Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഡല്‍ഹി സര്‍വകലാശാല കൂടുതല്‍ വിദ്യാര്‍ത്ഥികൾക്കായി പുതിയ കോഴ്‌സുകള്‍ ആരംഭിക്കുന്നു; കോഴ്‌സുകൾ 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി

13 SEPTEMBER 2021 04:29 PM IST
മലയാളി വാര്‍ത്ത

ഡല്‍ഹി സര്‍വകലാശാല കൂടുതല്‍ വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളിയ്ക്കുന്നതിനായി പുതിയ കോഴ്‌സുകള്‍ ഉടൻ ആരംഭിക്കും. 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന് (എന്‍ഇപി) അനുസൃതമായാണ് പുതിയ കോഴ്‌സുകള്‍ അവതരിപ്പിക്കുന്നത്. സര്‍വകലാശാലയുടെ അംഗീകൃത കോളേജുകളില്‍ ബിരുദ (യുജി) തലത്തിലും ബിരുദാനന്തര (പിജി) തലത്തിലും കോഴ്‌സുകള്‍ കൊണ്ടുവരുന്നതിനും ആലോചിച്ചിരിക്കുകയാണ്.

ഹന്‍സ്രാജ് കോളേജില്‍ പുതിയ പദ്ധതിയോട് അനുബന്ധിച്ച്‌ അവരുടെ ബിരുദ വിഷയങ്ങളില്‍ 50 മുതല്‍ 80 സീറ്റുകള്‍ വരെ വര്‍ദ്ധിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. കൂടാതെ ബിഎ (ഹോണേഴ്സ്) ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷനും, ബിഎ (ഹോണേഴ്സ്) സംഗീതം എന്നീ കോഴ്സുകള്‍ പുതുതായി കൊണ്ടുവരുവാനും പദ്ധതി ഇടുന്നുണ്ട്.

രണ്ടിലും 30 സീറ്റുകള്‍ വീതമാണ് ഉണ്ടാവുക. ഡല്‍ഹി സര്‍വകലാശാലയുടെ സായാഹ്ന കോളേജായ സാക്കിര്‍ ഹുസൈന്‍ കോളേജ് തങ്ങളുടെ പരിധി15ല്‍ നിന്നും 40 ലേക്ക് ഉയര്‍ത്തി. മൊത്തം കണക്കില്‍ പ്രവേശന സീറ്റുകളുടെ എണ്ണം 600ല്‍ കൂടുതലാകാനാണ് സാധ്യത. ഇത് ഇപ്പോഴുള്ള 69,554 സീറ്റും കഴിഞ്ഞുള്ളതാണ്.മറ്റ് കോളേജുകളായ ദയാല്‍ സിങ്ങ് കോളേജ് (സായാഹ്ന കോളേജ്), ശ്യാം ലാല്‍ കോളേജ്, ജാനകി ദേവി മെമ്മോറിയല്‍ കോളേജ്, ഭാരതി കോളേജ് തുടങ്ങിയവയും തങ്ങളുടെ പുതിയ അധ്യയന വര്‍ഷത്തില്‍ പാഠ്യ കോഴ്‌സില്‍ ബിഎസ്സി കമ്ബ്യൂട്ടര്‍ സയന്‍സ് ആരംഭിക്കാനാണ് പദ്ധതിയിടുന്നത്.

അതേ സമയം, രാമാനുജന്‍ കോളേജ് പ്രവര്‍ത്തന ഗവേഷണ കോഴ്‌സ് വിഭാഗത്തില്‍ ഒരു ബിഎസ്സി കോഴ്‌സ് കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്.ദേഷ്ബന്ധു കോളേജ്, ഭാരതി കോളേജ്, അതിഥി മഹാവിദ്യാലയ തുടങ്ങിയവര്‍, 40 സീറ്റുകളുമായി ബിരുദ കോഴ്‌സുകള്‍ കൊണ്ടു വരാനാണ് ലക്ഷ്യമിടുന്നത്. 12 വിദ്യാര്‍ത്ഥികളുടെ ബാച്ചുമായി എംഎ ഇംഗ്ലീഷ് കോഴ്‌സ് അവതരിപ്പിക്കാനാണ് വിവേകാനന്ദാ കോളേജ് പദ്ധതിയിടുന്നത്.

കൂടാതെ പിജിഡിഎവി സായാഹ്ന കോളേജ് ബിഎ ഇംഗ്ലീഷും, എംഎ ഹിന്ദിയും പുതിയതായി അവതരിപ്പിക്കുന്നു. രണ്ടിലും യഥാക്രമം 40ും 16ും സീറ്റുകളാണ് ലഭ്യമാകുക.പുതിയ പഠനപദ്ധതികള്‍ക്ക് ഇതിനോടകം തന്നെ ഡല്‍ഹി സര്‍വകലാശാലയുടെ സ്റ്റാന്‍ഡിങ്ങ് കമ്മറ്റിയുടെ അംഗീകാരം ലഭിച്ചു കഴിഞ്ഞു. ഇപ്പോള്‍ സര്‍വ്വകലാശാലയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ അംഗീകാരം കൂടി ലഭിക്കുന്നതിനായി കാത്തു നില്‍ക്കുകയാണ്. 2022ലെ അക്കാദമിക വര്‍ഷം മുതല്‍ 2020ലെ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാനാണ് സര്‍വകലാശാല പദ്ധതിയിടുന്നത്.

നിലവില്‍,ഡല്‍ഹി സര്‍വ്വകലാശാലയ്ക്ക് തങ്ങളുടെ 63 അംഗീകൃത കോളേജുകളില്‍ എല്ലാം ചേര്‍ത്ത് ബിരുദ പഠനങ്ങള്‍ക്കായി ഏകദേശം 70,000 സീറ്റുകളാണ് ഉള്ളത്. ഈ വര്‍ഷം ബിരുദ പഠനങ്ങള്‍ക്കായി 4,38,696 വിദ്യാര്‍ത്ഥികളാണ് ഡെല്‍ഹി സര്‍വകലാശാലയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഡെല്‍ഹി കോളേജ് ഓഫ് ആര്‍ട്ട്‌സ്, ഡല്‍ഹി സര്‍ക്കാര്‍ പ്രവര്‍ത്തിപ്പിക്കുന്ന സര്‍വകലാശാലയായ ഡല്‍ഹി അംബേദ്ക്കര്‍ സര്‍വകലാശാലയിലേക്ക് (എയുഡി) മാറ്റാനും സാധ്യതയുണ്ട്. ബിരുദ, ബിരുദാനന്തര വിഷയങ്ങളിലേക്കുള്ള പ്രവേശനത്തിനുള്ള അപേക്ഷ ഡല്‍ഹി സര്‍വ്വകലാശാല ഓഗസ്റ്റ് 31ന് അടച്ചിരുന്നു. ആദ്യത്തെ മെറിറ്റ് ലിസ്റ്റ് ഒക്ടോബര്‍ 1 ന് പ്രസിദ്ധീകരിക്കുമെന്നാണ് കരുതുന്നത്. കട്ട്‌ഓഫ് 100 ശതമാനം എത്തുമെന്നും അനുമാനിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (1 hour ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (1 hour ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (1 hour ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (2 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (2 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (2 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (2 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (4 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (4 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (6 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (7 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (7 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (7 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (8 hours ago)

Malayali Vartha Recommends