Widgets Magazine
07
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലക്ഷദ്വീപ് തീരത്ത് 65 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത: സംസ്ഥാനത്ത് പത്ത് ജില്ലകളിൽ മഴ മുന്നറിയിപ്പ്...


ആദ്യകേസിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതോടെ തിടുക്കപ്പെട്ട് രാഹുലിനെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന നിലപാടിൽ അന്വേഷണ സംഘം: തുടർനടപടികൾ അതിജീവിതയുടെ മൊഴിയെടുത്ത ശേഷം...


അവന് ചെവിക്കുറ്റിക്ക് രണ്ട് അടിയും കൊടുത്ത് മാനസികാരോഗ്യ ആശുപത്രിയില്‍ കൊണ്ടുപോയി ആക്കണം; രണ്ടാഴ്ച ചികില്‍സ കഴിയുമ്പോള്‍ അവന്‍ നന്നായിക്കോളും! നല്ല ചെറുക്കനാ, നശിച്ചുപോയി... രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് പി.സി.ജോര്‍ജ്


ആദ്യഘട്ടം തദ്ദേശ തിരഞ്ഞെടുപ്പ്... ഏഴ് ജില്ലകളിൽ ഇന്ന് കലാശക്കൊട്ട്, പരസ്യപ്രചാരണം വൈകിട്ട് അവസാനിക്കും, 11നാണ് വോട്ടെടുപ്പ്, വോട്ടെ ണ്ണൽ 13ന്


സിനിമാ സംവിധായകൻ ഗിരീഷ് വെണ്ണല അന്തരിച്ചു... സംസ്‍കാരം രാവിലെ 11-ന് കാക്കനാട് അത്താണി പൊതുശ്മശാനത്തിൽ

പാരലല്‍ കോളേജ് വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം....

03 MARCH 2023 10:10 PM IST
മലയാളി വാര്‍ത്ത

More Stories...

ജര്‍മ്മന്‍ ഉന്നതവിദ്യാഭ്യാസ-തൊഴില്‍ സാധ്യതകള്‍: ഗൊയ്ഥെ സെന്‍ട്രത്തിന്‍റെ ഓണ്‍ലൈന്‍ വെബിനാര്‍ ശനിയാഴ്ച

പതിനഞ്ചാം വാർഷികത്തിളക്കത്തിൽ അശോക യൂണിവേഴ്സിറ്റി യംഗ് ഇന്ത്യ ഫെലോഷിപ്പ്; പുതിയ ബാച്ചിലേക്ക് അപേക്ഷകൾ ക്ഷണിച്ചു, തിരഞ്ഞെടുക്കപ്പെടുന്ന എല്ലാവർക്കും സ്കോളർഷിപ്പ്...

ജര്‍മ്മനിയിലെ പ്ലേഗ്രൗണ്ട് മ്യൂസിക് ഫെസ്റ്റിവലില്‍ മലയാളി സംഗീത പ്രതിഭകള്‍ക്ക് ക്ഷണം: വഴികാട്ടിയായത് ഗൊയ്ഥെ സെന്‍ട്രം...

വിവിധ സൈനിക സ്‌കൂളുകളിലേക്കുള്ള പ്രവേശനത്തിനായി അപേ​ക്ഷ ക്ഷണിച്ചു

ജര്‍മ്മന്‍ ഭാഷാ പഠനം: ഗൊയ്ഥെ-സെന്‍ട്രം വിദ്യാര്‍ത്ഥികള്‍ക്ക് അലിയാന്‍സ് സര്‍വീസസും അലിയാന്‍സ് ടെക്നോളജിയും ചേര്‍ന്ന് 100 സ്കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു...

അംഗീകൃത പാരലല്‍ കോളേജുകളില്‍ ഹയര്‍സെക്കന്‍ഡറി/ ബിരുദ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന പട്ടികജാതി/മറ്റര്‍ഹ വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷിക്കാം. അപേക്ഷിക്കുന്ന ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍, സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനങ്ങളില്‍ അപേക്ഷിച്ചിരുന്നെങ്കിലും പ്രവേശനം ലഭിച്ചില്ലെന്ന സാക്ഷ്യപത്രം ബന്ധപ്പെട്ട നോഡല്‍ സ്‌കൂള്‍/ സ്ഥാപനമേധാവിയില്‍ നിന്ന് വാങ്ങി അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.

ആവശ്യപ്പെട്ട ഗ്രൂപ്പ്/സബ്ജക്ട് ലഭിക്കാത്തതുമൂലം പാരലല്‍ കോളേജില്‍ ചേര്‍ന്ന് പഠിക്കുന്നവര്‍ അക്കാര്യം രേഖപ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്ഥാപന മേധാവിയുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. സേ പരീക്ഷ പാസായവര്‍ക്കും ഇത് ബാധകമാണ്. നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറത്തിനോടൊപ്പം ജാതി, നേറ്റിവിറ്റി, വരുമാനം, ആധാര്‍, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ്, ചേരാന്‍ ഉദ്ദേശിക്കുന്ന കോഴ്‌സിനുള്ള അടിസ്ഥാന യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം ഹാജരാക്കണം.

പാരലല്‍ കോളേജ് സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ബ്ലോക്ക്/നഗരസഭാ പട്ടികജാതി വികസന ഓഫീസര്‍ക്ക് പാരലല്‍ കോളേജ് മേധാവി മുഖാന്തിരം അപേക്ഷ സമര്‍പ്പിക്കണം. പുതുക്കല്‍ അപേക്ഷകള്‍ക്ക് മുന്‍വര്‍ഷം ആനുകൂല്യം അനുവദിച്ച ഉത്തരവ് നമ്പറും തീയതിയും നിശ്ചിത കോളത്തില്‍ രേഖപ്പെടുത്തണം.

മുന്‍വര്‍ഷങ്ങളില്‍ പരീക്ഷ എഴുതിയതിന്റെ ഹാള്‍ ടിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കുകയും വേണം. കാലിക്കറ്റ് സര്‍വ്വകലാശാലയുടെ വിദൂര വിദ്യാഭ്യാസത്തിന്റെ കിഴില്‍ രജിസ്റ്റര്‍ ചെയ്യുകയും വിവിധ പാരലല്‍ കോളേജുകളില്‍ ചേര്‍ന്ന് പഠിച്ചുകൊണ്ടിരിക്കുന്നതുമായ വിദ്യാര്‍ഥികള്‍ വിദൂര വിദ്യാഭ്യാസത്തില്‍ നിന്നുള്ള യാതൊരു വിധ വിദ്യാഭ്യാസ ആനുകൂല്യവും അപേക്ഷിക്കുന്ന വര്‍ഷം കൈപ്പറ്റിയിട്ടില്ല എന്ന കാലിക്കറ്റ് സര്‍വ്വകലാശാലയുടെ വിദൂര വിദ്യാഭ്യാസത്തിന്റെ ഒരു സാക്ഷ്യപ്രതം അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.

രജിസ്‌ട്രേഷന്‍ നമ്പറില്ലാത്ത സ്ഥാപനത്തിലെ അപേക്ഷകള്‍പരിഗണിക്കില്ല. അപേക്ഷാ ഫോറത്തിന്റെ മാതൃക ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നിന്നോ, ബ്ലോക്ക്/ നഗരസഭ പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നോ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പട്ടികജാതി വികസന ഓഫിസുമായി ബന്ധപ്പെടണം. ബന്ധപ്പെട്ട ഓഫീസുകളില്‍ മാര്‍ച്ച് 10 നുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'നാഫിസ് ചതിച്ചു പ്രവാസികൾ കൂട്ടത്തോടെ UAE വിടുന്നു...! 5 ലക്ഷം ദിർഹം പിഴ..! ജനുവരി 1 മുതൽ എല്ലാം മാറും  (4 minutes ago)

പോക്‌സോ കേസില്‍ എട്ട് വര്‍ഷമായി ജയിലില്‍ കഴിഞ്ഞ പ്രതിയെ വെറുതെവിട്ടു  (10 minutes ago)

ഗോവ നിശാക്ലബില്‍ തീ ആളിപ്പടര്‍ന്നത് നൃത്ത പരിപാടിക്കിടെയെന്ന് റിപ്പോര്‍ട്ട്  (55 minutes ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച രണ്ടുപേര്‍ അറസ്റ്റില്‍  (1 hour ago)

നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍; ഓപ്പറേഷന്‍ ഡിഹണ്ടിന്‍റെ ഭാഗമായി സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവ്; 43 പേർ അറ  (3 hours ago)

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ചെന്നിത്തലയുടെ മൊഴിയെടുക്കാന്‍ എസ്‌ഐടി  (3 hours ago)

തോക്കുചൂണ്ടി അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ വ്യവസായി രക്ഷപ്പെട്ടു  (3 hours ago)

സുരേഷ് ഗോപി നടനില്‍ നിന്ന് പക്വതയുള്ള രാഷ്ട്രീയക്കാരനിലേക്ക് എത്താന്‍ ദൂരം ഇനിയും താണ്ടേണ്ടതുണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി  (3 hours ago)

വിവാഹത്തില്‍ നിന്ന് പിന്മാറുന്നുവെന്ന് ഇന്ത്യന്‍ ക്രിക്കറ്റര്‍ സ്മൃതി മന്ദാന  (3 hours ago)

മന്ത്രവാദചികിത്സയുടെ പേരില്‍ 50 ലക്ഷം രൂപ തട്ടിയെടുത്ത പ്രതി പിടിയില്‍  (4 hours ago)

കൊച്ചി-മുസിരിസ് ബിനാലെ; ഘാന കലാകാരന്‍ മഹാമയില്‍ നിന്ന് കലാനുഭവങ്ങള്‍ നേടി ബിഎഫ്എ വിദ്യാര്‍ഥികള്‍  (4 hours ago)

കൊച്ചി മുസിരിസ് ബിനാലെ'ഇൻവിറ്റേഷൻസ്' പരിപാടി ഡിസംബർ 13 മുതൽ; ഏഴ് വേദികളിലായി 11 പ്രോജക്റ്റുകൾ  (4 hours ago)

ലക്ഷദ്വീപ് തീരത്ത് 65 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത: സംസ്ഥാനത്ത് പത്ത് ജില്ലകളിൽ മഴ മുന്നറിയിപ്പ്...  (4 hours ago)

ആദ്യകേസിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതോടെ തിടുക്കപ്പെട്ട് രാഹുലിനെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന നിലപാടിൽ അന്വേഷണ സംഘം: തുടർനടപടികൾ അതിജീവിതയുടെ മൊഴിയെടുത്ത ശേഷം...  (4 hours ago)

ഇന്‍ഡിഗോയുടെ പ്രവര്‍ത്തനങ്ങള്‍ ശരിയല്ല: രൂക്ഷ വിമര്‍ശനവുമായി ഇ പി ജയരാജന്‍  (5 hours ago)

Malayali Vartha Recommends