കേരളത്തില്‍ ആദ്യമായി ഫൊറന്‍സിക്, ക്രിമിനോളജി പഠനവിഭാഗങ്ങള്‍
കേരളത്തില്‍ ആദ്യമായി ഫൊറന്‍സിക്, ക്രിമിനോളജി പഠനവിഭാഗങ്ങള്‍ ആരംഭിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയിൽ ആണ് ഈ പഠനവിഭാഗം ഒരുങ്ങുന്നത്. ഇവിടുത്തെ സയന്‍സ് ഫാക്കല്‍റ്റിയുടെ കീഴില്‍ ഫൊറന്‍സിക് സയൻസ് കോഴ്സും ഹ്യുമാനിറ്റീസ് ഫാക്കല്‍റ്റിയുടെ കീഴില്‍ ക്രിമിനോളജി കോഴ്സുകളും ആരംഭിക്കാനാണ് പദ്ധതി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഡല്‍ഹിയിലെ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിമിനോളജി ആന്‍ഡ് ഫൊറന്‍സിക് സയന്‍സിലെ പാഠ്യപദ്ധതിയാണ് കാലിക്കറ്റ് സർവകലാശാലയും പിൻതുടരുന്നത്.
ക്രൈം സീന്‍ ഇന്‍വെസ്റ്റിഗേഷന്‍, ഫൊറന്‍സിക് ഫിസിക്സ് ആന്‍ഡ് ബാലിസ്റ്റിക്സ്, ഫൊറന്‍സിക് മെഡിസിന്, ഫൊറന്‍സിക് ബയോളജി, സിറോളജി ആന്‍ഡ് ഡി.എന്‍.എ. പ്രൊഫൈലിങ് തുടങ്ങിയ മേഖലകൾ ഉൾപ്പെടുത്തിയാണ് പാഠ്യപദ്ധതി തയ്യാറാക്കുന്നത്.
പോലീസ് ആന്‍ഡ് പ്രിസണ്‍ അഡ്മിനിസ്ട്രേഷന്, മനുഷ്യാവകാശങ്ങള്‍, കുറ്റവാളികളുടെ മനഃശാസ്ത്രം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേയുള്ള അതിക്രമങ്ങള്‍ തടയൽ എന്നിവ അടിസ്ഥാനമാക്കിയാണ് ക്രിമിനോളജി പാഠ്യപദ്ധതി തയ്യാറാക്കുന്നത്. പി.എസ്.സി. യുടെ അംഗീകാരം ലഭിച്ച കോഴ്സ് ആണ്.
https://www.facebook.com/Malayalivartha