ഐഐഎം പ്രവേശനപരീക്ഷ നവംബര്‍ 26ന്; ഓണ്‍ലൈന്‍ രജിസ്ട്രേഷന് 9 മുതല്‍
ഐഐഎം പ്രവേശനത്തിനുള്ള പൊതുപ്രവേശനപരീക്ഷയായ (ക്യാറ്റ് 2017) വിജ്ഞാപനമായി. ആഗസ്ത് 9 നു ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിക്കും. 2017 നവംബര്‍ 26ന് രാജ്യത്തെ 135 കേന്ദ്രങ്ങളിലായി പ്രവേശനപരീക്ഷ നടത്തും.
ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള രജിസ്ട്രേഷന് വിന്‍ഡോ ആഗസ്ത് ഒമ്പതുമുതല്‍ സെപ്തംബര്‍ 20വരെ പ്രവര്‍ത്തിക്കും.രാജ്യത്തെ 20 ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റുകളിലും തെരഞ്ഞെടുക്കപ്പെട്ട സര്‍വകലാശാലകളിലും മാനേജ്മെന്റ് ബിരുദാനന്തരബിരുദ കോഴ്സുകളില്‍ പ്രവേശനത്തിന് അടിസ്ഥാനം ഈ പരീക്ഷയാണ്.
വിശദമായ വിജ്ഞാപനം https://iimcat.ac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാകും.
https://www.facebook.com/Malayalivartha