വുഡ് & പാനൽ പ്രോഡക്ട്സ് ടെക്നോളജി പഠിക്കാം
ഐപിഐആർടിഐയിൽ ‘വുഡ് ആൻഡ് പാനൽ പ്രോഡക്റ്റ്സ് ടെക്നോളജി’ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കാം. പ്രവേശനയോഗ്യത: കെമിസ്ട്രി, ഫിസിക്സ്, മാത്സ്, എൻജിനീയറിങ്, അഗ്രിക്കൾച്ചർ, ഫോറസ്ട്രി ബിരുദം.
പ്രായം നവംബർ ഒന്നിന് 28 വയസ്സ് കവിയരുത്. പട്ടിക, പിന്നാക്ക, അംഗപരിമിത വിഭാഗക്കാർക്കു പ്രായപരിധിയിൽ നിയമാനുസൃത ഇളവ്.
ബിഎസ്സി / ബിടെക് മാർക്ക് ആധാരമാക്കി, ദേശീയതലത്തിലാണ് സെലക്ഷൻ. കോഴ്സ് നവംബർ ആദ്യവാരം തുടങ്ങും.
അപേക്ഷാഫോം സൈറ്റിലെ ട്രെയിനിങ് ലിങ്കിൽനിന്നു ഡൗൺലോഡ് ചെയ്തു പൂരിപ്പിച്ച് Director, IPIRTI, Bangalore എന്ന പേരിൽ ബാംഗ്ലൂരിൽ മാറാവുന്ന 250 രൂപയുടെ ഡ്രാഫ്റ്റ് സഹിതം സെപ്റ്റംബർ 16ന് അകം ഇൻസ്റ്റിറ്റ്യൂട്ടിലെത്തിക്കുക. കൂടുതൽ വിവരങ്ങൾക്കു സൈറ്റിലെ പ്രോസ്പെക്റ്റസ് നോക്കാം. വെബ്സൈറ്റ്:www.ipirti.gov.in.
https://www.facebook.com/Malayalivartha