Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയായി 100 സാക്ഷികളെ വിസ്തരിക്കാൻ ഉത്തരവ്... രണ്ട് മോട്ടോർ വാഹന ഇൻസ്പെക്ടർമാരെ 18 ന് (ഇന്ന്) വിസ്തരിക്കും


ഓഗസ്റ്റ് 19 ബുധനാഴ്ച രാശിഫലം: ബുധന്റെ മാറ്റവും ജോലി സ്ഥിരപ്പെടൽ യോഗവും!


സംസ്ഥാനത്ത് കാലവർഷം ദുർബലമായി തുടരും... ഇന്ന് പല ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യത


ഇനി മുതൽ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാകും... സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി 'കേരളം' എന്നാക്കി മാറ്റുന്നതിനുള്ള ബില്ലിന് അംഗീകാരം നൽകി രാഷ്ട്രപതി ദ്രൗപദി മുർമു...


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...

കാര്യക്ഷമതയുള്ള അക്കൗണ്ടന്റുമാരെ വാര്‍ത്തെടുക്കാൻ ക്യാറ്റ്

12 AUGUST 2017 04:33 PM IST
മലയാളി വാര്‍ത്ത

കാര്യക്ഷമതയുള്ള അക്കൗണ്ടന്റുമാരെ വാര്‍ത്തെടുക്കുന്നതിനായുള്ള കോഴ്‌സാണ് സര്‍ട്ടിഫിക്കറ്റ് ഇന്‍ അക്കൗണ്ടിംഗ് ടെക്‌നീഷ്യന്‍ കോഴ്‌സ് (ക്യാറ്റ്).
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ.)യാണ് ഈ കോഴ്‌സ് നടത്തുന്നത്. ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, വ്യാപാരവ്യവസായ നിയമങ്ങള്‍, കോസ്റ്റ് പ്രിന്‍സിപ്പിള്‍സ് ഉപയോഗിച്ചുള്ള കോസ്റ്റ് സ്‌റ്റേറ്റ്‌മെന്റുകള്‍ തയാറാക്കുന്ന രീതി മുതലായവയാണ് ഈ കോഴ്‌സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇതുകൂടാതെ കമ്പ്യൂട്ടര്‍ പരിശീലനവും, ഓണ്‍ലൈന്‍ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ പരിശീലനവും, പ്രാക്ടിക്കല്‍ പരിശീലനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് അധിക തൊഴില്‍ശേഷി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന അഡീഷണല്‍ സ്‌കിന്‍ അക്വിസിഷന്‍ പ്രോഗ്രാമിന്റെ (അസാപ്) ഭാഗമായി 'ക്യാറ്റ്' കോഴ്‌സ് നടത്തുന്നതു കൂടാതെ ഐ.സി.എ.ഐ.യുടെ കൊച്ചി, കോട്ടയം, തൃശൂര്‍, പാലക്കാട് ചാപ്റ്ററുകളില്‍ ഈ കോഴ്‌സ് നടത്തുന്നുണ്ട്.
ഏതെങ്കിലും ഗ്രൂപ്പില്‍ പ്ലസ്ടുവിന് പഠിക്കുന്നവര്‍ക്കും പ്ലസ്ടു പാസായവര്‍ക്കും ഡിഗ്രിക്ക് പഠിക്കുന്നവര്‍ക്കും ഈ കോഴ്‌സിന് ചേരാം. പ്ലസ്ടു പരീക്ഷ പാസായശേഷമേ ക്യാറ്റ് പരീക്ഷ എഴുതാന്‍ സാധിക്കുകയുള്ളൂ.
അക്കൗണ്ടിംഗ് ക്ലര്‍ക്ക്, അക്കൗണ്ടിംഗ് അസോസിയേറ്റ്, അക്കൗണ്ടന്റ്, ജൂനിയര്‍ ഓഡിറ്റര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കും. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, കോ- ഓപ്പറേറ്റീവ് സൊസൈറ്റികള്‍, കോ- ഓപ്പറേറ്റീവ് ബാങ്കുകള്‍, വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ അക്കൗണ്ടന്റുമാരായി ക്യാറ്റ് പാസായവര്‍ക്ക് ജോലിസാധ്യതയുണ്ട്.
ക്യാറ്റ് പാസാകുന്നവര്‍ക്ക് ഐ.സി.എ.ഐ.യുടെ കോസ്റ്റ് ആന്‍ഡ് മാനേജ്‌മെന്റ് അക്കൗണ്ടന്‍സി കോഴ്‌സിന്റെ (സി.എം.എ) ഇന്റര്‍മീഡിയറ്റ് തലത്തില്‍ നേരിട്ടുചേരാം.
ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, അപ്ലൈഡ് ബിസിനസ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ലോസ്, സ്റ്റാറ്റിയൂട്ടറി കംപ്ലയന്‍സ്, ഫണ്ടമെന്റല്‍ ഓഫ് കമ്പ്യൂട്ടേഴ്‌സ് എന്നിവയാണ് കോഴ്‌സ് വിഷയങ്ങള്‍.
കോഴ്‌സിനുശേഷം ഓണ്‍ലൈനില്‍ അഖിലേന്ത്യാതലത്തില്‍ ഒറ്റദിവസമാണ് പരീക്ഷ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ.സി.എ.ഐ. ചാപ്റ്ററുകളുമായി ബന്ധപ്പെടുക: തിരുവനന്തപുരം (0471) 2723579, കൊച്ചി (0484) 2400130, കോട്ടയം (0481) 2563237, തൃശൂര്‍ (0487) 3292440, പാലക്കാട് (0491) 2506097

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും.... സമ്പൂർണ്ണ കയറ്റ് - ഇറക്കുമതി തുടങ്ങുന്ന വിഴിഞ്ഞം എക്സിം മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും, അതിഥിയായി കേന്ദ്രമന്ത്രി സർബാനന്ദ് സോനോവാൾ  (13 minutes ago)

  കെ.എസ്.ആർ.ടി.സിയുടെ രണ്ടാമത്തെ എക്സിക്യൂട്ടീവ് ക്ലാസ് ബസ് തിരുവനന്തപുരം-എറണാകുളം റൂട്ടിൽ 20 മുതൽ ഓടും..  (21 minutes ago)

രണ്ട് മോട്ടോർ വാഹന ഇൻസ്പെക്ടർമാരെ 18 ന് (ഇന്ന്) വിസ്തരിക്കും  (31 minutes ago)

ഇന്നത്തെ നക്ഷത്രഫലം: വിദേശയാത്രയും സർക്കാർ അവാർഡുകളും തേടിയെത്തുന്ന രാശികൾ!  (43 minutes ago)

സംസ്ഥാനത്ത് കാലവർഷം ദുർബലമായി തുടരും... ഇന്ന് പല ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യത  (59 minutes ago)

ഇനി മുതൽ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാകും... സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി 'കേരളം' എന്നാക്കി മാറ്റുന്നതിനുള്ള ബില്ലിന് അംഗീകാരം നൽകി രാഷ്ട്രപതി ദ്രൗപദി മുർമു...  (1 hour ago)

ഹണിമൂണിനിടെ ആര്‍ത്തവമുണ്ടായതിന്റെ പേരില്‍ ഭര്‍ത്താവ് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി യുവതി  (7 hours ago)

ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത്ത് അറസ്റ്റില്‍  (7 hours ago)

സംഘര്‍ഷത്തില്‍ ഇടപെട്ടാല്‍ സൈനിക നടപടി; ഒമാനെതിരെ ഭീഷണിയുമായി ട്രംപ്  (8 hours ago)

ഇനി മുതല്‍ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് കേരളം ; ബില്ലിന് അംഗീകാരം നല്‍കി രാഷ്ട്രപതി ദ്രൗപദി മുര്‍മു  (8 hours ago)

പ്രവാസികൾക്ക് പദവികൾ നഷ്ടമാകും സൗദിയിൽ വമ്പൻ നീക്കം..!24 നഴ്‌സുമാര്‍ ഇഞ്ചിനിച്ചായി മരിച്ചു..അതിന് മുൻപേ ആ നീക്കം  (8 hours ago)

പതിനെട്ടുകാരിയെ വെട്ടി കൊന്ന പ്രതിയെ കൊലപാതകി ആണെന്ന് അറിയാതെ പോലീസ് തൂക്കി കസ്റ്റഡിയിൽ മോങ്ങലും നിലവിളിയും  (8 hours ago)

തിരുവനന്തപുരത്ത് VVR നേരിട്ടിറങ്ങി...! മേയറെ കണ്ട് ബംഗാളികൾ ഓടി ..! ബുൾഡോസർ ഇറക്കി തൂക്കി  (8 hours ago)

വീട്ടില്‍ 65കാരന്റെ കൈയും കാലും കെട്ടിയിട്ട് മൃതദേഹം കണ്ട് ഞെട്ടി കൊച്ചുമകൾ 6 പവൻ കാണാനില്ല..കള്ളൻ തൂക്കി  (9 hours ago)

തിരുവനന്തപുരം ഐരാണിമുട്ടത്ത് മെഡിക്കല്‍ കോളജിലെ കുടിവെള്ള ടാങ്കില്‍ ചത്ത നായ ചൂഞ്ഞളിഞ്ഞ് കുടിവെള്ളം...!  (9 hours ago)

Malayali Vartha Recommends