Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍


ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും.... ജനുവരി 9 നാകും പുതിയ ചീഫ് ജസ്റ്റിസായി സെന്‍ ചുമതലയേല്‍ക്കുക


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ

വളരെയേറെ ഉത്തരവാദിത്വമുള്ള ജോലി ചെയ്യാൻ നിങ്ങൾക്ക് മനകരുത്തുണ്ടോ? എങ്കിൽ നിങ്ങൾക്ക് ചങ്കൂറ്റത്തോടെ പഠിക്കാം എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയറിങ്....

08 AUGUST 2022 12:09 PM IST
മലയാളി വാര്‍ത്ത

ഏറെ ഉത്തരവാദിത്വത്തോടുകൂടി ജോലി ചെയ്യാൻ മനക്കരുത്തുള്ളവർക്കിതാ ഒരു സുവർണ്ണാവസരം. എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയറിങ് പഠിക്കൂ. ഒരു വിമാനം പുറപ്പെടുംമുൻപ് അതിന്റെ യന്ത്രസംവിധാനമടക്കം എല്ലാ സാങ്കേതികവശങ്ങളും തൃപ്തികരമെന്ന് ഉറപ്പാക്കി, പറക്കാൻ സജ്ജമെന്നു സർട്ടിഫൈ ചെയ്യേണ്ട ചുമതല എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയർക്കാണ്.

മൂന്നു വർഷത്തെ എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയറിങ് (AME) കോഴ്സ് അംഗീകൃത സ്ഥാപനത്തിൽ പഠിച്ചു ജയച്ചതിനുശേഷം, നിർദിഷ്ട യോഗ്യതാപരീക്ഷ വഴി ലൈസൻസും നേടുകയും ഇതിനുള്ള യോഗ്യത സമ്പാദിക്കുകയും ചയ്യാം. വിമാനയാത്ര സംബന്ധിച്ച സമസ്തകാര്യങ്ങളും നിയന്ത്രിക്കുന്ന ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ അംഗീകാരം പരിശീലനസ്ഥാപനത്തിന് ഉണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്കായി www.dgca.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.

 

 

ഡിജിസിഎയുടെ നിയന്ത്രണത്തിലുള്ള സെൻട്രൽ എക്സാമിനേഷൻ ഓർഗനൈസേഷനാണ് AME & FC (എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയർ & ഫ്ലൈറ്റ് ക്രൂ) ഓൺലൈൻ ലൈസൻസിങ് പരീക്ഷയുടെ ചുമതല വഹിക്കുന്നത്.

പരീക്ഷയെ തുടർന്നുള്ള വിശദവിവരങ്ങൾക്കായി www.pariksha.dgca.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. എയ്റോനോട്ടിക്കൽ/എയ്റോസ്പേസ് എൻജിനീയറിങ്ങിൽ 4 വർഷ ബിടെക്/തുല്യയോഗ്യത ഉള്ളവരാണു വിമാനത്തിന്റെ സാങ്കേതികപരിപാലന ഉത്തരവാദിത്തം നിർവഹിക്കുന്നത്.

എഎംഇ കോഴ്സിലേക്കുള്ള പ്രവേശന യോഗ്യത, മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി അടങ്ങിയ പ്ലസ് ടു യോഗ്യത ഉണ്ടായിരിക്കാം അല്ലെങ്കിൽ മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, എയ്റോനോട്ടിക്കൽ എന്നിവയിൽ ഒരു ശാഖയിലെ 3 വർഷ ഡിപ്ലോമയായാലും മതി.

പരിശീലനത്തിനു സൗകര്യമുള്ള ഏതാനും സ്ഥാപനങ്ങൾ:

  • സതേൺ കോളേജ് ഓഫ് എഞ്ചിനീയറിംഗ് & ടെക്നോളജി ലൂയിസ് നഗർ, ചാലക്കുടി
  • ഷാ ഷിബ് ഏവിയേഷൻ അക്കാദമി, കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിന് സമീപം, നെടുമ്പാശേരി, കൊച്ചി
  • റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏവിയേഷൻ, പള്ളിച്ചൽ, വെടിവച്ചൻകോവിൽ, തിരുവനന്തപുരം
  • മൗണ്ട് സിയോൺ കോളജ് ഓഫ് എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയറിങ്, കടമ്മനിട്ട, പത്തനംതിട്ട
  • ജവഹർലാൽ ഏവിയേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ജവഹർ ഗാർഡൻസ്, ലക്കിടി, മംഗലം പി.ഒ., പാലക്കാട്

ദേശീയതലത്തിൽ അംഗീകാരമുള്ള സ്ഥാപനങ്ങളുടെ സമ്പൂർണ ലിസ്റ്റ്, റേറ്റിങ്ങും വിഷയവും അറിയുവാനായി www.dgca.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊങ്കാലയ്ക്ക് ദിവസങ്ങൾ ബാക്കിനിൽക്കെ,തട്ടിക്കൂട്ട് പണി നടത്തി ബില്ലുകൾ മാറാൻ ...  (4 minutes ago)

കോവൂർ സ്വദേശിയുടെ മൃതദേഹം ഖബറടക്കി  (24 minutes ago)

ആദ്യ സ്ളീപ്പർ ട്രെയിൻ ഗുവാഹത്തി-കൊൽക്കത്ത റൂട്ടിൽ ഓടിത്തുടങ്ങും.  (33 minutes ago)

നവംബർ 2 നാണ് പ്രതി പിടിയിലായത്  (43 minutes ago)

. ചികിത്സാ പിഴവാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം  (1 hour ago)

മൃതദേഹം ചാക്കിൽ കെട്ടി വിഴിഞ്ഞം കടലിൽ കെട്ടിത്താഴ്ത്തിയ കേസിൽ പ്രതികളെ വെറുതെ വിട്ടു  (1 hour ago)

സൂംബ ടീമിനോടൊപ്പം നൃത്തം ചെയ്ത് മന്ത്രി വീണാ ജോര്‍ജ്  (1 hour ago)

സിദ്ധാർത്ഥ് പ്രഭുവിന്റെ വാഹനമിടിച്ച് പരിക്കേറ്റയാൾ മരിച്ചു....  (1 hour ago)

ജനുവരി 9 നാകും പുതിയ ചീഫ് ജസ്റ്റിസായി സെന്‍ ചുമതലയേല്‍ക്കുക  (1 hour ago)

ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്തുണ്ടായ 2 റോഡപകടങ്ങളില്‍ 4 യുവാക്കള്‍ക്കു ദാരുണാന്ത്യം  (11 hours ago)

പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍; സൂംബ ടീമിനോടൊപ്പം നൃത്തം ചെയ്ത് മന്ത്രി വീണാ ജോര്‍ജ്  (11 hours ago)

മധ്യപ്രദേശില്‍ മലിനജലം കുടിച്ച് മരിച്ചവരില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞും  (12 hours ago)

ഡിജെ പാര്‍ട്ടിക്കിടെ പൊലീസും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം  (12 hours ago)

അടൂര്‍ പ്രകാശിന്റെ ആരോപണം വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (12 hours ago)

രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ റൂട്ട് പ്രഖ്യാപിച്ചു  (12 hours ago)

Malayali Vartha Recommends