Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..


ഇറാനെ മറച്ച് ഇസ്രായേലിന്റെ നീക്കം; അഞ്ച് ഇസ്രയേലി സൈനിക താവങ്ങളിൽ ആഘാതമേൽപ്പിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ...

ഇന്ത്യന്‍ വ്യോമസേനയില്‍ പെര്‍മനന്റ്/ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ ഒഴിവുകൾ

07 AUGUST 2017 12:15 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ വ്യോമസേനയില്‍ പെര്‍മനന്റ്/ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ നിയമനങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫ്‌ളൈയിങ്, മെറ്ററോളജി ബ്രാഞ്ചില്‍ ആണ് ഒഴിവുകൾ. ഫ്‌ളയിങ് ബ്രാഞ്ചിലേക്ക് എന്‍.സി.സി. എയര്‍ വിങ് സീനിയര്‍ ഡിവിഷന്‍ 'സി' സര്‍ട്ടിഫിക്കറ്റ് നേടിയവര്‍ക്ക് മാത്രമേ അപേക്ഷിക്കാനാവൂ.
ഫ്‌ളയിങ് ബ്രാഞ്ചിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 74 ആഴ്ചയും മെറ്ററോളജി ബ്രാഞ്ചിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 52 ആഴ്ചയും നീളുന്ന പരിശീലന കോഴ്സുണ്ട്. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഓഫീസര്‍ തസ്തികയില്‍ പെര്‍മനന്റ്/ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ നിയമനം ലഭിക്കും.
ഫ്‌ളൈയിങ് ബ്രാഞ്ച് യോഗ്യത:
ഏതെങ്കിലും വിഷയത്തില്‍ 60 ശതമാനത്തില്‍ കുറയാത്ത ബിരുദം അല്ലെങ്കില്‍ 60 ശതമാനത്തില്‍ കുറയാത്ത ബി.ഇ./ബി.ടെക്. യോഗ്യത. പ്ലസ് ടു തലത്തില്‍ മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവ പഠിച്ചിരിക്കണം. എന്‍.സി.സി. എയര്‍ വിങ് സീനിയര്‍ ഡിവിഷന്‍ 'സി' സര്‍ട്ടിഫിക്കറ്റ് യോഗ്യതയുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. 2018 ജൂലായ് 1 അനുസരിച്ചാണ് പ്രായം കണക്കാക്കുന്നത്. 1994 ജൂലായ് 2-നും 1998 ജൂലായ് 1-നും ഇടയില്‍ ജനിച്ചവരാകണം അപേക്ഷകര്‍.
ശാരീരിക യോഗ്യത:
കുറഞ്ഞ ഉയരം- 162.5 സെ.മീ. കാലിന്റെ നീളം- കുറഞ്ഞത് 99 സെ.മീ. കൂടിയത്- 120 സെ.മീ. തുടയുടെ നീളം-കൂടിയത് 64 സെ.മീ. ഇരിക്കുമ്പോള്‍ നീളം- കുറഞ്ഞത് 81.5 സെ.മീ. കൂടിയത് 96 സെ.മീ. കാഴ്ച- 6/6, 6/9.
മെറ്ററോളജി ബ്രാഞ്ചിലേക്ക് യോഗ്യത:
സയന്‍സ്/മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ്/ജ്യോഗ്രഫി/ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്/എന്‍വയോണ്‍മെന്റല്‍ സയന്‍സ്/അപ്ലൈഡ്ഫിസിക്സ്/ഓഷ്യനോഗ്രഫി/മെറ്ററോളജി/അഗ്രിക്കള്‍ച്ചറല്‍ മെറ്ററോളജി/ഇക്കോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ്/ജിയോ-ഫിസിക്സ്/എന്‍വയോണ്‍മെന്റല്‍ ബയോളജി എന്നീ ശാസ്ത്രവിഷയങ്ങളില്‍ ഏതിലെങ്കിലും 50 ശതമാനം മാര്‍ക്കോടെ ബിരുദാനന്തരബിരുദം. അപേക്ഷകര്‍ ബിരുദതലത്തില്‍ ഫിസിക്സും മാത്തമാറ്റിക്സും പഠിച്ച് 55 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയിരിക്കണം. ബാക്ക്ലോഗ് ഇല്ലാതെ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയ അവസാന സെമസ്റ്റര്‍ പി.ജി. വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. 02.07.1992-നും 01.07.1998-നും ഇടയില്‍ ജനിച്ചവര്‍ അപേക്ഷിച്ചാല്‍ മതി.
ശാരീരികയോഗ്യത:
ഉയരം പുരുഷന്‍മാര്‍ക്ക്-157.5 സെ.മീറ്റര്‍, സ്ത്രീകള്‍ക്ക് 152 സെ.മീറ്റര്‍. ഉയരത്തിന് ആനുപാതികമായ തൂക്കം
മനഃശാസ്ത്രപരീക്ഷ, ഗ്രൂപ്പ്ടെസ്റ്റ്, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുക.
ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: http://careerairforce.nic.in/

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുട്ടികളുടെ ഭാവി മറന്നുള്ള രാഷ്ട്രീയം അവസാനിപ്പിച്ചില്ലെങ്കില്‍ ചരിത്രം നിങ്ങളോട് പൊറുക്കില്ലെന്ന് വി.ഡി. സതീശന്‍  (11 minutes ago)

പാലില്‍ തുപ്പിയത് സിസിടിവി ക്യാമറയില്‍ പതിഞ്ഞു: പാല്‍ക്കാരന്‍ അറസ്റ്റില്‍  (22 minutes ago)

കൂടുതല്‍ ടെക്‌നോളജി ഉള്ളത് സ്വകാര്യ ആശുപത്രികളിലെന്ന് മന്ത്രി സജി ചെറിയാന്‍  (40 minutes ago)

ടിപ്പര്‍ ലോറിയുടെ ടയര്‍ മാറ്റുന്നതിനിടയില്‍ വൈദ്യുതി ലൈനില്‍ തട്ടി യുവാവിന് ദാരുണാന്ത്യം  (1 hour ago)

'മഞ്ഞുമ്മല്‍ ബോയ്‌സ്' സാമ്പത്തിക തട്ടിപ്പുകേസില്‍ സൗബിന്‍ ഷാഹിര്‍ ചോദ്യം ചെയ്യലിന് ഹാജരായി  (1 hour ago)

അന്യസംസ്ഥാനത്തൊഴിലാളികള്‍ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു  (2 hours ago)

അഹമ്മാദാബാദ് വിമാനാപകടം അട്ടിമറിയോ ! സംശയമേറുന്നു !?  (2 hours ago)

കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...  (2 hours ago)

സുരേഷ് ഗോപിയെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി  (2 hours ago)

ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...  (2 hours ago)

കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...  (3 hours ago)

Sree-Padmanabhaswamy-temple ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍  (3 hours ago)

ദൃശ്യങ്ങള്‍ പകര്‍ത്തിയ ഗുജറാത്ത് സ്വദേശി പിടിയില്‍  (3 hours ago)

ഇറാനെ മറച്ച് ഇസ്രായേലിന്റെ നീക്കം; അഞ്ച് ഇസ്രയേലി സൈനിക താവങ്ങളിൽ ആഘാതമേൽപ്പിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ...  (3 hours ago)

രാജവെമ്പാലയെ പിടികൂടുന്നത് ഇത് ആദ്യമാണ്  (3 hours ago)

Malayali Vartha Recommends