വെറ്ററിനറി സര്‍വകലാശാലയിൽ ഡിപ്ളോമ കോഴ്സുകള്‍
വെറ്ററിനറി സര്‍വകലാശാലയിൽ സാങ്കേതികവിദ്യയിലൂന്നിയുളള വിദൂരവിദ്യാഭ്യാസകോഴ്സുകളും റഗുലര്‍കോഴ്സുകളും ആരംഭിക്കുന്നു. ബഫല്ലോ ബ്രീഡിങ് ഫാം (കുരിയോട്ടുമല, കൊല്ലം), കുളത്തുപുഴ കന്നുകാലി ഫാം (കൊല്ലം), മ്യഗസംരക്ഷണ പരിശീലനകേന്ദ്രം ( തലയോലപ്പറമ്പ്, കോട്ടയം) എന്നിവിടങ്ങളിലാണ് കോഴ്സുകളാരംഭിക്കുന്നത്.
വെറ്റിനറി സർവകലാശാല എന്റർപ്രെനെർഷിപ് വിഭാഗവും മ്യഗസംരക്ഷണ വകുപ്പ്, കന്നുകാലി വികസനബോര്‍ഡ് എന്നിവയും സംയുക്തമായിട്ടാണ് കോഴ്സ് നടത്തുന്നത്.
എസ്എസ്എല്‍സി പാസായവര്‍ക്ക് അപേക്ഷിക്കാം. ഒരു വർഷമാണ് കോഴ്സിന്റെ കാലാവധി.
പൗൾട്രി എന്റര്‍പ്രണര്‍ഷിപ്പ്, ഡയറിഎന്റര്പ്രണര്ഷിപ്പ് ഡിപ്ളോമ കോഴ്സുകളാണ് വിദൂരവിദ്യാഭ്യാസ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി കുരിയോട്ടുമല ഫാമിലും തലയോലപ്പറമ്പ് മ്യഗസംരക്ഷണ പരിശീലന കേന്ദ്രത്തിലും ആരംഭിക്കുന്നത്. കുളത്തുപുഴ കന്നുകാലി ഫാമില്‍ ഡയറി എന്റര്‍പ്രണര്‍ഷിപ്പ് ഡിപ്ളോമ വിദൂരവിദ്യാഭ്യാസ പ്രോഗ്രാമിലും കമേഴ്സ്യല്‍ ഡയറി ഫാമിങ്ങില്‍ ആറു മാസത്തെ റെഗുലര്‍ ഡിപ്ളോമ കോഴ്സും ആരംഭിക്കും.
അപേക്ഷാഫോറം അതാത് ഫാമുകളില്‍ നിന്നും വെറ്ററിനറി സര്‍വകലാശാലയുടെ വെബ്സൈറ്റില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www .kvsau.ac.in സന്ദര്‍ശിക്കുക. അപേക്ഷസമര്‍പ്പിക്കേണ്ട അവസാന തിയതി സെപ്തംബര്‍ 23. വിദൂരവിദ്യാഭ്യാസ പ്രോഗ്രാമിന് 5000 രൂപയും, റെഗുലര്‍ പ്രോഗ്രാമിന് 10000 രൂപയുമാണ് ഫീസ്.
https://www.facebook.com/Malayalivartha