Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബിരുദദാരികൾക്ക് ഫെഡറല്‍ ബാങ്കില്‍ ഇന്റേണ്‍ഷിപ്പ്; പ്രതിഫലം 5.70 ലക്ഷം രൂപ വരെ, ഒരു പി.ജി ഡിപ്ലോമയും

19 OCTOBER 2021 10:15 PM IST
മലയാളി വാര്‍ത്ത

ബിരുദധാരികള്‍ക്ക് ഉയര്‍ന്ന പ്രതിഫലത്തോടെയുള്ള ഇന്റേണ്‍ഷിപ്പ്, പഠന പദ്ധതിയുമായി ഫെഡറല്‍ ബാങ്ക്. ഫെഡറല്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം (എഫ്.ഐ.പി) എന്ന ഈ പദ്ധതി ഇന്ത്യയിലെ മുന്‍നിര വിദ്യാഭ്യാസ സ്ഥാപനമായ മണിപ്പാല്‍ ഗ്ലോബല്‍ എജുക്കേഷന്‍ സര്‍വീസസുമായി ചേര്‍ന്നാണ് ബാങ്ക് നടപ്പിലാക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകര്‍ക്ക് മണിപ്പാലിന്റെ പി.ജി ഡിപ്ലോമ കോഴ്‌സ് ചെയ്യുന്നതോടൊപ്പം ഫെഡറല്‍ ബാങ്കില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാനും അവസരം ലഭിക്കും.

പ്രതിവര്‍ഷം 5.70 ലക്ഷം രൂപ വരെ പ്രതിഫലവും ലഭിക്കും. ബാങ്ക് ശാഖ/ ഓഫീസില്‍ ഡിജിറ്റല്‍ പഠന രീതികള്‍ സമന്വയിപ്പിച്ച്‌ ഉദ്യോഗാര്‍ത്ഥിയുടെ കഴിവ് സമഗ്രമായി മെച്ചപ്പെടുത്തുന്ന രീതിയിലാണ് എഫ്.ഐ.പി പാഠ്യപദ്ധതി ഒരുക്കിയിരിക്കുന്നത് . വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് മണിപ്പാല്‍ ഗ്ലോബല്‍ എജുക്കേഷന്‍ സര്‍വീസസിന്റെ പിജി ഡിപ്ലോമ ഇന്‍ ബാങ്കിങ് ബിരുദവും ലഭിക്കും.

10, 12, ബിരുദ തലങ്ങളില്‍ 60 ശതമാനമോ അതിനു മുകളിലോ മാര്‍ക്കുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 2021 ഓക്ടോബര്‍ ഒന്നിന് 27 തികയാന്‍ പാടില്ല. ഒക്ടോബര്‍ 23 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി.

ഓണ്‍ലൈന്‍ അഭിരുചി പരീക്ഷ നവംബര്‍ ഏഴിന് നടക്കും. കേരളത്തിനു പുറമെ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത്, ഉത്തര്‍ പ്രദേശ്, ദല്‍ഹി, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് അപേക്ഷിക്കാം. .https://www.federalbank.co.in/federal-internship-program

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (7 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (8 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (8 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (9 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (9 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (11 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (12 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (12 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (12 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (13 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (13 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (13 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (14 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (15 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (15 hours ago)

Malayali Vartha Recommends