെർച്വൽ മേള ഓഗസ്റ്റ് 27നും സെപ്തംബർ 3നും ... നൂറിലേറെ അംഗീകൃത സർവകലാശാലകളുമായി ആശയവിനിമയത്തിന് അവസരം; രജിസ്‌ട്രേഷൻ ഫീസ് ഇല്ല

25 AUGUST 2021 12:57 PM IST
മലയാളി വാര്‍ത്ത

അമേരിക്കയിൽ പഠിക്കാൻ ഒരുപാട് ആഗ്രഹിക്കുന്ന ധാരാളം കുട്ടികൾ നമ്മുടെ നാട്ടിലുണ്ട്. ബന്ധുക്കളും സ്വന്തക്കാരുമുണ്ടെങ്കിൽ മാത്രമേ അത് സാധിക്കൂ എന്ന് കരുതുന്നവരാണ് അധികം പേരും. എന്നാൽ ഇപ്പോൾ ഇന്ത്യൻ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നൂറിലേറെ അംഗീകൃത അമേരിക്കൻ സർവ്വകലാശാലകളുമായി ആശയവിനിമയത്തിനുള്ള അവസരമാണ് ഓഗസ്റ്റ് 27നും സെപ്തംബർ മൂന്നിനും സംഘടിപ്പിക്കുന്ന വെർച്വൽ വിദ്യാഭ്യാസ മേളകളിൽ ഉള്ളത്

 

വിവിധ കോഴ്‌സുകളെക്കുറിച്ചും പ്രവേശന മാനദണ്ഡങ്ങളെക്കുറിച്ചും ഉള്ള നിങ്ങളുടെ എല്ലാ സംശയങ്ങലേക്കുള്ള ഉത്തരവും ഇവിടെ നിന്ന് നിങ്ങൾക്ക് ലഭിയ്ക്കും . അമേരിയ്ക്കയിലെ നൂറിലേറെയുള്ള അംഗീകൃത യുഎസ് സർവ്വകലാശാലകളിലെ പ്രതിനിധികൾ വിവിധ കോഴ്‌സുകളെക്കുറിച്ചും ആ കോസ്‌സുകളിലേക്കുള്ള പ്രവേശനം നേടുന്നത് എങ്ങനെ എന്നും മേളയിൽ വിശദീകരിയ്ക്കും

 

 


അതായത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും തങ്ങളുടെ വീടുകളിൽ ഇരുന്ന് തന്നെ അമേരിക്കൻ ക്യാംപസ് ജീവിതം, വിദ്യാഭ്യാസ ധനസഹായം, അപേക്ഷ നൽകേണ്ട രീതികൾ, കൊവിഡ് കാലത്ത് അമേരിക്കൻ സർവകലാശാലകൾ സ്വീകരിച്ചിരിക്കുന്ന സുരക്ഷാ മുൻകരുതലുകൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും ഈ മേളകളിലൂടെ അറിയാം.

 

അമേരിക്കയിൽ മാസ്റ്റേഴ്‌സ്, പി എച്ച് ഡി പ്രോഗ്രാമുകളിൽ ചേരാൻ ആഗ്രഹിക്കുന്നവർക്കും അസോസിയേറ്റ്‌സ് അഥവാ ബിരുദ പ്രോഗ്രാമുകളിൽ ചേരാൻ താത്പര്യമുള്ളവർക്കും ഈ സുവർണാവസരം പ്രയോജനപ്പെടുത്താം

 

 

 

അണ്ടർഗ്രാജ്വേറ്റ്, ഗ്രാജ്വേറ്റ്, ഡോക്ടറൽ തലങ്ങളിൽ വിവിധ കോഴ്‌സുകൾ നടത്തുന്ന അമേരിക്കയിലെ പല ഭാഗങ്ങളിൽ നിന്നുള്ള നൂറിലേറെ സർവകലാശാലകളാണ് ഈ വെർച്വൽ മേളകളിൽ പങ്കെടുക്കുന്നത് . അതുകൊണ്ടുതന്നെ അമേരിയ്ക്കയിൽ ഉന്നത പഠനം ആഗ്രഹിയ്ക്കുന്നവർ ഈ അവസരം പാഴാക്കരുത് .

 

എജ്യുക്കേഷൻ യുഎസ്എ സംഘടിപ്പിക്കുന്ന യുഎസ് യൂണിവേഴ്‌സിറ്റി ഗ്രാജ്വേറ്റ് വെർച്വൽ മേള ഓഗസ്റ്റ് 27 വെള്ളിയാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 5.30 മുതൽ 10.30 വരെയാണ്. പങ്കെടുക്കാൻ താത്പര്യമുള്ളവർ രജിസ്റ്റർ ചെയ്യേണ്ട ലിങ്ക് : https://bit.ly/EdUSAFair21EmbWeb

 

 

അതുപോലെ അമേരിക്കയിൽ അസോസിയേറ്റ്‌സ് അഥവാ ബിരുദ പ്രോഗ്രാമുകളിൽ ചേരാൻ താത്പര്യമുള്ളവർക്ക് സെപ്തംബർ മൂന്ന് വെള്ളിയാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 5.30 മുതൽ 10.30 വരെ എജ്യുക്കേഷൻ യുഎസ്എ നടത്തുന്ന യുഎസ് യൂണിവേഴ്‌സിറ്റി അണ്ടർഗ്രാജ്വേറ്റ് വെർച്വൽ മേളയിൽ പങ്കെടുക്കാം. രജിസ്‌ട്രേഷനുള്ള ലിങ്ക്: https://bit.ly/UGEdUSAFair21EmbWeb

മേളയിൽ പങ്കെടുക്കുന്നതിന് രജിസ്‌ട്രേഷൻ ഫീസ് ഉണ്ടായിരിക്കില്ല.

 

 

ഒട്ടുമിക്ക പഠനശാഖകളിലും കോഴ്‌സുകൾ നടത്തുന്ന നാലായിരത്തി അഞ്ഞൂറിലേറെ അംഗീകൃത സർവകലാശാലകളും കോളേജുകളുമുണ്ട് യുണൈറ്റഡ് സ്റ്റേറ്റ്‌സിൽ. ഈ അവസരങ്ങളെക്കുറിച്ച് കൂടുതലറിയാൻ എജ്യുക്കേഷൻ യുഎസ്എ സൗജന്യമായി സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ മേളയിൽ അവസരമുണ്ട് . നൂറിലേറെ യുഎസ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുമായി നേരിട്ട് സംവദിക്കാനും ഈ മേളകൾ വഴി നിങ്ങൾക്ക് സാധിക്കും

 

ലോകമെമ്പാടും കൊറോണ മഹാമാരിയുടെ പ്രതിസന്ധി നേരിടുന്ന ഈ അവസരത്തിൽ അമേരിക്കൻ ഉന്നത വിദ്യാഭ്യാസത്തെ കുറിച്ച് വിദ്യാർത്ഥികൾക്ക് എളുപ്പത്തിൽ വിവരങ്ങൾ ലഭ്യമാകുന്നത് ഉറപ്പുവരുത്തുകയാണ് എജ്യുക്കേഷൻ യുഎസ്എ ഇന്ത്യ, അതിന്റെ ഭാഗമാണ് ഈ വെർച്വൽ മേളകൾ സംഘടിപ്പിച്ചിട്ടുള്ളത് .

 

തീർച്ചയായും അമേരിക്കയിൽ പഠിക്കുന്നത് സ്വപ്‌നം കാണുന്ന വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഈ അവസരം പ്രയോജനപ്പെടുത്താം

 

 

കൂടുതൽ വിവരങ്ങൾക്ക് യുഎസ്‌ഐ ഇ എഫ് റീജിയണൽ ഓഫീസർ മായാ സുന്ദരരാജനെ നേരിട്ട് ബന്ധപ്പെടാവുന്നതാണ്. ഫോൺ നമ്പർ: 9840267202; ഇമെയിൽ: maya@usief.org.in

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളില്‍ ആഘോഷ ദിവസങ്ങളില്‍ യൂണിഫോം ധരിക്കണ്ട  (4 hours ago)

മഹാരാഷ്ട്രയിലെ ഫാര്‍മ കമ്പനിയിലുണ്ടായ വാതകചോര്‍ച്ചയില്‍ നാല് പേര്‍ മരിച്ചു  (4 hours ago)

ഏഷ്യ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും  (5 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിരവധി ആരോപണങ്ങള്‍ പൊന്തി വന്നിട്ടും വിഷയത്തില്‍ ഷാഫി പറമ്പിലിന് മൗനം  (5 hours ago)

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും രാഹുല്‍ മാകൂട്ടത്തിന്റെയും കോലം കത്തിച്ചു  (5 hours ago)

കുട്ടികള്‍ക്കായി ഇന്ത്യയിലെ ഏറ്റവും വലിയ കളിയിടവുമായി ലുലു ഫണ്‍ ട്യൂറ ഉദ്ഘാടനം ചെയ്ത് നടന്‍ അര്‍ജുന്‍ അശോകന്‍  (5 hours ago)

വാഴൂര്‍ സോമന്‍ എംഎല്‍എയുടെ നിര്യാണത്തില്‍ മന്ത്രി വീണാ ജോര്‍ജ് അനുശോചനം അറിയിച്ചു  (6 hours ago)

പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ അന്തരിച്ചു  (6 hours ago)

വണ്‍ ടൈം വാച്ചബിള്‍ ആയിട്ടാണ് മെസേജുകള്‍; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി  (7 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ മധുര ഈസ്റ്റില്‍ നിന്ന് മത്സരിക്കുമെന്ന് വിജയ്  (7 hours ago)

വിദ്യാര്‍ഥിയുടെ കര്‍ണപുടം അടിച്ചുതകര്‍ത്ത സംഭവത്തില്‍ പ്രധാനാധ്യാപകന് സ്ഥലംമാറ്റം  (7 hours ago)

വിദ്യാര്‍ത്ഥിനിയുടെ നഗ്‌നചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം വഴി കൈക്കലാക്കിയ യുവാവ് പിടിയില്‍  (8 hours ago)

പാര്‍ലമെന്റ്റ് വര്‍ഷകാല സമ്മേളനത്തിന് തിരശ്ശീല വീണു  (8 hours ago)

പരാതി പറയാനും നിയമനടപടി ആവശ്യപ്പെടാനും മടി കാണിക്കേണ്ടതില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ  (10 hours ago)

പാര്‍ട്ടിയെ സംരക്ഷിക്കേണ്ട ചുമതല എല്ലാവര്‍ക്കുമുണ്ട്: കുറ്റക്കാരന്‍ ആണെന്ന് തെളിഞ്ഞത് കൊണ്ടല്ല രാഹുലിന്റെ രാജിയെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് സ്‌നേഹ  (10 hours ago)

Malayali Vartha Recommends