Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ബി കോം കഴിഞ്ഞവരാണോ നിങ്ങൾ? പുതുപുത്തൻ കോഴ്‌സുകൾ സ്വദേശത്തും വിദേശത്തും, നിരവധി അവസരങ്ങളും

12 APRIL 2023 03:54 PM IST
മലയാളി വാര്‍ത്ത

ജോലി ഒഴിവുകൾ ഐ ടി മേഖലയിൽ മാത്രമാണ് എന്നൊരു തോന്നൽ ഇപ്പോൾ എല്ലാവരിലുമുണ്ട്. ശരിയായി ഐ ടി മേഖലയിൽ ധാരാളം ഒഴിവുകൾ വരുന്നുണ്ട് . എന്നാ അതിനൊപ്പം തന്നെ ജോലി സാധ്യതയുള്ള ചില കോഴ്‌സുകൾ ഉണ്ട് . പഠിച്ചിറങ്ങിയാൽ ഇന്ത്യയിൽ മാത്രമല്ല അമേരിക്ക പോലുള്ള വിദേശ രാജ്യങ്ങളിലും നിരവധി ജോലി സാധ്യത ഈ കോഴ്‌സിനുണ്ട്. ബികോം പാസായവർക്ക് യുഎസ് നികുതി രംഗത്തും മറ്റ് രാജ്യങ്ങളിലും വലിയ തൊഴിലവസരങ്ങൾ തുറന്നു നൽകുന്ന എൻറോൾഡ് ഏജൻറ് എന്ന യോഗ്യതയാണ് കേരളത്തിലും ഇപ്പോൾ പുതിയ അവസരങ്ങൾ നൽകുന്നത്

സ്വദേശത്തിരുന്നും വിദേശത്തിരുന്നും യുഎസ് നികുതിദായകാർക്ക് വേണ്ടി നികുതി സംബന്ധമായ ജോലികൾ ചെയ്തു നൽകാൻ അവസരമൊരുക്കുന്ന യോഗ്യതയാണ് എൻറോൾഡ് ഏജൻറ് (ഇഎ). യുഎസിലെ കേന്ദ്ര നികുതി ഏജൻസിയായ ഇൻറേണൽ റവന്യൂ സർവീസ് (ഐആർഎസ്) മുൻപാകെ നികുതിദായകരെ പ്രതിനിധീകരിക്കാനും ഇ എ ;എൻറോൾഡ് ഏജൻറ് ; യോഗ്യത വേണം. ഐആർഎസിൻറെ ഔദ്യോഗിക അംഗീകാരമുള്ള ഈ യോഗ്യതയുള്ളവർക്ക് യുഎസിൽ മാത്രമല്ല ഇന്ത്യയിലും ഇപ്പോൾ വലിയ അവസരങ്ങളാണുള്ളത്.

കേരളത്തിൽ പരിചിതമില്ലാത്തതും എന്നാൽ ഏറെ സാദ്ധ്യതയുള്ളതുമായ ഈ യോഗ്യത നേടാൻ സഹായിക്കുന്ന കോഴ്സ് കേരളത്തിന് പരിചയപ്പെടുത്തിയിരിക്കുന്നത് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നൈപുണ്യ വികസന ഏജൻസിയായ അസാപ് കേരളയാണ്. ഈ യോഗ്യത നേടാനുള്ള പരിശീലനമാണ് അസാപ് നൽകുന്നത്. ഈ യോഗ്യത നേടിയാൽ യുഎസിന് പുറമെ കാനഡ, യുകെ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും നികുതി രംഗത്ത് ജോലി കണ്ടെത്താൻ കഴിയും. ഇന്ത്യയിൽ ഈ യോഗ്യതയോടെ ജോലി ചെയ്യുന്നവർക്ക് തുടക്കത്തിൽ തന്നെ 4.5 ലക്ഷം വരെ വാർഷിക ശമ്പളം ലഭിക്കുന്നുണ്ട്. ജോലി കണ്ടെത്തുന്നതിന് പുറമെ സ്വന്തമായി സംരംഭങ്ങൾ തുടങ്ങാനും ഈ യോഗ്യത അവസരമൊരുക്കുന്നു.

പഠനവും ജോലിയും ഒന്നിച്ച്
അസാപ് നടത്തുന്ന സ്ക്രീനിംഗ് ടെസ്റ്റ് മുഖേനയാണ് ഈ കോഴ്സിന് പ്രവേശനം നൽകുന്നത്. ഈ കോഴ്സിൽ ചേരുമ്പോൾ തന്നെ ജോലി ഉറപ്പാക്കുന്ന മാതൃകയിലാണ് പരിശീലനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് കോഴ്സിൻറെ ആരംഭത്തിൽ തന്നെ ജോലിക്കുള്ള കണ്ടീഷനൽ ഓഫർ ലെറ്ററും നൽകും. ജോലിക്ക് അനുസൃതമായ പരിശീലനവും തുടർന്ന് ജോലിയും നൽകുന്ന രീതിയാണിത്. വിജയകരമായി കോഴ്സ് പൂർത്തിയാക്കി എൻറോൾഡ് ഏജൻറ് ആകുന്നവർക്ക് യുഎസിലെ നികുതിദായകരുടെ ടാക്സ് റിട്ടേണുകൾ ഫയൽ ചെയ്യാൻ സാധിക്കും. ഈ യോഗ്യതയുള്ളവർക്ക് ഇന്ത്യയിൽ തന്നെ ഇ വൈ, കെപിഎംജി, ഡിലോയ്റ്റ്, പിഡബ്ല്യുസി തുടങ്ങിയ ബഹുരാഷ്ട്ര കൺസൾട്ടൻസി കമ്പനികൾ ജോലി നൽകുന്നുണ്ട്. അസാപ് കേരളയുടെ ആദ്യ ബാച്ചിലെ 25 പേർക്ക് വിവിധ കമ്പനികളിൽ ജോലി ലഭിച്ചു.


ജോലി സാദ്ധ്യതകൾ
1. ഫുൾ ടൈം/ പാർട്ട് ടൈം
കമ്പനികളിൽ മുഴുസമയ ജോലി ചെയ്യാം. ഈ മേഖലയിൽ നിലവിൽ കേരളത്തിൽ 500 അവസരങ്ങളാണ് ഉള്ളത്. എൻറോൾഡ് ഏജൻറ് കോഴ്സ് പഠിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ പാർട്ട് ടൈം ആയി ജോലി ചെയ്യാനും അവസരമുണ്ട്. നിലവിൽ നിരവധി വിദ്യാർത്ഥികൾ ഇങ്ങനെ വിവിധ കമ്പനികൾക്കു വേണ്ടി ജോലി ചെയ്യുന്നു.

2. സീസണൽ ഹയറിങ്
യു എസിൽ നികുതി റിട്ടേണുകൾ ഫയൽ ചെയ്യേണ്ട സമയത്ത് കമ്പനികൾ അതിനുമാത്രമായി ആറു മാസക്കാലത്തേക്ക് നൽകുന്ന തൊഴിലവസരങ്ങൾ. ഈ മേഖലയിൽ 400 ഒഴിവുകളാണ് നിലവിൽ ഉള്ളത്.

3. സംരംഭകത്വ സാദ്ധ്യത
എൻറോൾഡ് ഏജൻറ് യോഗ്യതയുള്ളവർക്ക് യുഎസ് നികുതിദായകരുടെ ടാക്സ് റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനും മറ്റു അനുബന്ധ സേവനങ്ങൾ നൽകുന്നതിനും സ്വന്തമായി സ്ഥാപനം ആരംഭിക്കാൻ കഴിയും. ഗുജറാത്തിൽ ഇത്തരത്തിൽ 2000 സ്ഥാപനങ്ങളെങ്കിലും ഉണ്ട്. ഈ മേഖലയിൽ വൻ സാദ്ധ്യതയാണുള്ളത്.

പശ്ചിമ ബംഗാളിലും, ഗുജറാത്തിലും, ആന്ധ്രാ പ്രദേശിലും നിരവധി കമ്പനികൾ ഇഎ യോഗ്യതയുള്ളവരെ റിക്രൂട്ട് ചെയ്യുന്നുണ്ട്. കേരളത്തിലും ഈ മേഖലയിൽ ലഭ്യമാകുന്ന മാനവവിഭവശേഷി ഉപയോഗിക്കുന്നതിനു വൻകിട കമ്പനികൾ ഓഫീസുകൾ തുറന്നിട്ടുണ്ട്. ഐ ടി മേഖല പോലെ സാമ്പത്തികമാന്ദ്യം ബാധിക്കാത്ത ഒരു തൊഴിൽ മേഖലയാണിത് എന്നതും ആകർഷക ഘടകമാണ്.

അസാപ് നൽകുന്ന ആറു മാസ പരിശീലനം വിജയകരമായി പൂർത്തിയാക്കിയാൽ യുഎസ് ഫെഡറൽ റെവന്യൂ ഏജൻസിയായ ഐആർഎസ് നടത്തുന്ന സ്പെഷ്യൽ എൻറോൾമെൻറ് എക്സാമിനേഷൻ (എസ്ഇഇ) എഴുതാം. എസ്ഇഇ പാസായാൽ എൻറോൾഡ് ഏജൻറ് യോഗ്യത ലഭിക്കും. പേരിനൊപ്പം ഇഎ എന്നു ചേർക്കാം. ഈ യോഗ്യതയുള്ളവർക്ക് യു എസിലെ സിപിഎ (സർട്ടിഫൈഡ് പ്രാക്ടീഷണർ അക്കൗണ്ടൻറ്), സിഎഫ്എ (സർട്ടിഫൈഡ് ഫിനാൻസ് അനലിസ്റ്റ്) പരീക്ഷകളിൽ ഒരു പേപ്പർ ഇളവുണ്ട്. കൂടാതെ ക്രെഡിറ്റും കിട്ടും. പക്ഷെ ഇഎ ഒരിക്കലും സിഎക്കു തുല്യമല്ല.എന്നാൽ സി എ യോഗ്യത ഉള്ളവർക്ക് വളരെ പെട്ടെന്ന് ഇ എ ടെസ്റ്റ് പാസാകാം

യോഗ്യത
ബി.കോം, എം.കോം, ബി.ബി.എ, എം.ബി.എ-ഫിനാൻസ് ബിരുദധാരികൾക്കും, സി.എ പൂർത്തിയാക്കാത്തവർക്കും പഠിച്ചു കൊണ്ടിരിക്കുന്നവർക്കും, അവസാനവർഷ വിദ്യാർത്ഥികൾക്കുമാണ് അസാപ് നടത്തുന്ന ഇഎ കോഴ്സിൽ പ്രവേശനം നൽകുന്നത്. ആറ് മാസമാണ് കോഴ്സ് കാലാവധി.

പരിശീലനത്തിന് നൈപുണ്യ വായ്പയും
ഇ എ പരിശീലന കോഴ്സിന് കാനറാ ബാങ്കിൻറെയും കേരള ബാങ്കിൻറെയും സ്കിൽ ലോൺ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. കോഴ്സ് ഫീസ് 58,315 രൂപയാണ്. എന്നാൽ, സ്പെഷ്യൽ എൻറോൾമെൻറ് എക്സാമിനേഷൻ (എസ്ഇഇ) പരീക്ഷക്ക് അപേക്ഷിക്കുന്നതിന് 645 ഡോളർ ഫീസ് അധികം നൽകേണ്ടതുണ്ട്. ഈ ഫീസും സ്കിൽ ലോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വളരെ സ്കോപ്പുള്ള ഈ കോഴ്സ് തെരഞ്ഞെടുക്കാൻ ശ്രമിക്കു . വെറും 6 മാസത്തെ കോഴ്സ് പൂർത്തിയാക്കിയാൽ നിങ്ങൾക്കും ഒരു ജോലി നേടാം ..മിടുക്കന്മാർക്ക് യു എസിലെ സിപിഎ (സർട്ടിഫൈഡ് പ്രാക്ടീഷണർ അക്കൗണ്ടൻറ്), സിഎഫ്എ (സർട്ടിഫൈഡ് ഫിനാൻസ് അനലിസ്റ്റ്) പരീക്ഷകൾ കൂടി എഴുതി നല്ല ജോലി ഓഫറൊടെ വിദേശത്ത് പോകാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (1 hour ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (1 hour ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (1 hour ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (2 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (2 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (2 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (2 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (3 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (3 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (3 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (4 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (7 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (9 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (9 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (10 hours ago)

Malayali Vartha Recommends