ആസ്ട്രോണമിയിലും ആസ്ട്രോ ഫിസിക്സിലും സ്കോളർഷിപ്പോടെ പിഎച്ച്.ഡി എടുക്കാം
രാജ്യത്തെ രണ്ട് പ്രമുഖ സ്ഥാപനങ്ങളിൽ ആസ്ട്രോണമി, ആസ്ട്രോ ഫിസിക്സ്, ഫിസിക്സ് മേഖലകളിൽ സ്കോളർഷിപ്പോടെ പിഎച്ച്.ഡിയിലേക്ക് നയിക്കുന്ന ഗവേഷണ പഠനത്തിന് അവസരം. യൂനിവേഴ്സിറ്റി ഗ്രാൻഡ് കമീഷനു കീഴിലെ സ്വയംഭരണ സ്ഥാപനമായ പുണെയിലെ ഇന്റർ യൂനിവേഴ്സിറ്റി സെന്റര്‍ ഫോർ ആസ്ട്രോണമി ആൻഡ് ആസ്ട്രോ ഫിസിക്സും (IUCAA), ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഫണ്ടമെൻറൽ റിസർച്ചിെൻറ പുണെയിലെ നാഷണൽ സെന്റര്‍ ഫോർ റേഡിയോ ആസ്ട്രോ ഫിസിക്സുമാണ് (NCRA -TIFR) സ്കോളർഷിപ്പോടെ പിഎച്ച്.ഡി പഠനാവസരം നൽകുന്നത്. INAT 2017ഒാടെയാണ് സെലക്ഷൻ.
അപേക്ഷകർ ഫിസിക്സ്, ഇലക്ട്രോണിക്സ്, ആസ്ട്രോണമി, അപ്ലൈഡ് മാത്തമാറ്റിക്സ് വിഷയങ്ങളിൽ ബി.എസ്സി/ എം.എസ്സി/ ഇൻറഗ്രേറ്റഡ് എം.എസ്സി ബിരുദം 55 ശതമാനം മാർക്കിൽ കുറയാതെ നേടി വിജയിച്ചിരിക്കണം.
വിശദമായ യോഗ്യത മാനദണ്ഡങ്ങൾ വെബ്സൈറ്റിലുണ്ട്. INAT 2017ൽ പെങ്കടുക്കുന്നതിന് http://inat.ncra.tifr.res.in/inat എന്ന വെബ്സൈറ്റിൽ അപേക്ഷിക്കണം. അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
ഒാൺലൈൻ അപേക്ഷ 2017 സെപ്റ്റംബർ 15 വരെ സ്വീകരിക്കും. അസസ്മെൻറ് ഫോറം ഒാൺലൈനായി പൂരിപ്പിച്ച് സെപ്റ്റംബർ 20നു മുമ്പ് സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക് http://inat.ncra.tifr.res.in/inat എന്ന വെബ്സൈറ്റിൽ ബന്ധപ്പെടുക.
https://www.facebook.com/Malayalivartha