Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..


ഇറാനെ മറച്ച് ഇസ്രായേലിന്റെ നീക്കം; അഞ്ച് ഇസ്രയേലി സൈനിക താവങ്ങളിൽ ആഘാതമേൽപ്പിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ...

സ്വാശ്രയ മെഡിക്കൽ/ഡെൻറൽ പ്രവേശനം-വിജ​​ഞാപനത്തിന്റെ വിശദശാംശങ്ങൾ

25 AUGUST 2017 04:27 PM IST
മലയാളി വാര്‍ത്ത

സ്വാശ്രയ മെഡിക്കൽ/ ഡ​ൻറൽ പ്രവേശനത്തിന്​ ഹൈകോടതി വിധി പ്രകാരമുള്ള വിശദമായ വിജ്​ഞാപനം പ്രവേശനപരീക്ഷാ കമീഷണർ പ്രസിദ്ധീകരിച്ചു.
രണ്ടാം അലോട്ട്​മെന്റിൽ ഉൾപ്പെടുത്താതിരുന്ന ആറ്​ സ്വാ​ശ്രയ മെഡിക്കൽ കോളജുകളെ മൂന്നാം അലോട്ട്​മെന്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​. സർക്കാറുമായുള്ള കരാറിൽനിന്ന്​ പിന്മാറിയതിനെ തുടർന്ന്​ രണ്ടാം അലോട്ട്​മെന്റിൽ നിന്ന്​ ഒഴിവാക്കിയ പെരിന്തൽമണ്ണ എം.ഇ.എസ്​, കാരക്കോണം സി.എസ്​.​ഐ മെഡിക്കൽ കോളജുകളെയും ആരോഗ്യ സർവകലാശാലയുടെ അഫിലിയേഷൻ ഇല്ലാത്തതി​ന്റെ പേരിൽ മാറ്റിനിർത്തിയ പാലക്കാട്​ കരുണ, കണ്ണൂർ, കോഴിക്കോട്​ മലബാർ, തിരുവനന്തപുരം എസ്​.യു.ടി എന്നിവയുമാണ്​ പുതുതായി ഉൾപ്പെടുത്തിയ കോളജുകൾ.
ഇതിൽ കരുണ, കണ്ണൂർ മെഡിക്കൽ കോളജുകളിലേക്ക്​ പ്രവേശനം നടത്താൻ ആരോഗ്യ സർവകലാശാല അനുമതി നൽകിയിട്ടുണ്ട്​. മലബാർ, എസ്​.യു.ടി എന്നീ കോളജുകളുടെ അഫി​ലിയേഷൻ വെള്ളിയാഴ്​ച ചേരുന്ന ആരോഗ്യ സർവകലാശാല ഗവേണിങ്​ കൗൺസിൽ യോഗം പരിഗണിക്കുന്നുണ്ട്​. ഇൗ സാഹചര്യത്തിലാണ്​ ഇൗ കോളജുകളിലേക്ക്​ ഒാപ്​ഷൻ ക്ഷണിക്കുന്നത്​.എന്നാൽ, ഇൗ രണ്ട്​ കോളജുകളിലേക്കുള്ള അലോട്ട്​മെന്റ് ആരോഗ്യ സർവകലാശാല ഗവേണിങ്​ കൗൺസിൽ യോഗ തീരുമാനത്തിന്​ വിധേയമായിട്ടായിരിക്കുമെന്ന്​ പ്രവേശനപരീക്ഷ കമീഷണറുടെ വിജ്​ഞാപനത്തിൽ പറയുന്നു.
നേരത്തേ സർക്കാറുമായി കരാറുണ്ടാക്കിയ പരിയാരം, കരാറിൽനിന്ന്​ പിന്മാറിയ എം.ഇ.എസ്​, കാരക്കോണം കോളജുകളിൽ പഴയ ഫീസ്​ ഘടന തന്നെയാണ്​ നിലനിർത്തിയിരിക്കുന്നത്​. എം.ഇ.എസ്​, കാരക്കോണം കോളജുകളിൽ 50 ശതമാനം സീറ്റുകളിൽ 2.5 ലക്ഷം രൂപയും 35 ശതമാനം സീറ്റുകളിൽ 11 ലക്ഷവുമാണ്​ ഫീസ്​. 11 ലക്ഷത്തിൽ അഞ്ചുലക്ഷം രൂപ ഡി.ഡിയായും ആറു ലക്ഷം രൂപ ബാങ്ക്​ ഗ്യാരണ്ടിയുമായാണ്​ നൽകേണ്ടത്​. എൻ.ആർ.ഐ സീറ്റിൽ 15 ലക്ഷമാണ്​ ഫീസ്​. രണ്ട്​ കോളജുകളിലും 20 ശതമാനം സീറ്റുകളിൽ 25000 രൂപക്ക്​ പ്രവേശനം എന്നത്​ ഒഴിവാക്കി.
സുപ്രീംകോടതിയെ സമീപിച്ച കെ.എം.സി.ടി, ശ്രീനാരായണ കോളജുകളിൽ 85 ശതമാനം സീറ്റുകളിൽ 11 ലക്ഷം രൂപയാണ്​ ഫീസ്​. ഇതിൽ അഞ്ചുലക്ഷം ഡി.ഡിയായും ആറു ലക്ഷം ബാങ്ക്​ ഗ്യാരണ്ടിയായും നൽകണം. പരിയാരത്ത്​ 50 ശതമാനം സീറ്റിൽ 2.5 ലക്ഷം രൂപയാണ്​ ഫീസ്​. 35 ശതമാനം സീറ്റിൽ പത്തുലക്ഷം രൂപയും. ഇതിൽ അഞ്ചുലക്ഷം ഡി.ഡിയായും അഞ്ചുലക്ഷം ബാങ്ക്​ ഗ്യാരണ്ടിയായും നൽകണം. ഇവിടെ എൻ.ആർ.ഐ സീറ്റിൽ 14 ലക്ഷം രൂപയാണ്​ ഫീസ്​. മറ്റ്​ സ്വാശ്രയ ​മെഡിക്കൽ കോളജുകളിൽ 85 ശതമാനം സീറ്റുകളിൽ അഞ്ചുലക്ഷം രൂപയാണ്​ ഫീസ്​. ഇതിനുപുറമെ ആറ്​ ലക്ഷം രൂപയുടെ ബോണ്ടും നൽകണം. എൻ.ആർ.ഐ സീറ്റിൽ 20 ലക്ഷമാണ്​ ഫീസ്​.

ബോണ്ടിനുള്ള മാതൃക എന്ന വെബ്​സൈറ്റിൽ ലഭ്യമാണ്​. ​​​ക്രിസ്​ത്യൻ മെഡിക്കൽ കോളജുകളിൽ നേരത്തേ നിശ്ചയിച്ച ഫീസ്​ ഘടനയിൽ മാറ്റമില്ല. 85 ശതമാനം സീറ്റിൽ അഞ്ചുലക്ഷവും എൻ.ആർ.ഐ സീറ്റിൽ 20 ലക്ഷവുമാണ്​ ഇൗ കോളജുകളിലെ ഫീസ്​. കഴിഞ്ഞ 19ന്​ പ്രസിദ്ധീകരിച്ച രണ്ടാമത്തെയും സ്വാശ്രയ ​കോളജുകളിലേക്കുള്ള ആദ്യത്തെയും അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശന നടപടികൾ വ്യാഴാഴ്​ച ​പ്രവേശന പരീക്ഷ കമീഷണർ പൂർത്തീകരിച്ചു.

ഫീസ്​ അടച്ച്​ പ്രവേശനം ഉറപ്പുവരുത്താത്തതു വഴിയുണ്ടായ ഒഴിവുകളുടെ എണ്ണം പ്രവേശന പരീക്ഷാ കമീഷണർ എന്ന വെബ്​സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഒഴിവുകൾ ഒാരോ കോളജുകളുടെയും വെബ്​സൈറ്റിൽ വെള്ളിയാഴ്​ച രാവിലെ പ്രസിദ്ധീകരിക്കും. ഹൈക്കോടതി നിർദേശപ്രകാരമുള്ള മൂന്നാം ഘട്ട അലോട്ട്മെന്റിനായി വെള്ളിയാഴ്​ച മുതൽ ശനിയാഴ്​ച​ വൈകീട്ട്​ നാലുവരെ ഒാപ്​ഷൻ സമർപ്പിക്കാം. ഇൗ ഘട്ടത്തിൽ പുതിയ ആറ്​ കോളജുകളിലേക്ക്​ ഒാപ്​ഷൻ സമർപ്പിക്കുന്നതോടൊപ്പം നിലവിലുള്ള ഹയർ ഒാപ്​ഷനുകൾ ക്രമീകരിക്കുകയോ ആവശ്യമില്ലാത്തവ ഒഴിവാക്കുകയോ ചെയ്യാം.

ശനിയാഴ്​ച വൈകീട്ട്​ നാലുവരെ ലഭിക്കുന്ന ഒാപ്​ഷനുകളുടെ അടിസ്​ഥാനത്തിൽ 27ന്​ വൈകീട്ട്​ മൂന്നാം അലോട്ട്മെന്റ്​ പ്രസിദ്ധീകരിക്കും. ഇൗ ഘട്ടത്തിൽ അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ ആവശ്യമായ ഫീസും രേഖകളും സഹിതം തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിലെ പഴയ ഒാഡിറ്റോറിയത്തിൽ 28, 29 തീയതികളിൽ പ്രവേശനത്തിനായി നേരിട്ട്​ ഹാജരാകണം.
നിലവിലുള്ള അലോട്ട്മെന്റിൽ തൃപ്​തരായ വിദ്യാർഥികൾ അവരുടെ ഹയർ ഒാപ്​ഷനുകൾ പരിഗണിക്കേണ്ടതില്ലെങ്കിൽ 26ന്​ വൈകീട്ട്​ നാലിന്​ മുമ്പായി അവ ഡിലീറ്റ്​ ചെയ്യുകയും 28, 29 തീയതികളിൽ പ്രവേശനത്തിനായി തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ്​ പഴയ ഒാഡിറ്റോറിയത്തിൽ ഫീസും രേഖകളും സഹിതം ഹാജരാവുകയും വേണം.
പ്രവേശനസമയത്ത്​ കരുതേണ്ട രേഖകളുടെ വിശദാംശങ്ങളും ഫീസ്​ വിവരങ്ങളും ​പ്രവേശന പരീക്ഷ കമീഷണറുടെ വെബ്​സൈറ്റിൽ ലഭ്യമാണ്​പ്രവേശനനടപടികൾ പൂർത്തിയാകുന്നതുവരെ മുഴുവൻ മെഡിക്കൽ/ ഡ​െൻറൽ കോളജ്​ അധികൃതരും തിരുവനന്തപുരം മെഡിക്കൽ കോളജ്​ ഒാഡിറ്റോറിയത്തിൽ ഹാജരാകണം.

29ന്​ വൈകീട്ട്​ അഞ്ചിനകം പ്രവേശനം നേടാത്ത വിദ്യാർഥികളുടെ അലോട്ട്മെന്റ് റദ്ദാകും. ഇതിനുശേഷം ഒഴിവുവരുന്ന സീറ്റുകളിലേക്ക്​ 30, 31 തീയതികളിൽ പ്രവേശന പരീക്ഷ കമീഷണർ മെഡിക്കൽ കോളജ്​ ഒാഡിറ്റോറിയത്തിൽതന്നെ സ്​പോട്ട്​​ അഡ്​മിഷൻ നടത്തും. ഇൗ ഘട്ടത്തിൽ അലോട്ട്മെന്റ് ​ ലഭിക്കുന്നവർ അവിടെ വെച്ചുതന്നെ ഫീസടച്ച്​ പ്രവേശനം നേടണം. സ്​പോട്ട്​​ അഡ്​മിഷൻ സമയത്തും മു​ഴുവൻ കോളജ്​ അധികൃതരും ഹാജരാകണം.

സർക്കാർ മെഡിക്കൽ കോളജിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക്​ മറ്റൊരു സർക്കാർ കോളജിൽ അതേ കോഴ്​സിലെ ഒഴിവിനായി സ്​പോട്ട്​​ അഡ്​മിഷനിൽ പ​െങ്കടുക്കാനാകില്ല. സ്വകാര്യ സ്വാ​ശ്രയ കോളജിൽ പ്രവേശനം നേടിയ വിദ്യാർഥിക്ക്​ സ്​പോട്ട്​​ അഡ്​മിഷനിൽ മറ്റൊരു സ്വകാര്യ സ്വാ​ശ്രയ കോളജിലെ അതേ കോഴ്​സിലേക്ക്​ മാറാനാകില്ല. സർക്കാർ നിയ​ന്ത്രിത സ്വാശ്രയ മെഡിക്കൽ കോളജിൽ ​പ്രവേശനം നേടിയ വിദ്യാർഥിക്ക്​ സർക്കാർ കോളജിലേക്കോ സ്വകാര്യ സ്വാശ്രയ കോളജിലേക്കോ മാറാനായി സ്​പോട്ട്​​ അഡ്​മിഷനിൽ പ​ങ്കെ ടുക്കാം. എൻ.ആർ.ഐ സീറ്റിൽ പ്രവേശനം നേടിയവർക്ക്​ മറ്റ്​ കോളജിലെയോ അതേ കോളജിലെയോ സർക്കാർ/ മൈനോറിറ്റി സീറ്റുകളിലേക്ക്​ മാറാനായി സ്​പോട്ട്​​ അഡ്​മിഷനിൽ പങ്കെടുക്കാം.

ന്യൂനപക്ഷ പദവിയില്ലാത്ത കോളജുകളിൽ ഒഴിവുവരുന്ന എൻ.ആർ.ഐ സീറ്റുകൾ സ്​റ്റേറ്റ്​ മെറിറ്റ്​ ​േക്വാട്ടയിലേക്ക്​ മാറ്റി പ്രവേശനം നടത്തും. എൻ.ആർ.​ഐ മൈനോറിറ്റി ​േക്വാട്ടയിൽ ഒഴിവുവരുന്ന സീറ്റുകൾ എൻ.ആർ.ഐ ഒാപൺ മെറിറ്റ്​ ​േക്വാട്ടയിലേക്ക്​ മാറ്റും. സ്​പോട്ട്​​ അഡ്​മിഷനിൽ പ​ങ്കെടുക്കുന്നവർക്കുള്ള നിർദേശങ്ങൾ വെബ്​സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുട്ടികളുടെ ഭാവി മറന്നുള്ള രാഷ്ട്രീയം അവസാനിപ്പിച്ചില്ലെങ്കില്‍ ചരിത്രം നിങ്ങളോട് പൊറുക്കില്ലെന്ന് വി.ഡി. സതീശന്‍  (9 minutes ago)

പാലില്‍ തുപ്പിയത് സിസിടിവി ക്യാമറയില്‍ പതിഞ്ഞു: പാല്‍ക്കാരന്‍ അറസ്റ്റില്‍  (20 minutes ago)

കൂടുതല്‍ ടെക്‌നോളജി ഉള്ളത് സ്വകാര്യ ആശുപത്രികളിലെന്ന് മന്ത്രി സജി ചെറിയാന്‍  (38 minutes ago)

ടിപ്പര്‍ ലോറിയുടെ ടയര്‍ മാറ്റുന്നതിനിടയില്‍ വൈദ്യുതി ലൈനില്‍ തട്ടി യുവാവിന് ദാരുണാന്ത്യം  (1 hour ago)

'മഞ്ഞുമ്മല്‍ ബോയ്‌സ്' സാമ്പത്തിക തട്ടിപ്പുകേസില്‍ സൗബിന്‍ ഷാഹിര്‍ ചോദ്യം ചെയ്യലിന് ഹാജരായി  (1 hour ago)

അന്യസംസ്ഥാനത്തൊഴിലാളികള്‍ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു  (2 hours ago)

അഹമ്മാദാബാദ് വിമാനാപകടം അട്ടിമറിയോ ! സംശയമേറുന്നു !?  (2 hours ago)

കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...  (2 hours ago)

സുരേഷ് ഗോപിയെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി  (2 hours ago)

ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...  (2 hours ago)

കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...  (3 hours ago)

Sree-Padmanabhaswamy-temple ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍  (3 hours ago)

ദൃശ്യങ്ങള്‍ പകര്‍ത്തിയ ഗുജറാത്ത് സ്വദേശി പിടിയില്‍  (3 hours ago)

ഇറാനെ മറച്ച് ഇസ്രായേലിന്റെ നീക്കം; അഞ്ച് ഇസ്രയേലി സൈനിക താവങ്ങളിൽ ആഘാതമേൽപ്പിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ...  (3 hours ago)

രാജവെമ്പാലയെ പിടികൂടുന്നത് ഇത് ആദ്യമാണ്  (3 hours ago)

Malayali Vartha Recommends